യക്ഷി 2 [താർക്ഷ്യൻ]

Posted by

 

അണ്ടി മൂപ്പൻ ക്ലാസിൽ നിന്നും പോയതും, രേഷ്മ ടീച്ചർ ക്ലാസ് തുടങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല… ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ കണക്കെ ആ ബട്ടൺ സുന്ദരിയെ ചുറ്റി എൻ്റെ മനസ്സ് കറങ്ങാൻ ആരംഭിച്ചു…

 

ഒരു 4 വയസ്സുകാരൻ്റെ കൗതുകത്തോടെ ഞാൻ അത് സാകൂതം വീക്ഷിച്ചുകൊണ്ടേ ഇരുന്നു. അർദ്ധ ഗോളാകൃതിയിൽ തിളക്കമുള്ള വലിയ മുത്ത് പോലുള്ള മനോഹരമായ ബട്ടൺ! എങ്ങനേയും അത് കൈക്കലാക്കാൻ എൻ്റെ മനസ്സ് പാഞ്ഞു. പക്ഷേ, ഞാനത് ഇപ്പൊ തന്നെ എടുത്താൽ രജിത കാണും. ഇരയെ കോർത്ത് ഇരിക്കുന്ന ചൂണ്ടക്കാരിയെ പോലെ അവൾ ഇരിക്കുകയായിരിക്കും. ആ ചിന്ത എനിക്ക് അത് തൊടുവാനുള്ള പ്രേരണക്ക് കടിഞ്ഞാണിട്ടു…

ഈ ബട്ടൺ ചിലപ്പോ അവളുടെ മനസ്സാണെങ്കിലോ..?? ഇത് ഞാൻ കാണാത്തത് പോലെ ഉപേക്ഷിച്ചാൽ അവൾക്ക് സങ്കടം വന്നാലോ..?

 

എടുക്കാം…!! വേണ്ടാ..

എടുക്കാം…!! അയ്യേ ശരിയാവില്ല.. ഒരു ബട്ടൺ..

അല്ലേലും ഒരു ബട്ടൺ അല്ലേ.. അതിലിപ്പോ എന്താ..?

 

ണിം ണിം ണിം ണിം…. കൂട്ടമണി അടിച്ചു. സ്കൂൾ വിട്ടിരിക്കുന്നു. ഞാൻ ഒന്ന് ഞെട്ടി. തോമസ് സാർ ആണ് ക്ലാസ്സിൽ!!!

എഹ്!! രേഷ്മ ടീച്ചർ എപ്പോൾ പോയി!?

തോമസ് സാർ എപ്പോൾ വന്നു !!?

സ്കൂളും വിട്ടോ !?

ഇതൊക്കെ എപ്പോ!!?

ക്ലാസ് എടുക്കുമ്പോൾ അടുത്ത് പടക്കം പൊട്ടിച്ചാലും ശ്രദ്ധ പോവാത്ത ഞാൻ ഇന്ന് രണ്ട് പിരിയഡ് കഴിഞ്ഞത് അറിഞ്ഞില്ലെന്നോ !! എനിക്ക് അത്ഭുതമായി!! എന്താണ് എനിക്ക് സംഭവിക്കുന്നത് !?

എല്ലാത്തിനും കാരണം ഒരു പന്ന ബട്ടൺ ആണെന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും!!?

 

അപ്പോഴേക്ക് എല്ലാവരും വീട്ടിലേക്ക് പോകാൻ വേണ്ടി ബാഗും എടുത്ത് പാഞ്ഞ് പുറത്തേക്ക് പോവുകയാണ്. ഞാൻ പയ്യെ ബാഗ് എടുത്ത് ഡെസ്കിൽ ബട്ടൺ വെച്ച വശത്തൂടെ ഇറങ്ങി. മറുവശത്ത് കൂടി എനിക്ക് സുഖമായി ഇറങ്ങി പോകവുന്നതേ ഉള്ളൂ. പെൺകുട്ടികളുടെ തിക്കി തിരക്കി നിടയിൽപെടേണ്ട കാര്യമില്ല. പക്ഷേ ആ ബട്ടൺ എനിക്കൊരു അമൂല്യ നിധിയായി മാറി കഴിഞ്ഞിരിക്കുന്നു. ഡെസ്കിൽ നിന്നും ഇറങ്ങുന്ന ഇറങ്ങലിൽ ഞാൻ ആ ബട്ടൺ കൈക്കലാക്കി! പയ്യെ ക്ലാസിന് വെളിയിൽ ഇറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *