ഋതു…. ശരണിനെ വിളിച്ചോ?
വിളിച്ചു. ആള് ബിസിയാണ്.
പിന്നെ …..ഇന്ന് ലിഫ്റ്റിൽ വെച്ച് എന്നെ ഹഗ് ചെയ്യാൻ കാര്യമെന്താ….ഋതു…
എനിക്കറീല…പെട്ടന്നു അങ്ങനെ തോന്നി….
എനിക്ക് ചുംബിക്കണമെന്നൊക്കെ ഉണ്ടായിരുന്നു അതിനുള്ളിൽ വെച്ചു….
ശോ…. എന്നിട്ട് എന്തെ ചെയ്തില്ല??
അപ്പൊ….ഋതു പ്രതീക്ഷിച്ചിരുന്നോ….
ഉം….
എനിക്കിപ്പോ അങ്ങോട്ട് വരണം ….ഋതു..
വന്നിട്ട്….
ഋതുനു ഇഷ്ടമുള്ള പോലെയൊക്കെ എനിക്ക് ഋതുവിനെ ചുംബിച്ചുകൊണ്ടേ ഈ രാത്രി ഉറങ്ങാതെ ….. നേരം വെളുപ്പിക്കണം…..
സൂര്യ….
നീയെന്നെ എന്തിനാ ഇത്രേം ഇഷ്ടപെടുന്നേ…??? എനിക്ക് പരിമിതികൾ ഉണ്ടെന്നു മറന്നു പോകരുത്….
എന്താ ഋതു പെട്ടന്ന്…..?
പെട്ടന്നല്ല….പറയണം എന്ന് നേരത്തെ ആലോചിച്ചതാണ്….
ഇതൊന്നും വേണ്ടന്നാണോ….ഋതു
വേണ്ടാന്ന് വെക്കാൻ എനിക്ക് കഴിയുന്നുമില്ല…. എന്റെ സ്‌ഥാനത്തു നിന്ന് ആലോചിച്ചാലേ സൂര്യക്ക് അത് മനസിലാകൂ….
എനിക്ക് ഋതുന്റെ മുഖത്ത് ചിരി മാത്രം കാണാൻ ആണിഷ്ടം. അത് എന്റെ മനസില് സന്തോഷം തരുന്നുണ്ട്……
ഐ ലവ് യു…..സൂര്യാ……💖
ഋതു മനസ് തുറന്നു അതെന്നോട് പറഞ്ഞു കഴിഞ്ഞയുടൻ അവൾ കരയാൻ തുടങ്ങി……. വീഡിയോ കാൾ കട്ട് ചെയ്യുകയും ചെയ്തു….
പിന്നെ വിളിച്ചിട്ട് എടുത്തില്ല……. ഞാൻ പ്ലീസ്….കരയല്ലേ…എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്ന് റിപ്ലൈ ചെയ്തപ്പോൾ 15 മിനുട്ട് കഴിഞ്ഞപ്പോൾ നനവാർന്ന മുഖത്ത് ഒരുചിരിയും വരുത്തി എന്റെ ജീവൻ ഒരു സെൽഫി അയച്ചു.
ഞാൻ എങ്ങനയൊക്കെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല. മനസ്സിൽ മുഴുവനും ഋതു പറഞ്ഞ വാക്കുകളായിരുന്നു. സ്വയം നീറിക്കൊണ്ടാണ് ആ പാവം അത് പറഞ്ഞത്. പക്ഷെ ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു. വിസ വന്നാൽ ഋതു ജർമനിക്ക് പോകും, പിന്നെ ഞാൻ എന്നേക്കുമായി അവളെ മിസ് ചെയ്യുകയും ചെയ്യും…. എനിക്ക് ആലോചിക്കുമ്പോ സഹിക്കാൻ കഴിഞ്ഞില്ല. ഒത്തിരി കരഞ്ഞു ……. ഋതുവിന്റെ അവസ്‌ഥ ശെരിക്കും എന്റെ മനസ്സിൽ ഞാൻ അറിഞ്ഞതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത്….
രാവിലെ ഒരുഷാറുമില്ലാതെ എണീറ്റു, എനിക്കൊന്നും ഉണ്ടാക്കാൻ മനസ് വന്നില്ല. ഓഫീസിൽ പോകുന്ന വഴി ബ്രിന്ദാവനിൽ കയറി. ബ്രെക്ഫാസ്റ് കഴിച്ചു. ഋതു വിന്റെ മോർണിംഗ് മെസ്സേജ് വന്നിട്ടും ഇല്ല. ഓഫീസിൽ എത്തി കാണും എന്ന് തോന്നി.