അതിനിടയ്ക്ക് ഋതുവിന്റെ ഹസ്ബൻഡ് വിളിക്കുന്നു എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ ഋതു പറഞ്ഞതെല്ലാം ഓർത്തു സോഫയിൽ കിടന്നു…
ഋതു വീണ്ടും വിളിച്ചപ്പോൾ ഞങ്ങൾ സംസാരിച്ചു തുടങ്ങി.
നാളെ എന്താ പ്രോഗ്രാം?
എന്തെ നാളെയും വരണോ ഞാൻ…?
വരാൻ പറ്റുമോ?
വരണമെന്നുണ്ട്…സൂര്യാ … പക്ഷെ വേണ്ട, അടുത്തയാഴ്ച പോരെ.
മതി….ഋതു. ഞാൻ ജസ്റ് ചോദിച്ചെന്നേയുള്ളു.
അങ്ങനെ കുറെ നേരം ഞങ്ങൾ ഓരോന്നും പറഞ്ഞു സമയം പോയി.
നേരം ഒത്തിരിയായപ്പോൾ ഞാൻ ഉറങ്ങും മുൻപ് എന്റെ മനസ്സിൽ ഋതു ഉണ്ടെന്നു ഒരു സിഗ്നൽ ഋതുവിന് കൊടുക്കാമെന്നു വെച്ചു.
എന്റെ ഷർട്ട് എവിടെ ഋതു?… വാഷ് ചെയ്തോ?
അതോ വാഷ് ചെയ്തില്ല. അടുത്തുണ്ട് എന്റെ ടോപ്പോ ?
ആ റെഡ് ടോപ് എന്റെ വാഷ് ചെയ്ത ഡ്രസ്സ്ന്റെ ഇടയിൽ ഫോൾഡ് ചെയ്തു വെച്ചത് ഞാൻ ഒരു ഫോട്ടോ എടുത്തയച്ചു കാണിച്ചുകൊടുത്തു…..
ഋതു അതിനു കുറെ 💝 അയച്ചു..
ഋതു….
ഉറക്കം വരുന്നില്ലേ?
ഉഹും…..
സമയം 11 ആയി….
ഹസ്ബൻഡ് മെസ്സേജ് അയക്കില്ലേ നൈറ്റ്?
ഉഹും….
ശെരി ഉറങ്ങാം….ഋതു….
ഞാൻ ഫോൺ ചെയ്തോട്ടെ…..കുറച്ചു നേരം.
ഈ നേരത്തോ?
അതിനെന്താ….സൂര്യക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ Its O.K.
അതൊന്നുല്ല…വിളിക്ക്….ഋതു..
ഓഡിയോ കാൾ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ എന്റെ വൈറ്റ് ഷർട്ടുമിട്ട് കിടക്കുന്ന ഋതുവിനെ കണ്ടതും എന്റെ മനസ് നിറഞ്ഞു.
ഋതു…..
സൂര്യാ…… നാളെ ലുലു മാളിലേക്ക് വരാമോ …..
ഞാനും അമ്മയും ചില്ലറ ഷോപ്പിങ് നു വരുന്നുണ്ട്.
വരണോ …..
പ്ലീസ് ……സൂര്യാ …..
വരാം ….പക്ഷെ …അമ്മ കണ്ടാലോ ….
കണ്ടാലെന്താ ? ഓഫീസിലെ എന്റെ കൊള്ളീഗ് ആണെന്നു പറയുന്നതിൽ കള്ളമൊന്നുമില്ലലോ …
ഋതു …. ഞാനൊരു സ്വപ്നം പറയട്ടെ…..
ഉം….
ഇന്നത്തെ ദിവസം എന്നും റിപ്പീറ്റ് ചെയ്യുന്നത് ആലോചിച്ചു നോക്കിയേ…..ഋതു….
സൂര്യാ…. എനിക്കെന്തോ പോലെ….
എന്താണ്….
അറിയില്ല….സൂര്യ…ഉറക്കമേ വരുന്നില്ല…
ശെരി ഞാനൊരു പാട്ടു മൂളിത്തരട്ടെ…
പാടാനറിയാമോ….സൂര്യ…
പാടാനൊന്നും അറിയില്ല…എങ്കിലും മൂളാം…
ഹമ്……ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും പൂമാല്യങ്ങളും താ തന്നാനം തന്നാനം….. ……… …….