പക്ഷെ പിന്നീട് ഋതു ആണ് വണ്ടിയോടിച്ചതു, അവൾക്ക് പിന്നീട് പേടിയായത് കണ്ടപ്പോൾ ഞാൻ തന്നെ വണ്ടി കൊടുത്തതാണ്. പക്ഷെ കുറച്ചു ദൂരം ചെന്നപ്പോൾ, ദേഷ്യമാണോ എന്ന് ഞാൻ ചോദിച്ചു.
ഇല്ല! ഋതു പുഞ്ചിരിച്ചു…..
മഴ കൊണ്ട് ഓഫീസിന്റെ ഉള്ളിലേക്കുള്ള വഴിയിൽ നല്ലപോലെ ചളി ഊറിയിരുന്നു, റോഡ് മണ്ണുകൊണ്ടാണ് ഒരു 200മീറ്റർ. എതിരെ ഒരു കാർ വന്നതുകൊണ്ട് ഋതു ഇടതു വശത്തേക്ക് ഒതുക്കിയപ്പോൾ പോളോ ചെളിക്കുണ്ടിൽ പെട്ടു. എത്ര ശ്രമിച്ചിട്ടും കയറുന്നുമില്ല.
ഞാൻ അത്യാവശ്യം വലിപ്പമുള്ള ഒരു ഉണങ്ങിയ മരക്കഷണം എവിടെന്നോ എടുത്തു കാറിന്റെ ടയറിന്റെ ഇടയിൽ വെച്ചുകൊണ്ട്, ഒന്നുടെ റൈസ് പറഞ്ഞപ്പോൾ കാർ മുന്നോട്ട് നീങ്ങി.
ഞാൻ കാറിൽ കയറിയപ്പോൾ ഋതു എന്റെ മുഖം കയ്യിലെടുത്തുകൊണ്ട് നെറ്റിയിൽ ഒരു ചുംബനം തന്നു. ചുറ്റും നോക്കിയപ്പോൾ മറ്റു വണ്ടികൾ ഒന്നും കാണാണാത്തതുകൊണ്ട് ഒരല്പം ധൈര്യമെനിക്കും കിട്ടി, ഞാനും എന്റെ സുന്ദരികുട്ടിയുടെ കവിളിൽ കൈചേർത്തുകൊണ്ട് അവളുടെ നെറ്റിയിലും കവിളിലും ചുംബനങ്ങൾ കൊണ്ട് മൂടി…….
ഋതു കണ്ണുകൾ ഇറുകെയടച്ചുകൊണ്ട്, എന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങുമ്പോ വീടിന്റെ പുറത്തു നിന്നും ഒരു സ്‌ഥലത്തു അതിനുള്ള ധൈര്യമിരുവർക്കും കിട്ടുന്നത്, ഞങ്ങൾ രണ്ടുപേർക്കുമത് പുതിയ അനുഭൂതിയായിരുന്നു…..
മറ്റു വാഹനങ്ങളെ ശ്രദ്ധിച്ചതുകൊണ്ടാവാം ഞാൻ ഋതുവിന്റെ ചുണ്ടിൽ ചുണ്ടു കോർക്കാൻ മനസ് ആഗ്രഹിച്ചെങ്കിലും പ്രായോഗിക ബുദ്ധി അതിനെയെതിർത്തു . ഞാൻ ഋതുവിന്റെ മുഖത്ത് നോക്കി ചിരിച്ചപ്പോൾ അവളും ചിരിച്ചുകൊണ്ട് വേഗം പാർക്കിലിങിലോട്ട് വണ്ടിയെടുത്തു. ബേസ്‌മെന്റ് ലിഫിറ്റിൽ നിന്നും ടോപ് ഫ്‌ളൂരിലേക്ക് മാത്രമേ എക്സിറ്റ് ഉള്ളു. അതിൽ കാമറ ഇല്ലാത്തതു രണ്ടാൾക്കുമറിയാം. ഞാൻ ഋതുവിനെ എന്റെ മേലെ വലിച്ചിട്ടിയപ്പോൾ അവൾ എന്നെ ഇറുകെ ഹഗ് ചെയ്തുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തു…..
ബിർത്ഡേ ഫങ്ക്ഷന് കഴിഞ്ഞു, കേക്ക് കഴിച്ചു ശേഷം ഗിഫ്റ് എല്ലാരും ചേർന്ന് കൊടുത്തു. ഇറങ്ങും മുൻപ് ഒരുതവണ കോഡ് റിവ്യൂ എന്ന പേരിൽ ഋതു എന്റെ ക്യാബിനിൽ വന്നു. എന്റെ കൈവിരലിന്റെ മേലെ കൈവെച്ചുകൊടൻ കവിളിൽ കവിളും ഉരസികൊണ്ട് ഒരഞ്ചു മിനിറ്റ്. ഞങ്ങളുടെ മാത്രം സൗകര്യമായ ഒരു കൊച്ചുലോകം.