എനിക്ക് പക്ഷെ, ദേഷ്യം വന്നൊനും ഇല്ല, സൂര്യാ സന്തോഷമായി, സ്വന്തം ഇഷ്ടം കൊണ്ട് ഇറങ്ങി വന്നു എന്ന് പറയണ്ടല്ലോ, സത്യം അതല്ലെങ്കിൽ കൂടി…..പിന്നെ ഞാൻ താലിയൂരി വെച്ചുകൊണ്ട്, എന്റെ ചിലവിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റു ബുക്ക് ചെയ്തു ഞാനിങ്ങോട്ടു പോന്നു…..
അവൻ ഉപദ്രവിച്ചോ ഋതു….?? ഋതുവിന്റെ സൗമ്യമായ കവിളിൽ ഞാൻ പതിയെ തലോടിക്കൊണ്ട് ചോദിച്ചു…
ഋതു അതിനു മറുപടി പറയാതെ കരയുക മാത്രം ചെയ്തു….
കുറേനേരം ഒന്നും പറയാനാകാതെ ഞാനും ഋതുവിനെ കെട്ടിപിടിച്ചിരുന്നു… ഋതുവിനെ ഞാനിനി ആർക്കും കൊടുക്കില്ലെന്ന് മനസ് കൊണ്ടുറപ്പിച്ചു. ഒരു കുഞ്ഞിനെ വളർത്താനുള്ള പക്വത എനിക്ക് ഒറ്റയ്ക്കില്ലെന്നു നന്നായിട്ടറിയാം, പക്ഷെ ഋതു കൂടെയുള്ളപ്പോൾ കുഴപ്പമില്ല. എന്തിലും ഏതു കാര്യത്തിലും ഋതു തന്നെയാണ് എന്നെക്കാളും മുന്നിലെന്ന് എനിക്ക് നന്നായിട്ടറിയാം… ഒപ്പം ഋതുവിന്റെ ഭർത്താവിന് അവളെ അര്ഹിക്കുന്നില്ലെന്നു എനിക്ക് നല്ല ബോധ്യമുണ്ട്…..അതുകൊണ്ട് അവളോടപ്പമെനിക്ക് ഒരു ജീവിതം കിട്ടുന്നത് പ്രിവിലേജ് തന്നെയാണ്, പിന്നെ ഇപ്പൊ മൂന്നാമത് ഒരാൾ കൂടെ വരുവാണല്ലോ…….
നിശബദ്ധതയ്ക്ക് വിരാമമിട്ടുകൊണ്ട് ഋതു പറഞ്ഞു….. എന്റെ അച്ഛനും അമ്മയും ഇങ്ങോട്ടേക്ക് വരുന്നുണ്ട്, നമ്മളെ കാണാൻ….
അവരെന്നെ അടിക്കുമോ?!!
ശെയ്!! എന്താ പറയുന്നേ സൂര്യാ..
അല്ല, അടികിട്ടണ്ട പണിയല്ലേ ഞാൻ ചെയ്തത്?!!
ഓഹോ അപ്പൊ എനിക്കതിൽ ഒരുത്തരവാദിത്തവുമില്ലെന്നാണോ ?!!
എന്നല്ല!!
എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….സൂര്യാ …..
എന്താ …ഋതു ….എന്തായാലും പറ ….
നീ റെഡിയാണോ സൂര്യാ ?!! നമ്മുടെ കുഞ്ഞിനെ വളർത്താൻ…
ഋതു പറയുന്നതെന്തും ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു.. ഓഫീസിൽ ആയാലും ബെഡ്‌റൂമിൽ ആയാലും!!
ശോ അങ്ങനെ അല്ല!! ശെരിക്കും പറ….
റെഡിയാണ് ….പക്ഷെ ….. പഠിക്കണം…. പാരന്റിംഗിനെ കുറിച്ച്…
ഗുഡ് ബോയ്!! ❤️!
ഋതു എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ ഇറുകെ പുണർന്നു… അവളുടെ കണ്ണുകൾ നനഞ്ഞപ്പോൾ ഋതു എത്രമാത്രം എക്‌സൈറ്റഡ് ആണെന്ന് ഞാൻ മനസിലാക്കി. അവൾക്ക് അമ്മയാവണമെന്നുള്ള മോഹം ഉള്ളിൽ ഇത്രയ്ക്കുണ്ടെന്നു എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു….
ശോഭചേച്ചി വന്നപ്പോൾ കരഞ്ഞ മുഖവുമായി ഇരിക്കുന്ന രണ്ടാളെയും കണ്ടു. ഇനി ഋതു ഇവിടെയാകും താമസിക്കുക എന്നറിഞ്ഞപ്പോൾ അവർ ഹാപ്പി!