അന്ന് ഋതു ഇറങ്ങിയതിനു ശേഷം, എന്റെ മനസ് കൂടെ അവൾ ഒപ്പം കൊണ്ടുപോയപോലെ തോന്നി, നിന്നിട്ടും ഇരുന്നിട്ടും എനിക്ക് ഒരു സമാധാനവുമില്ല.
15 മിനുട്ട് കഴിഞ്ഞപ്പോൾ ഋതുകുട്ടി ഫോൺ ചെയ്തു. ഞാൻ ഋതു എന്ന് പേര് കണ്ടതും വേഗമെടുത്തു…..
ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നോ സൂര്യാ?….
ആഹ് ഉണ്ടായിരുന്നു ചേച്ചീ…
ഇപ്പൊ ഞാൻ എത്തിയുള്ളു… പിന്നെ നീയെന്നെ ചേച്ചിന്നു വിളിക്കണ്ട….
അതെന്തേ…. 5 വയസു കൂടുതൽ അല്ലെ?
ആണ്….
എന്നാലും വേണ്ട സൂര്യാ…..ഋതുന്നു വിളിച്ചാ മതി.
ചേച്ചിടെ ഇഷ്ടം…
സൂര്യാ….അഹ്…
സോറി സോറി….
ഋതു….
അഹ് ഗുഡ്…
ഷർട്ട് കണ്ടിട്ട് അമ്മയെന്തെലും പറഞ്ഞോ?..
ഇല്ല!…
അതെന്തേ?…
അത് ഞാനൊരു നുണ പറഞ്ഞു…
എന്ത്നുണ??…
ഫ്രണ്ടിന്റെ കൂടെ ഷോപ്പിംഗ് പോയീന്നാ പറഞ്ഞെ…
അപ്പൊ അവളെനിക്ക് വാങ്ങിച്ചു തന്നതാണ് പറഞ്ഞു.
ശോ!!! എന്തൊരു കള്ളിയാണ് നോക്കിയേ!
ഹഹ… പിന്നല്ലാതെ ഒരു സുന്ദരകുട്ടന്റെ കൂടെ തനിച്ചു ഫ്ലാറ്റിൽ ബിരിയാണി കഴിക്കാൻ പോയീന്നു പറയണോ? അപ്പൊ എന്നെ പിടിച്ചു പുറത്താക്കും.
ഋതു….
ഉഹും…..
പറ സൂര്യാ….
ഒന്നൂല്ല …. ഋതൂന് എന്റെ ഫ്ലാറ്റിഷ്ടായോ?
ആയി… ഒരു പുതിയ ലോകം പോലെയാണ് എനിക്ക് അവിടെ തോന്നിയത്. സത്യം പറഞ്ഞാൽ തിരിച്ചിങ്ങോട്ട് വരണമെന്ന് എനിക്ക് തോന്നിയില്ല!
ഋതു….. ഇങ്ങനെ പറയല്ലേ ഞാനിപ്പോ അങ്ങോട്ടേക്ക് വന്നിട്ട് ഇങ്ങോട്ട് കൂട്ടികൊണ്ടു വരും.
ഹഹ…
ചിരിക്കണ്ട കാര്യമായിട്ടാ പറഞ്ഞെ….
ശെരി ശെരി….ഞാനൊന്നു ഫ്രഷാവട്ടെ….സൂര്യാ… അത് കഴിഞ്ഞു വിളിക്കാം…..
വിളിക്കുമോ…
വിളിക്കാം…..ചെക്കാ….
ഉം.
എനിക്ക് ഋതൂന്റെ മനസ് ഏതാണ്ട് മനസ്സിലായിരുന്നു. പക്ഷെ തിടുക്കം കൂട്ടിയിട്ട് കാര്യമില്ലലോ. The One Who Waits With Patience, Will Rule The World എന്നല്ലേ പ്രമാണം. ഞാനതുകൊണ്ട് ഋതൂന്റെ നാവിൽ നിന്ന് തന്നെ കേൾക്കാൻ കൊതിച്ചു. പെണ്ണിന്റെ മനസിലേക്കുള്ള വഴി നാവിലൂടെയാണെന്ന് ആരോ പറഞ്ഞത് ഞാനോർത്തു.
ഞാൻ ഋതൂന്റെ ഫോണിന് വേണ്ടി കാത്തിരുന്നു. ആ സമയം ഞാൻ ഋതൂന്റെ ഭർത്താവിനെക്കുറിച്ചു ആലോചിക്കാതിരുന്നില്ല. പക്ഷെ ഞാൻ അവളെ ഓരോ നിമിഷവും സന്തോഷിപ്പിക്കാൻ മാത്രമല്ലെ ശ്രമിക്കുന്നുള്ളു, അവളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ മാത്രമല്ലെ മനസുകൊണ്ട് ആഗ്രഹിക്കുന്നുള്ളു. അതുകൊണ്ട് തെറ്റായിട്ടൊന്നും എനിക്ക് തോന്നിയതുമില്ല!!.