ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

ഡെയിലി സ്ക്രം പരിപാടിയെല്ലാം കഴിഞ്ഞു. അവിടെ വെച്ചും ഋതു എന്നെ മൈൻഡ് ചെയ്തില്ല. ഞാൻ ആകെ തകർന്നു. 10മണി ആയപ്പോൾ എന്റെ ടീമിലെ ചായപ്രാന്തിയായ രേഷ്മയുടെ കാബിനിലേക്ക് ഞാൻ പയ്യെ നടന്നു.

രേഷ്മയുടെ കാതിൽ പയ്യെ പറഞ്ഞു.. എടീ നീ ചായ കുടിക്കാൻ പോകുമ്പോ ഋതു ചേച്ചിയെ കൂടെ കൂട്ടാമോ.

അതെന്തേ?!!

ഒന്നുല്ല നീ വിളിക്ക്, എന്നിട്ട് എന്റെ ഫോണിലും ഒന്ന് വിളിച്ചു പറ ഞാനും വരാം….

ശെരി വിളിക്കാം ഒക്കെ… പക്ഷെ എന്തോ ഉണ്ടല്ലോ കള്ളത്തരം…

ഒന്നുല്ല ഒരു ഫീച്ചറിനെ കുറിച്ച് ഡിസ്‌കസ് ചെയ്തയ്യപ്പോ ഒരു ആർഗ്യുമെന്റ് അതൊന്നു സോൾവ് ചെയ്യാനാണ്…

ശെരി…

രേഷ്മ 10:30 ആയപ്പോൾ ഋതുവിന്റെ ക്യാബിനിൽ ചെന്നു വിളിച്ചു, ഋതു സാധാരണ പോകാറിലെങ്കിലും രേഷ്മ നിര്ബന്ധിച്ചതുകൊണ്ട് ഇറങ്ങിയതാണ്. ഞാൻ അന്നേരം എന്റെ ഫോൺ എയർപ്ലേൻ മോഡിലിട്ട് എന്റെ ബാഗുമെടുത്തുകൊണ്ട് ഋതുവിന്റെ കാബിനിൽ കയറി…

അവിടെ CCTV ഉണ്ടെന്നറിയാം ഞാൻ കാര്യമാക്കിയില്ല. ഒരുമിനിറ്റിനു ശേഷം ഞാൻ ഇറങ്ങി എന്റെ ക്യാബിനിൽ ചെന്നിരുന്നു. കോഡ് റിവ്യൂ എല്ലാം കഴിഞ്ഞു റിലീസ് നുഅടുക്കുന്ന പ്രൊജക്റ്റ് ആയോണ്ട് സമയം പോയതറിഞ്ഞില്ല.

ഋതു എന്നോടുള്ള ദേഷ്യം മൊത്തം എന്റെ കൂടെയുള്ള എല്ലാരോടും വഴക്കു പറയുന്നുണ്ടായിരുന്നു, എന്നെ നോക്കുന്നുമില്ല, സുന്ദരികുട്ടിക്ക് ഇത്രേം ഹേർട്ട് ആകുമെന്ന് കരുതിയതല്ല…

ഉച്ചയ്ക്ക് എല്ലാരും കഴിക്കാനായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു, ഞാൻ ബാഗുമെടുത്തുകൊണ്ട് ഫുഡ് കോർട്ടിലേക്ക് നടന്നു. ഋതു എന്റെ മുന്നിൽ ഉണ്ടായിരുന്നു. അവളിരുന്ന ടേബിളിന്റ ഒരു സീറ്റിൽ ഞാനുമിരുന്നു.

ഋതു അപ്പോഴുമെന്നെ നോക്കിയില്ല, ഞാൻ എന്റെ ബാഗിൽ നിന്നും ലഞ്ച് ബോക്സ് എടുത്തു തുറന്നു, ചൊറും സാമ്പാറും ഉപ്പേരിയും.

എന്റെ ലഞ്ച് ബോക്സ് ഋതു കണ്ടതും അത് വാങ്ങാനായി പയ്യെ കൈയ്യെത്തിച്ചു. ഞാൻ കൊടുത്തില്ല, ഋതു അന്നേരം അവളുടെ ബാഗിൽ ഞാൻ വെച്ചിരുന്ന എന്റെ ലഞ്ച് ബോക്സ് എടുത്തു നോക്കി….

വെജ് ഫ്രൈഡ് റൈസും വറുത്തരച്ച കോഴിക്കറിയും.!! ഋതുകുട്ടിയുടെ മുഖത്തെ ഭാവ വ്യത്യാസം ഞാൻ നോക്കിയിരുന്നു, അവൾ പയ്യെ പയ്യെ ഫ്രൈഡ് റൈസ് കണ്ണുമടച്ചു ആസ്വദിച്ച് കഴിക്കാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *