വർക്ക് തീർന്നു പോകുമ്പോ… ഞാനിറങ്ങുന്നു……. 🥰 എന്ന് ഒരു മെസ്സേജ് മാത്രം എന്റെ വട്സപ്പില് വന്നു… ഞാൻ ചിരിച്ചുകൊണ്ട് വായിച്ചിട്ട് സ്മൈലി അയച്ചു. എന്റെ ജോലിയിൽ മുഴുകി…. അന്നെനിക്കൊരല്പം പണിയുണ്ടായിരുന്നത് കൊണ്ട് ഞാൻ ഇറങ്ങാൻ ലേറ്റ് ആയി. ശേഷം 9 ആയപ്പോൾ ഓഫീസിലെ ശ്യാമിന്റെയൊപ്പം ഷവർമ്മ കഴിക്കാൻ ഇടപ്പള്ളിയിലുള്ള ഹാജി ഇബ്രാഹിമിലേക്ക് ചെന്നു.
ഷവർമ്മ വേണോ? ഞാൻ വട്സപ്പില് മെസ്സേജ് അയച്ചപ്പോൾ. പാവത്തിന്റെ ഫോണിൽ നിന്നും 😋😔 സാഡ് സ്മൈലി വന്നു.
ഞാൻ അന്നേരം ഫ്ലാറ്റിന്റെ അഡ്രസ് ചോദിച്ചു. അവിടെ നിന്നുകൊണ്ട് ഞാൻ ചിക്കൻ ചീസ് ഹോൾ മീറ്റ് ഷവർമ്മ പാർസൽ ഓർഡർ ചെയ്തിട്ട് അത് വന്നപ്പോൾ ഋതുവിന്റെ ഫ്ലാറ്റിലേക്ക് ചെന്നു.
മൂന്നു നിലയുള്ള ഫ്ലാറ്റായിരുന്നു, ഋതു സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു. കുളിച്ചിട്ട് മുടിയുണങ്ങിയിട്ടില്ല, നനഞ്ഞ മുടിയൊക്കെ വിരിച്ചിട്ടുകൊണ്ട് പിങ്ക് ടീഷർട്ടും ബ്ലാക്ക് നൈറ്റ് പാന്റ്സും ആയിരുന്നു വേഷം. ഞാൻ ഹെൽമെറ്റിന്റെ ഗ്ലാസ് പൊക്കിയപ്പോൾ…. ഹെൽമെറ്റ് മുഴുവനും എന്നോടൊന്നു അഴിക്കാൻ പറഞ്ഞു.
ഞാനെന്റെ മുഖം കാണിച്ചപ്പോൾ… ഷവർമ്മയും വാങ്ങിച്ചുകൊണ്ട് ശെരി പൊയ്ക്കോ…. ന്നു പറഞ്ഞു.
ഞാനും പയ്യെ എന്റെ ഫ്ലാറ്റിലെത്തി. ഋതു ഷവർമ്മ കഴിച്ചിട്ട് ഒരു സെൽഫി അയച്ചിരിക്കുന്നു. ഞാൻ വാട്സാപ്പിൽ അവൾക്ക് റിപ്ല്യ് ചെയ്തു….
അമ്മ-അച്ഛൻ എന്തേലും പറഞ്ഞോ ഋതു …?
ഇല്ല കുഴപ്പമില്ല, ഞാൻ ഓഫർ ഉള്ളതുകൊണ്ട് വാങ്ങിച്ചതാണ് പറഞ്ഞു.
ഹാം….. പാവം തോനുന്നു ഋതു…
എന്തെ?
തനിക്കിഷ്ടമുള്ളതു പോലും ചെയ്യാൻ, മറ്റുള്ളവരുടെ നോട്ടം വീഴുമോ എന്ന് പേടിക്കണ്ട അവസ്‌ഥ.
ഹഹ.. അതൊന്നും സാരമില്ലന്നെ.. അവര് നോൺ വെജ് കഴിക്കുന്നില്ല, എന്നല്ലേ ഉള്ളു. ഞാൻ ഇവിടെ കൊണ്ട് വന്നു കഴിക്കുമ്പോ എന്നെ എന്ത് വിചാരിക്കും എന്ന് ആയിരുന്നു ആദ്യമൊക്കെ. ഇപ്പൊ മാറിത്തുടങ്ങി.
ശെരി ഞാൻ അമ്മയ്ക്ക് മെഡിസിൻ കൊടുക്കട്ടെ….. പിന്നെ വീഡിയോ കാൾ ചെയ്യാം…. വീട്ടിലെ ഡൂട്ടിസ് കഴിഞ്ഞോ…
കഴിഞ്ഞുലോ…
ഞാൻ കിടക്കാൻ നേരം വീഡിയോ കാൾ ചെയ്തപ്പോ എന്റെ ഷർട്ടുമിട്ട് പാവം ഒറ്റയ്ക്ക് ബെഡിൽ കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യത്തിൽ ഋതുവിനെ കട്ടോണ്ട് ഇങ്ങോട്ടേക്ക് വരാനാണ് തോന്നിയത്.