അങ്ങനെ കടങ്ങൾ മേടിച്ചു ചികിത്സനടത്തിയിട്ടും വാപ്പിച്ചിയെ രക്ഷിക്കാനായില്ല.. വാപ്പിച്ചി പോയതോടെ ഉമ്മിച്ചി ഒറ്റപെട്ട അവസ്ഥയിലായി… എല്ലാ ദിവസവും കടടകാരുടെ ചീത്ത വിളികളും കുത്ത് വാക്കുകളുമൊക്കെ കൊണ്ട് മനസ്സ് മടുത്ത ഉമ്മിച്ചി നാട്ടിലെ ചെറിയ വീടും 3 സെൻറ് സ്ഥലവും വിറ്റ് കർണാടകയിലെ ഉൾപ്രദേശമായ ഒരു സ്ഥലത്ത് ചെറിയ ഒരു വീടും സംഘടിപ്പിച്ചു അങ്ങോട്ടേക്ക് മാറി.. പറക്കമാറ്റാത്ത 2 കുഞ്ഞുങ്ങളെയും കൊണ്ട് ഒരു സുന്ദരിയായ സ്ത്രീ ഓടുന്ന ഓട്ടം ഒന്ന് ആലോചിച്ചു നോക്കിയേ.
ഞാനും സജിനയും 5 വയസിന്റെ വിത്യസമുണ്ട് ഞങ്ങൾ എന്നും ഒരുമിച്ചായിച്ചിന്നു. സുഹൃത്തുക്കൾ ഒന്നുമില്ലായിരുന്ന ഞങ്ങൾക്ക് ഞങൾ തെന്നെയായിരുന്നു എല്ലാം എല്ലാം പിന്നെ അവിടെയായിരുന്നു ഞങ്ങളുടെ ജീവിതം .. ആരോരും ഇല്ലാതെ കഷ്ടപ്പെട്ട് ഉമ്മ ഞങ്ങളെ വളർത്തി…
എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണം ഉമ്മയെയും പെങ്ങളെയും കഷ്ടപ്പാടില്ലാതെ നല്ലൊരു ജീവിതം കൊടുക്കണമെന്ന് മാത്രമായി എന്റെ ചിന്ത
അങ്ങനെ പല വഴികൾ താണ്ടി അവസാനം ഞാൻ ദുബൈയുടെ മണ്ണിലെത്തി…
കുറെ ഓടി… ഒരുപാട് കഷ്ടപ്പെട്ട് പട്ടിണികിടന്നു ജീവിതത്തിന്റെ പല അവസ്ഥകളിലൂടെയും ഞാൻ കടന്ന് പോയി……
ഉമ്മിയെയും പെങ്ങളെയും വിട്ടു പോന്നിട്ടു ഇന്നത്തേക്ക് 3 വർഷമായി
അവരെ കാണാനും ഒരുമിച്ചിരിക്കാനും ഒരുപാട് കൊതിച്ച നിമിഷങ്ങൾ… ഇതാ വീണ്ടും വന്നെത്തി…
ഉറക്കത്തിൽ നിന്ന് ഞാൻ പയ്യെ കണ്ണ് തുറന്നപ്പോൾ വിമാനം മംഗലാപുരം എയർപോർട്ടിൽ ലാൻഡ് ആയിരിക്കുന്നു.
പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു എമിഗ്രേഷൻ പരിപാടിയൊക്കെ കഴിഞ്ഞു ലഗേജ് എല്ലാം എടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി..
എയർപോർട്ട് നിറയെ ആളുകൾ.. സ്വന്തക്കാരെയും ബന്ധുക്കരെയും കാത്തു അവരടെ ആളുകൾ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നു
എനിക്ക് വേണ്ടി കാത്ത് നിൽക്കാൻ ആരുമുണ്ടായില്ല…. ഇന്നലെ വീട്ടിൽ നിന്ന് വിളിച്ചപ്പോ സജിന പറഞ്ഞതാ ഇക്കാക്ക എയർപോർട്ടിൽ വിളിക്കാൻ വരാമെന്ന് ഞാനാണ് പറഞ്ഞത് വേണ്ടാന്ന് വേറെ ഒന്നും കൊണ്ടല്ല ഉൾപ്രേദേശമായത്കൊണ്ട് തെന്നെ അവർക്ക് അവിടന്ന് ടാക്സിയൊക്കെ വിളിച്ചു വരാനുള്ള ബുദ്ധിമുട്ട് ഓർത്തതുകൊണ്ട് പറഞ്ഞതാണ്.. പക്ഷെ ഇപ്പോ ആലോചിക്കുമ്പോ അവർ എന്നെയും കാത്തു ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..
വീട്ടിലേക്ക് എല്ലാ ദിവസവും ഞാൻ വിളിക്കുമായിരുന്നു ഒരു മണിക്കൂർ എങ്കിലും ഉമ്മയോടും സജിമോളോടും സംസാരിച്ചില്ലെങ്കിൽ പിന്നെ ഉറങ്ങാൻ കഴിയില്ല അവർക്കും അങ്ങനെ തെന്നെ