കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Posted by

“”””നീ എപ്പോൾ വന്ന് വിഷ്ണു”””” എന്ന് ചോദിച്ചപ്പോൾ അവൻ കൊറച്ച് നേരം ആയിയെന്ന് മറുപടി പറഞ്ഞു…. പിന്നെ ആവൻ വന്നിട്ട് പോകാൻ നിക്കുകയാണ് അപ്പോളാണ് അയാളുടെ ഒരു ചോദ്യം എപ്പോ വന്നെന്ന്… ഇയാൾ ഇത്രയും നേരം എവിടെ കറങ്ങി നടക്കേർന്ന്….

“””””ഇന്നാ ഗീതേ…നീ പറഞ്ഞതുപോലെ ചിക്കനും മീനും വാങ്ങിയിട്ടുണ്ട്… പെട്ടന്ന് റെഡി ആക്ക് അവരൊക്കെ ഇങ്ങ് എത്താറായി എന്ന് വിളിച്ചു പറഞ്ഞതെ ഉള്ള് “”””… എന്ന തന്തപ്പാടിയുടെ വാക്ക് കേട്ട് ഞാൻ അങ്ങേരുടെ കയ്യിലുള്ള കിട്ടിലേക്കും അങ്ങേരുടെ മുഖത്തെക്കും മാറി മാറി നോക്കുകയാണ് ചെയ്തത്…. ആ കിറ്റിന്റെ വലിപ്പം കണ്ടുകൊണ്ട് തന്നെ വരുന്നവരുടെ എണ്ണം എനിക്ക് ഊഹിക്കാനെ ഉണ്ടായിരുന്നുള്ളു…. “””ഞാനും കുടി എന്തേലും സഹായിക്കണോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ… വേണ്ട നിങ്ങൾ പോയി കുളിക്ക് എന്ന് പറഞ്ഞുകൊണ്ട് കിറ്റും വാങ്ങി അമ്മ അകത്തേക്ക് പോയി…

എന്റെ നിൽപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു പുള്ളി എന്നെ നോക്കിയിട്ട്…”””” അഹ്… നീ എപ്പോ എന്നിട്ടെന്നുള്ള ചോദ്യം “”””അതിന് ഒരു ആക്കുന്ന പോലുള്ള ചിരി അങ്ങേരുടെ മുഖത്ത് ഉണ്ടായിരുന്നു… “”””കൊറച്ച് അധികം നേരം ആയി “””””എന്നുള്ള എന്റെ മറുപടി കേട്ട് ദേ… അടുത്ത ചോദ്യം….”””ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു… സുഖം ആയിട്ട് ഉറങ്ങിയോ “”””…. അതിന് ഞാൻ മിണ്ടാതെ നിന്ന് തല ആട്ടിയപ്പോൾ ആണ് വേറെ ഒരു ചിരി കേൾക്കുന്നത്… നോക്കിയപ്പോൾ ആ വിഷ്ണു തെണ്ടി ആണ്…. ഈ മൈരൻ ഇതുവരെ പോയില്ലേ എന്ന് ചിന്തിച്ച് അവനെ നോക്കി കണ്ണ് മിഴിച്ചപ്പോൾ… കാര്യം മനസിലായാന്ന് തോന്നുന്നു അച്ഛനോട്‌ യാത്രയും പറഞ്ഞ് വണ്ടിയും വളച്ചുകൊണ്ട് അവൻ സ്ഥലം വിട്ട്….

അച്ഛനാണെങ്കിൽ കസേരയിൽ ഇരുന്നുകൊണ്ട് പത്രം നിവർത്തി നോക്കാൻ ആരംഭിച്ചു… ജംഗ്ഷനിൽ പോയപ്പോൾ തന്നെ പത്രം ഒന്നും വായിച്ചുകാണും എന്നാലും ഇവിടെ വന്ന് ഒന്നുടെ നോക്കും… ഇനി അവിടെ നോക്കിയിട്ട് കാണാത്ത വല്ല വാക്കും ഇവിടുന്ന് കണ്ടുപിടിക്കാൻ ആണോ എന്ന് പലപ്പോഴും എനിക്ക് തോന്നാതിരുന്നിട്ടില്ല… എന്തേലും ആകട്ടെ….

ഇവിടെ നിന്നിട്ട് ഇനി പ്രേതേകിച് കാര്യങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ മുകളിലേക്ക് പോകാൻ തീരുമാനിച്ചു… അങ്ങനെ ഞാൻ നടന്ന് മുകളിക്ക് കേറുമ്പോൾ അടുക്കളയിൽ നിന്നും അവരുടെ സൗണ്ട് കേൾകാം…

Leave a Reply

Your email address will not be published. Required fields are marked *