അന്ന് വൈകീട്ട് ഋതു നല്ല എക്സിറ്റമെന്റ് ലു ആയിരുന്നു, എന്റെയൊപ്പം ബൈക്കിൽ കറങ്ങാൻ അവൾക്കൊത്തിരി ഇഷ്ടമാണെന്നു മുൻപും പറഞ്ഞിട്ടുണ്ട്. നാളെ ഫുൾ ഡേയ് ഞാൻ കൂടെ തന്നെയുണ്ടെന്ന് ഋതുനു ഉറപ്പ് കൊടുത്തു.
രാവിലെ പക്ഷെ അമ്മയ്ക്കും അച്ഛനും അമ്പലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഋതുവും എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് കൂടെ ചെന്നു. സാരിയുടുത്തിരിക്കുന്ന എന്റെ പെണ്ണിനെ കാണാനുള്ള അതിയായ ആഗ്രഹം മൂലം, നാസ്തികനായ ഞാൻ മുണ്ടും ഷർട്ടുമിട്ടു അമ്പലത്തിലേക്കിറങ്ങി.
ഋതുവിനെ കണ്ടു ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി!!! അപ്സരസ്സിനെ പോലെയുണ്ട് എന്റെ പെണ്ണ്. മുടി പിറകിലേക്ക് ഇട്ടുകൊണ്ട് പർപ്പിൾ നിറമുള്ള ബ്ലൗസും കേരള ട്രഡീഷണൽ സാരിയും. ഋതുന്റെ ശെരിക്കുള്ള ഭംഗി ഇതാണ് എന്ന് ഞാൻ മനസിലാക്കി. കൂടെ അമ്മയുള്ളതുകൊണ്ട് ഞാൻ ഋതുവിന്റെ അഴക് നോക്കി കൊണ്ട് ഞാൻ പിന്നാലെ നടന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കാതെ ശ്രദ്ധിച്ചു.
തിരിച്ചു ഞാൻ ഫ്ലാറ്റിലേക്ക് വന്നു കഴിഞ്ഞിട്ട്, മുറിയിൽ ഇരിക്കുമ്പോ ശോഭ ചേച്ചി ബ്രെക്ഫാസ്റ് നു വെൺപൊങ്കൽ കൊണ്ട് വന്നു. ശോഭേച്ചി ഹാഫ് തമിഴ് ആണ്, സൊ വെൺപൊങ്കൽ ഞാനൊരിക്കൽ ഒരു യാത്രയിൽ വെച്ച് കഴിച്ചപ്പോൾ അതിന്റെ ഫാൻ ആയി. ഞാനുണ്ടാക്കാൻ നോക്കിയിട്ട് പരാജയപ്പെട്ട സാധനമാണിത്, ശോഭേച്ചി ഭീകരമായിട്ട് അതുണ്ടാകും, ഞാൻ അത് കഴിച്ചുകൊണ്ട് ഋതുവിന്റെ കാളിനു വെയ്റ്റ് ചെയ്തു.
12 മണിയായപ്പോൾ ഋതു റെഡിയായി. ഫ്ലാറ്റിന്റെ താഴെ ഇറങ്ങാൻ പോവാണ് എന്നുപറഞ്ഞു മെസ്സേജ് ചെയ്തു. ഞാൻ പക്ഷെ നേരത്തെ തന്നെ എന്റെ പെണ്ണിന്റെ ഫ്ലാറ്റിന്റെ കാത്തുനില്പായിരുന്നു..
ഒരു പിങ്ക് ഹൈ നെക്ക് സ്ലീവ്‌ലെസ് ടോപ്പും ബ്ലാക്ക് ജീൻസുമായിരുന്നു, ഋതു അപ്പൊ ഇട്ടിരുന്നത്. നടന്നു വരുമ്പോ മുടി കാറ്റിൽ പറക്കുന്നത് കണ്ടപ്പോൾ എന്നെ മനസ് കുളിരുകോരി. ലിപ്സ്റ്റിക്ക് ഒന്നും ഇട്ട്ട്ടില്ല, പിങ്ക് നിറമുള്ള ചുണ്ടുകൾ…വശ്യമായി പുഞ്ചിരി എനിക്ക് നൽകി…
എപ്പോ വന്നു?!! സൂര്യാ… ജസ്റ് ഇപ്പൊ എത്തിയെ…ഉള്ളു… പോകാം…..
എന്റെ ബൈക്കിന്റെ പിറകിലവൾ കെട്ടിപിടിച്ചിരുന്നു, 10മിനിറ്റ് ആയപ്പോൾ ലുലു എത്തി. ഋതു എനിക്ക് ഒരു ഷര്ട് മേടിച്ചു തരാന്ന് പറഞ്ഞപ്പോൾ ഞാനും എതിർത്തില്ല, ലെവിസ് ഇല് കയറി Redloop കളക്ഷനിൽ ഒരു ഷര്ട് വാങ്ങിച്ചു തന്നു.