യക്ഷി 2 [താർക്ഷ്യൻ]

Posted by

 

ഞാൻ പതിയെ വരാന്തയിലുള്ള പില്ലറിൽ ചാരി ഗ്രൗണ്ടിലേക്ക് ഉദാസീനനായി നോക്കി നിന്നു…

പക്ഷേ, എൻ്റെ ശ്രദ്ധ മുഴുവൻ സൈഡിൽ  നിൽക്കുന്ന രജിതയെ ചുറ്റിപ്പറ്റിയാണ്!

ഇതുവരെ അവളെന്നെ നോക്കുക പോയിട്ട് ഞാൻ എന്നൊരാൾ അവിടെ നിൽക്കുന്നു എന്ന ഭാവം പോലും ഇല്ല.

എനിക്ക് അത് അൽപ്പം വിഷമം ഉണ്ടാക്കി. അവളുടെ കുസൃതി നോട്ടത്തിനും ചിരിക്കും ഞാൻ അത്രമേൽ വശംവദൻ ആയി കഴിഞ്ഞിരിക്കുന്നു…

 

ഞാൻ കൺകോണ് കൊണ്ട് ഒന്ന് രണ്ടു വട്ടം പാളി നോക്കിയെങ്കിലും അവളും ഷംനയും ഏതോ കൊച്ചിനോട് നല്ല കത്തിയടിയാണ്.

ഒരു മൈന്റും ഇതുവരെയില്ല.എനിക്ക് അത് വലിയ ആശ്ചര്യമായി! ഒപ്പം നിരാശയും…

 

ചിലപ്പോൾ മറ്റു കുട്ടികൾ ഉള്ളതുകൊണ്ടായിരിക്കാം മൈൻഡ് ആക്കാത്തെ എന്ന്  സ്വയം ആശ്വസിപ്പിച്ച്, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് കയറാൻ തിരിഞ്ഞു. പെട്ടന്ന് ഒരു വിളി..

 

“മനുവേട്ടാ… ആൻ്റി ഇല്ലാത്തത് കൊണ്ട് കറങ്ങി നടപ്പാ ല്ലെ..”

 

ഇതാരടാ..!! ഞാൻ നോക്കുമ്പോൾ ജൂനിയർ കൊച്ച്..

മാനസ !

ഇവളോടാണോ ഇവർ സംസാരിച്ച് കൊണ്ട് ഇരുന്നത്..!! ശ്രദ്ധ മുഴുവൻ രജിതയിൽ ആയിരുന്നതിനാൽ മാനസയെ ഞാൻ കണ്ടില്ല.

 

ഇത് തന്നെ അവസരം..!

ഞാൻ എൻ്റെ ഏറ്റവും സ്റ്റൈലൻ ചിരി മുഖത്ത് ഫിറ്റ് ചെയ്തു 😉

 

മുടി ആദ്യമേ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

 

മാനസയോട് പറഞ്ഞു…

 

“പോകാൻ നേരം അമ്മ പറഞ്ഞത് സ്‌കൂളിൽ എന്ത് നടന്നാലും അറിയും എന്നാണ്…

അപ്പൊ നിന്നെ ആണല്ലേ സ്പൈ ഡ്യൂട്ടിക്ക് ഇട്ടത്..”

 

ഞാൻ അവളോട് സംസാരിച്ചങ്ങു കസറി. രജിതക്ക് സ്വൽപ്പം അസൂയ ഉണ്ടാക്കാം എന്നു കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഞാനത് പറഞ്ഞതും മാനസയുടെ മുഖമങ്ങു വാടി. കണ്ണൊക്കെ നനഞ്ഞു. തൊട്ടാൽ ഇപ്പൊ കരയും എന്ന മട്ടിലായി.

 

“ഞാൻ.. ഞാൻ അങ്ങനെ.. ചെയ്യോ മനുവേട്ടാ? എന്നെ.. അങ്ങനെ ആണോ..”

അവളുടെ വാക്കുകൾ മുറിഞ്ഞു പോയി..

 

അപ്പോഴേക്ക് രജിത: “വാ ഷംന നമുക്ക് പോകാം  ‘മനുവേട്ടൻ’ മാനസയുടെ കരച്ചിലൊക്കെ മാറ്റി വരട്ടെ”…  എന്ന് പറഞ്ഞ് ഷംനയെയും വിളിച്ച് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *