അങ്ങനെ ഋതുവിന്റെ ലാസ്‌റ് വർക്കിംഗ് ഡേയ്. അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്….നെഞ്ചോടു ഇറുകെ പിടിച്ചു ചേർത്തൊരു ഹഗ് കൂടെ തന്നപ്പോൾ കണ്ടു നിന്ന എല്ലാരും എന്നെ നോക്കി ചിരിച്ചു. പക്ഷെ ഞാനുള്ളിൽ തകർന്നു തരിപ്പണം ആയിരുന്നു…..
പിറ്റേന്നു പുലർച്ചെയാണ് ഫ്ലൈറ്റ്. ഞാൻ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കികൊണ്ട്, ഒരു നിമിഷം താഴേക്ക് ചാടിയാലോ എന്നുവരെ ആലോചിച്ചു. അവളെപിരിഞ്ഞുള്ള വേദന എനിക്ക് സഹിക്കാൻ കഴിയാതെ ഞാൻ ഫ്ലാറ്റിൽ അങ്ങുമിങ്ങും നടന്നു, ഋതുവിനെ വിളിക്കാൻ പല തവണ ഡയാൽ ചെയ്യണമെന്നു തോന്നി. എന്തോ കഴിയുന്നില്ല. അവൾ എന്റെ സ്വന്തമല്ലെന്നു മനസ്സിൽ ഞാൻ സ്വയം വിശ്വസിപ്പിച്ചു….
പുലരുമ്പോ ….. വിറക്കുന്ന കൈകളോടെ ഞാൻ ഒരു മെസ്സജുമാത്രം എന്റെ ജീവന് …..അയച്ചു……
ഋതു പക്ഷെ അതിനൊരു അർത്ഥമില്ലാത്ത 💖 സ്മൈലി റിപ്ലൈ ചെയ്തു. ഇത്രയും നാൾ ഋതുവിനെ എന്റെ സ്വന്തമാക്കണമെന്നു ആലോചിച്ചത് പോലും തെറ്റാണ്, ഒരു കുടുംബിനിയെ സ്നേഹിക്കാം, അവർക്ക് സമ്മതമെങ്കിൽ അവരോടപ്പം രമിക്കാം, പക്ഷെ മനസുകൊണ്ട് ഇത്രയും അടുത്തിട്ടും അരുമല്ലാത്തപോലെ പിരിയേണ്ടി വരുമ്പോ എന്നോട് തന്നെ എനിക്ക് ദേഷ്യവും വെറുപ്പും! സഹതപിക്കാൻ പോലും എന്റെ മനസിന് കഴിയുന്നില്ല…ഇതെങ്ങനെ കടന്നു പോകുമെന്ന് ഒരു പിടിയുമില്ല.
ദിവസങ്ങൾ…അതി വേഗം കടന്നുപോയി, ഞാൻ മടുത്തു കൊണ്ട് ഓഫീസിൽ പോയി വന്നും കൊണ്ടിരുന്നു, ഇടയ്ക്കൊക്കെ ബീച്ചിൽ തനിച്ചു പോകും, ഫുഡ് ഉണ്ടാക്കാനൊന്നും ഒരു മൂഡും ഇല്ല. ശോഭ ചേച്ചിയുടെ അവിടെ നിന്നാണ് ഇപ്പൊ രാവിലെയും വൈകിട്ടും ഫുഡ്. പിന്നെ അടുത്തയാഴ്ച ഫ്ലാറ്റിലേക്ക് നീലിമ വരുന്നുണ്ട്, അവൾക്ക് ക്‌ളാസ് തുടങ്ങാൻ പോവുകയാണ്, ഞാനുമിപ്പോ അവളുടെ വരവിനായി കാത്തിരിക്കുകയാണ് ഒന്നുമില്ലെങ്കിലും ഈ ബോറടി മാറികിട്ടുമല്ലോ…..
ഋതുവിന്റെ റെഡ് ടോപ് ബെഡിന്റെ അരികിൽ കിടക്കുന്നു, ഞാനതെടുത്തു മടക്കി വെച്ചു. ഷവർ കഴിഞ്ഞിട്ട് ഡ്രസ്സ് ഇടുമ്പൊ കാളിംഗ് ബെൽ കേട്ടു. ശോഭ ചേച്ചിയാവും കറിവേപ്പില വേണമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ എന്നോർത്ത് ഞാൻ… വാതിൽ തുറന്നപ്പോൾ, ജർമനിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി കയറി വന്നിരിക്കുന്നു!!
ഋതു……………❤️