എന്നോട് ലീവെടുക്കണ്ട, ഓഫീസിലേക്ക് പൊയ്ക്കോളാൻ ശോഭ ചേച്ചിയും ഋതുവും പറഞ്ഞു…കൂടാതെ ഋതുവിനെ അവർ ശ്രദ്ധിച്ചോളാം എന്നും.
ഞാൻ മനസില്ലാമനസോടെ ബൈക്കിൽ ഓഫീസിലേക്ക് ചെന്നു. കയ്യും കാലും നിലത്തുറക്കുന്നെയില്ല. ആരോടും ഒന്നും പറയാനും വയ്യ. എങ്കിലും പെർമിഷൻ ചോദിച്ചു ഞാൻ 3 മണിയാകുമ്പോ ഓഫീസിൽനിന്നിറങ്ങി. ഞാൻ ഋതുവിന് കുറച്ചു ഡ്രെസ്സും ഇന്നറും എല്ലാം ലുലു ന്ന് വാങ്ങി, പിന്നെ ഹെയ്പെർമാർകെറ്റിൽ നിന്നും ശോഭചേച്ചിക്കും പിള്ളേർക്കും കൂടെ മാലബാറി ബിരിയാണിയും മറക്കാതെ വാങ്ങിച്ചു ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചു, ഫ്ലാറ്റിലെത്തുമ്പോ മുറി നിറയെ അങ്കിൾസ് ആൻഡ് ആൻഡീസ് പിന്നെ കുറെ പിള്ളേരും! എല്ലാരും സെയിം ഫ്ളാറ്റിലെ നയബേർസ്, അവരെല്ലാം പുതിയ ആളെ പരിചയപ്പെടാൻ വേണ്ടി വന്നതാണ്! ശോഭചേച്ചി എല്ലാരോടും പറഞ്ഞു കാണുമെന്നു ഞാനൂഹിച്ചു, ഒരുപേക്ഷ ഞങ്ങൾ ഇവിടെ എല്ലാ ഫ്ലാറ്റിലും പോയി എല്ലരെം പരിചയപെടുമ്പോ ഉള്ള ചളിപ്പ് ഒഴിവായിക്കിട്ടിയതിൽ ശോഭചേച്ചിയോട് എനിക്കും നന്ദിയുണ്ട്. ഞാൻ ആത്മഗതം പറഞ്ഞു….
എല്ലാരും വിഷ് ചെയ്തിട്ടിറങ്ങി, ശോഭ ചേച്ചിയും ഹസ്ബൻഡ് അരവിന്ദും ഒപ്പമുണ്ടായിരുന്നു. ട്വിൻസ് രണ്ടാളും ബെഡ്‌റൂമിൽ ഋതുവിന്റെയൊപ്പം സംസാരിക്കുന്നു, അരവിന്ദേട്ടൻ ഡോക്ടർ ആണ് കേട്ടോ. സൊ പുള്ളി ഋതുവിനെ കാഷ്വൽ ചെക്കപ്പ് ചെയ്തു… ഹെൽത്തിയാണ്, കുഴപ്പമില്ല . പിന്നെ മനസ് എപ്പോഴും ഹാപ്പി ആയിരിക്കാൻ വേണ്ടി എന്നോട് നല്ലപോലെ ശ്രദ്ധിക്കാൻ പറഞ്ഞു. എന്റെ ജീവിതലക്ഷ്യം അതിനു വേണ്ടി തന്നയാണല്ലോ!! എന്ന് ഞാനും ആശ്വസിച്ചു.
ലിവിങ് ടുഗെതർ സ്റ്റാർട്ട് ചെയ്തതിന്റെ ആദ്യ ചിലവായി ബിരിയാണി വാങ്ങിച്ചത് ചേച്ചിക്കും പിള്ളേർക്കും കൊടുത്തു കഴിഞ്ഞപ്പോൾ, അവര് ഹാപ്പി!… അവരിറങ്ങി കഴിഞ്ഞപ്പോൾ ഋതുവും ഞാനും തനിച്ചായി….
സോഫയിൽ എന്റെ തോളിൽ ചാഞ്ഞോണ്ട് ഇരിക്കുമ്പോ…ഞാൻ ചോദിച്ചു ഋതു കുറച്ചൂസം കഴിഞ്ഞിട്ട് ഓഫീസിൽ റിജോയിൻ ചെയ്താൽ പോരെ….
അങ്ങനെയാണ് ഞാനും ആലോചിക്കുന്നെ..! പക്ഷെ എന്റെ കാർ, അതെടുക്കണമെനിക്ക്. അതവിടെ ശരണിന്റെ ഫ്ലാറ്റിലാണ്, പിന്നെ കുറെ ഡ്രെസ്സും എല്ലാം പാക്ക് ചെയ്തെടുക്കണം..
എങ്കിൽ ഇന്ന് തന്നെ പോകാം അല്ലെ ഋതു, എന്തിനാ വൈകിക്കുന്നേ..
ഞങ്ങൾ ഇറങ്ങാൻ നേരം അരവിന്ദേട്ടൻ ഇടപ്പള്ളിയിലോട്ട് ഇറങ്ങുവാണു, അദ്ദേഹം ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാറിൽ കയറി ഞങ്ങൾ ശരണിന്റെ ഫ്ലാറ്റിലെത്തി.