ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

ഞാൻ കണ്ണ് നിറഞ്ഞുകൊണ്ടു പറഞ്ഞു തീർത്തു. അമ്മ മോന് ണ്ടാക്കി തരാം കേട്ടോ……. …..അടുത്താഴ്ച …ഋതു എനിക്ക് മാത്രം കേൾക്കുന്ന പോലെ പറഞ്ഞു …. എന്റെ വിഷമം മാറ്റാൻ ഋതുവിന്റെ ഒരു ചിരി മതിയെന്നു ഞാൻ മനസിലാക്കി….

മോര് എവിടെന്നാണ് ചോദിച്ചപ്പോൾ അന്ന് ട്വിൻസിനെ കണ്ടില്ലേ, അവരുടെ അമ്മ തരുന്നതാണ്. അവരുടെ അച്ഛന് മോര് നിര്ബന്ധമാണത്രെ…യെന്നു ഞാൻ പറഞ്ഞു.

ലഞ്ചിന്‌ ശേഷം ഋതു ആകെ ബിസിയായിരുന്നു, ബാക് ടു ബാക് ക്ലയന്റ് മീറ്റിംഗ് ആയിരുന്നു. ഞാനിടക്ക് റസ്റ്റ് റൂംപോകുമ്പോ ഋതുന്റെ റൂമിലെ നോക്കി. പാവം കുറെ അധികം ടെൻഷൻ പോലെ ഞാൻ ഒരു കോഫി മെഷീനിൽ നിന്നും ഒരു കപ്പ് കോഫി ഉണ്ടാക്കി ഋതുനു കൊടുത്തു.

വൈകീട്ട് ഞാൻ ഇറങ്ങുമ്പോഴും ഇറങ്ങിയിട്ടില്ല. ഞാൻ ഇറങ്ങുവാണു എന്ന് മെസ്സേജ് ചെയ്തിട്ടിറങ്ങി. വൈകീട്ട് അന്ന് ഫ്ലാറ്റിൽ ഞാൻ ചിക്കൻ ഫ്രയും ചപ്പാത്തിയും ഉണ്ടാക്കി. ഫ്രീസറിൽ ബാക്കിയുള്ള ചിക്കൻ ഞാൻ മുഴുവനും ഫ്രൈ ആകിയതുകൊണ്ട് കുറച്ചു ട്വിൻസ്‌ ഉം ചെന്ന് കൊടുത്തു. അവരും ഹാപ്പി.

ഋതുവിനെ ഞാൻ അന്ന് 5 മിനിറ്റ് വീഡിയോ കാൾ ചെയ്തിട്ട് കിടന്നു. സ്‌ട്രെയിൻ ചെയ്തതല്ലേ റസ്റ്റ് എടുത്തോളാൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ എണീറ്റ് ഫുഡ് ഒക്കെയുണ്ടാക്കി, ഓഫീസിലേക്ക് ചെന്നു. അന്ന് ടീമിലെ രേഷ്മയുടെ പിറന്നാൾ ആയതുകൊണ്ട്, ടീമിലെ എല്ലാരും ചേർന്ന് ഒരു ഗിഫ്റ് മേടിക്കാൻ തീരുമാനിച്ചു. രേഷ്മ 6 മാസം മുൻപാണ് അമ്മയായത്, അന്ന് മറ്റേർണിറ്റി ലീവ് ആയതുകൊണ്ടും അവരുടെ വീട് തിരുവന്തപുരം ആയതുകൊണ്ട് കാണാനൊന്നും പോകാൻ പറ്റിയിരുന്നില്ല, സൊ ഞാനും ഋതുവും അവർക്ക് ഒരു ഗിഫ്റ് വാങ്ങാനായി കാറിൽ ലഞ്ചിന്‌ മുൻപായി പുറത്തോട്ടിറങ്ങി.

കുഞ്ഞിന് വേണ്ടി ഒരു ഡ്രെസ്സും ഒരു കളിപ്പാട്ടവും ഞങ്ങൾ വാങ്ങിച്ചു, തിരിച്ചു ഇറങ്ങുമ്പോ ഞാൻ ഡ്രൈവ് ചെയ്തോട്ടെ എന്ന് ഋതൂനോട് ചോദിച്ചു.

ഋതു എനിക്ക് അവളുടെ പോളോ കാർ ഡ്രൈവ് ചെയ്യാനെനിക്ക് തന്നു. ആദ്യം ഇച്ചിരി ബുദ്ധിമുട്ടു ആണെങ്കിലും പിന്നെ ഞാൻ സ്മൂത്തായി ഓടിച്ചു. പക്ഷെ ഋതുവിന്റെ മുഖത്തൊരു പേടിയുണ്ടായിരുന്നു. ഒരു വളവു തിരിയുമ്പോ ഒരു ബൈക്കുകാരൻ സിഗ്നൽ ഇടാതെ ഞങ്ങളുടെ എതിരെ വന്നത് മൂലം, അവനെ ഇടിക്കേണ്ടതായിരുന്നു. ഞാൻ വേഗം ബ്രെക് ചെയ്തപ്പോൾ അവൻ വണ്ടി നിർത്തി ദേഷ്യപ്പെടാൻ വന്നു. ഞാൻ സോറി ചോദിച്ചപ്പോൾ പ്രേശ്നമവിടെ തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *