“”””നീ ഇപ്പോൾ എവിടെ പോണ്… എന്നവനോട് ചോദിച്ചതിന് കടയിൽ എന്നവൻ ഒറ്റയടിക്ക് മറുപടി പറയുകയാണ് ഉണ്ടായത്…
“”””കടയിലേക്കോ…. എന്തിന് “”””എന്ന് ഞാൻ ചോദിച്ചപ്പോൾ അമ്മയാണ് ഇത്തവണ മറുപടി പറയുവാൻ തുടങ്ങിയത്…
“””””ബിവറേജിൽ ക്യു നിക്കാൻ വയ്യാത്തവർക്ക്… പലചരക്കു കടയിൽ നിന്നും കുപ്പി കൊടുക്കുന്നുണ്ടന്ന് കേട്ട്… അതുകൊണ്ട് എന്റെ മോന് വേണ്ടി അമ്മ സാധനം എടുക്കാൻ പൈസ കൊടുത്തതാ… അതാകുമ്പോൾ ഇവിടെ നിന്ന് കുടിക്കാമല്ലോ “”””… എന്ന് കേട്ടപ്പോൾ എനിക്ക് ഒരു സംശയം അങ്ങനെയും കൊടുക്കാൻ തുടങ്ങിയോ എന്ന്… പിന്നീട് വിഷ്ണുവിന്റെ ചിരി കേട്ടപ്പോൾ ആണ് മനസിലായത് എനിക്കിട്ട് അമ്മ ഒന്ന് കൊട്ടിയതാണെന്ന്… ഞാൻ അമ്മയെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ ആണ് അമ്മ അത് പറഞ്ഞത്….
“””””എടാ…. മാമനും വല്യച്ഛന്മാരുമൊക്കെ… വരുന്നുണ്ടെന്ന്… അപ്പോ അവർക്ക് ഭക്ഷണം കൊടുക്കണ്ടേ അതിന് സാധനം വാങ്ങിക്കാൻ ആണ് “”””… എന്ന് പറഞ്ഞുകൊണ്ട് അമ്മ ലിസ്റ്റും പൈസയും അവനെ ഏല്പിക്കുകയാണ് ചെയ്തത്….
“”””അവരൊക്കെ വരുന്നുണ്ടോ….. എന്തിന്”””…. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസിലായങ്കിലും ഞാൻ അപ്പോഴുള്ള നെട്ടലിൽ അമ്മയോട് ചോദിച്ചു പോയി…
“””””എന്തിനെന്നോ…. നിന്റെ കല്യാണം കഴിഞ്ഞപ്പോൾ അവർക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നിക്കാണും… അതിനിപ്പോ എന്താ “”””എന്ന് അമ്മ കൂളായിട്ട് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോകുന്നപോലെ ആണ് തോന്നിയത്… പുല്ല്…
“””””അവർക്ക് അതികം പേർക്കും അവളെ നേരത്തെ അറിയാല്ലോ… പിന്നെന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ””””” എന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ അമ്മ തലയിൽ കൈ വെക്കുകയാണ് ചെയ്തത്… അയിന് ഞാൻ മോശമായിട്ട് ഒന്നും ചോദിച്ചില്ലലോ… അല്ലെ…..ന്നിട്ട് അമ്മ വിഷ്ണുവിന്റെ നേരെ തിരിഞ്ഞു കൊണ്ട് “”””എടാ… മോനെ നീ പോയിട്ട് വാ….”””””എന്ന് പറഞ്ഞപ്പോൾ അവൻ അവിടുന്ന് എണീറ്റുകൊണ്ട് പുറത്തേക്ക് നടന്നു….ഒപ്പം “”””എടാ…. വണ്ടി ഞാൻ വൈകിട്ട് കൊണ്ട് വന്ന് തരാം എന്ന് കൂടെ പറഞ്ഞപ്പോൾ “”””… ഞാൻ അവന് തലയാട്ടി അത് സമ്മതിക്കുക കൂടി ചെയ്തു…..അവൻ അപ്പോൾ നടന്ന് വണ്ടിയുടെ അടുത്ത് എത്തിയിരുന്നു…
പകുതിയോളം തുറന്ന് കിടന്ന ഗേറ്റ് മുഴുവനായും തള്ളി തുറക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ മൂവരും ഗേറ്റ് ഇലേക്ക് നോക്കിയത്… വന്ന ആളെ കണ്ട് ഇവർ സന്തോഷിച്ചപ്പോൾ ഞാൻ നിന്ന് പരുങ്ങികയാണ് ചെയ്തത്… വേറെ ആരുമല്ല എന്റെ അച്ഛൻ…ദി ഗ്രേറ്റ് മാധവൻ…കയ്യിൽ ഒരു വലിയ കിറ്റും ഇണ്ടായിരുന്നു… നടന്ന് വരുന്ന വഴിയിൽ വിഷ്ണുവിനെ നോക്കി ഒന്ന് ചോദിച്ചതിന് ശേഷം അവനോട്….