അവൻ എന്നെ ഗേറ്റിനു വെളിയിൽ ഇറക്കി ബൈ പറഞ്ഞു പോയതുവരയെ എനിക്ക് ഓർമ്മയുള്ളൂ… പിറ്റേദിവസം എണീക്കുമ്പോൾ ഞാൻ കട്ടിലിൽ ആണ് ഉണ്ടായിരുന്നത്…രാവിലെ ഉള്ള പുകവലിയും പ്രഭാത കർമങ്ങളും ഒക്കെ കഴിഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി… ദൈവമേ ഇന്നലെ ഈ സ്റ്റെപ് ഒക്കെ ഞാൻ എങ്ങനെ കേറിയോ എന്തോ….. താഴേക്ക് ഇറങ്ങിചെന്നപ്പോൾ ആണ് ഞാൻ എന്റെ ഫോൺ ഇന്റെ കാര്യം ഓർക്കുന്നത്….
തിരിച്ചു കോണിപ്പടി കേറി ഞാൻ റൂമിലുംഅടിച്ചുവാരിയിട്ടും ഫോൺ മാത്രം കിട്ടിയില്ല… ഇനി അമ്മയോട് തന്നെ ചോദിച്ചേക്കാം എന്ന് തീരുമാനിച്ചു ഞാൻ താഴേക്ക് ഇറങ്ങി….
“”””അമ്മ… എന്റെ ഫോൺ കണ്ടായിരുന്നോ”””…എന്ന് അടുക്കളയിൽ നിന്ന് എനിക്ക് കഴിക്കാൻ എടുക്കുന്ന അമ്മയോട് തിരക്കി അതിന്….
“”””ഞാൻ എങ്ങും കണ്ടില്ല…. ഇന്നലെ നാല് കാലിലല്ലേ വന്നത് അപ്പോൾ എവിടെങ്കിലും പോയി കാണും”””… എന്നുള്ള മറുപടി കേട്ടപ്പോൾ തന്നെ എനിക്ക് തൃപ്തിയായി…. കോളേജിലേക്ക് പോകുന്നവഴി വഴിയിലോ… ബാറിലോ… കേറി അന്യോഷിക്കാമെന്ന് ഞാൻ തീരുമാനിച്ചു…. ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ ആണ് അമ്മ ആ കാര്യം പറയുന്നത്….
“””””കുഞ്ഞേച്ചി വിളിച്ചായിരുന്നു നിന്റെ ഫോൺ ഇന്നലെ വിഷ്ണുന്റെ കൈയിൽ ഉണ്ടായിരുന്നെന്നു… അവൾ എന്തായാലും കോളേജിലേക്ക് വരുമ്പോൾ കൊണ്ട് വരാം എന്ന്…. ണി അപ്പോൾ അവളുടെ കയ്യിൽ നിന്ന് വാങ്ങിച്ചോ””””….. എന്ന് അമ്മ പറഞ്ഞപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്….
അങ്ങനെ എപ്പോളും പോകുന്ന സമയത്ത് ഞാൻ കോളേജിലേക്ക് ഇറങ്ങി….പതിവ് പോലെ എവിടെങ്കിലും കറങ്ങിനടക്കാതെ നമ്മുടെ അണ്ണന്മാരെയും കൂട്ടി കൃത്യസമയത്ത് തന്നെ ക്ലാസിൽ കയറി…ഇന്നത്തെ ആദ്യത്തെ രണ്ട് പീരീഡ് കുഞ്ഞേച്ചിയുടേതാണ് അവൾ വരട്ടെ…. വെയിറ്റ് ചെയ്യാം…..
ഇന്ന് എങ്ങനേലും അവളുടെ എടുത്ത് സോറി പറഞ്ഞെ തീരു പക്ഷെ എങ്ങനെ പറയും… അത് ആലോചിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് അവൾ ക്ലാസ്സിലേക്ക് കേറി വന്നത്. അവർ എല്ലാവരും മിസ്സിനെ വിഷ് ചെയ്തപ്പോൾ ഞാനും അവളെ അവളെ നോക്കി നല്ല വെളുക്കെ ചിരിച്ചങ്കിലും അവൾ അത് കണ്ട പട്ടി വില കാണിച്ചില്ല… എന്തായാലും ഞാൻ മാത്രമേ കണ്ടുള്ളു. അവൾ കയ്യിലുണ്ടായിരുന്ന എന്റെ ഫോൺ ഉയർത്തിക്കാട്ടിയപ്പോൾ ഞാൻ അത് വാങ്ങിക്കുവാനായി സീറ്റിൽ നിന്ന് ഇറങ്ങി നടക്കുകയാണ് ചെയ്തത് .ഇത് തന്നെ അവസരം അവളോട് ഇപ്പോൾ തന്നെ മാപ്പ് പറഞ്ഞേക്കം….