യക്ഷി 2 [താർക്ഷ്യൻ]

Posted by

 

ഞാൻ: ഏയ് അങ്ങനെ ഒന്നും ഇല്ല പപ്പാ. അങ്കിൾ പാവമല്ലേ. എന്തോരം ബേക്കറി ഒക്കെ കൊണ്ട് വരുന്നുണ്ട്. പപ്പക്ക് കുപ്പിയും

 

പപ്പ: പിന്നെ… പപ്പക്ക് കുപ്പി.. ഊമ്പണം.. എടാ എരണം കെട്ടവനെ നിന്റെ തള്ളേടെ വാക്ക് കേട്ടേച്ച് നീ ആ സത്യന്റെ മോളെ എങ്ങാനും കെട്ടാൻ പോയാ.. പൊന്നു മോനെ.. നരിപ്പറമ്പിൽ കോശി തരകന്റെ മോൻ അബ്രഹാം കോശിയുടെ തനിക്കൊണം നീ കാണും..

 

അതുകേട്ടു എന്റെ വാ നാല്പത്തിയഞ്ചു ഡിഗ്രി പൊളിഞ്ഞു പോയി. കണ്ണും തള്ളി ഞാൻ നിൽക്കുവാണ്. പപ്പ തുടർന്നു..

 

പപ്പാ: എടാ.. എടാ.. വാ പൊളന്താനെ നിന്റെ തള്ളക്ക് നിന്നെ അവക്കടെ ജാതിയിൽ പെട്ട ഒരു മൈരു പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്നാ.. നിനക്ക് ഇത് വല്ലോം അറിയാവോ??

 

ഞാൻ: ഇല്ല..!!!

 

പപ്പ: ആഹ് അറിയത്തില്ല. നീ ഇങ്ങനെ സത്യന്റെ ബേക്കറി ഊമ്പി നടന്നോ. ഇത് നിന്റെ തള്ളക്ക് മാത്രമല്ല ആ സത്യൻ നാറിക്കും അങ്ങനെ ഒരു ചിന്തയൊണ്ട്. ആ മാനസ കൊച്ചു അണിഞ്ഞൊരുങ്ങി വന്നതല്ലേ എന്ന് വെച്ച് ഞാൻ അവനോട് രണ്ട് നല്ല വാക്ക് പറഞ്ഞാർന്നു. അപ്പൊ അവന്റെ അമ്മേടെ ഒരു കൊണച്ച വർത്താനം.

 

ഞാൻ: അങ്കിൾ എന്നാ പറഞ്ഞെ??

 

പപ്പാ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

സോറി ഞാനത് ചോദിയ്ക്കാൻ പാടില്ലായിയുരുന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ വീണ്ടും ഒന്ന് പരുങ്ങി.

 

പപ്പ: നീ കൂടുതല് കൊണവധികാരം അന്വേഷിക്കേണ്ട. പറയണത് അങ്ങോട്ട് കേട്ടേച്ചാ മതി. ആ പെണ്ണിന് വല്ല നല്ല ആലോചനയും വരുമ്പോ. നിന്റെ തള്ളക്ക് ഏനക്കേട് തൊടങ്ങും. ഞാൻ ഒരു അച്ചായനല്ല്യോ അതോണ്ട് നല്ല തറവാട്ടീന്ന് ഹിന്ദുക്കൾ ഒന്നും നമുക്ക് പെണ്ണ് തരുകേലാ എന്നാ അവക്കടെ പേടി. അവളൊരു ഹിന്ദു ആയതുകൊണ്ട് വേറെ അച്ചായന്മാർ ഒന്നും പെണ്ണിനെ തരികേലാ എന്ന് വേറെയും പേടി.

 

ഈ രണ്ടു പേടികളും കേട്ട് ഞാനും നൈസായിട്ടൊന്നു പേടിച്ചു.. പപ്പ പപ്പേടെ പോയിന്റിലേക്ക് വരികയാണ്..

Leave a Reply

Your email address will not be published. Required fields are marked *