കല്യാണി 2 [Olivertwist]

Posted by

 

പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാൻ ഉള്ള ഈ യാത്രയിൽ  ഇനി ഒറ്റയക്കാണെങ്കിലും അവരുടെ സ്നേഹവും പ്രാർത്ഥനയും എന്നും കൂടെയുണ്ടാവും എന്ന ഒറ്റ പ്രതീക്ഷയിൽ അവൻ യാത്ര പറഞ്ഞ് തിരിഞ്ഞു നടന്നു .  തിരിഞ്ഞു നോക്കിയാൽ  ഒരു പക്ഷേ അമ്മയുടെയോ കല്യാണിയുടെയോ  കരഞ്ഞു കലങ്ങിയ കണ്ണുകൾ ഒരിക്കൽ കൂടി കാണേണ്ടി വരുമെന്ന് അറിഞ്ഞിട്ടും   തറവാടിൻ്റെ പടി കടക്കും മുന്നേ അവനു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ പറ്റിയില്ല . 

 

തറവാട്ടു പടി കടന്ന് വയൽ വരമ്പിലൂടെ അവൻ നടന്നകലുന്നത്  ദൂരെ നിന്നും  നോക്കി നിൽക്കെ കല്യാണി കണ്ണു തുടച്ചു. ഇനി കാത്തിരിപ്പിൻ്റെ ദിനങ്ങളാണ് . കല്യാണ സുദിനത്തിനായി, ഹരിയുടെ വരവിനായി . അതിലുപരി ഹരിയോടും അമ്മയോടും  വീട്ടുകാരോടും മറച്ചു  വെക്കേണ്ടി വന്ന ആ രഹസ്യതിനായി…. !!!! അവളുടെ വയറ്റിൽ വളരുന്ന ഹരിയുടെ കുഞ്ഞിനായി…..!!

 

( അവസാനിച്ചു)

 

Leave a Reply

Your email address will not be published. Required fields are marked *