ഭദ്രൻ… അത് ഇപ്പോ അവൾ പഠിക്കുന്നത് തന്നെ നാച്ചുറൽ സയൻസ് പോലെ എന്തോ ആണ് ഞാൻ അവൾക്ക് വേണ്ടി ഒരു കാട് അങ്ങ് ഉണ്ടാക്കി കൊടുക്കും അത്ര തന്നെ… കൂടെ അവളുടെ കല്യണം എന്റെ വിട്ടിൽ വന്നു നില്കാൻ സമ്മതം ഉള്ള ഒരു മരുമകനെ കണ്ടെത്തണം അത് ഞാൻ ഉറപ്പിച്ചതാ അതിൽ ഒരു മാറ്റവും ഇല്ല
ശേഖരൻ…അടിപൊളി അത് സൂപ്പർ എന്തായാലും വാ നമുക്ക് ഒന്നു ഹോസ്പിറ്റലിൽ പൊയിട് അവിടുന്ന് കമ്പനിയിലേക്ക് പോകാം
ഭദ്രൻ… ഓഹ് ആ എന്നാ ശെരി നിന്റെ കള്ള വെടി നടക്കട്ടെ ആദ്യ……. അവർ കാറിന്റെ അടുത്തേക്ക് പൊയി
ശങ്കർ ടീ സ്റ്റാൾ
ശങ്കരൻ… ഓഹ് എന്തൊക്കെ ആയാലും വല്ലാത്ത ഒരു സംഭവം ആയി പൊയി ഇത്… അവൻ ഇറങ്ങി റോട്ടിൽ വന്നു നിന്നിട്ടേ ഉള്ളു അപ്പോയെക്കും ഏതോ ഒരു ലോറി വന്നു ഇടിച്ചു തെറുപിച്ചു കളഞ്ഞു എന്നാ കേട്ടതും
മെമ്പർ… ഞാൻ മെഡിക്കൽ കോളേജിൽ പോയിരുന്നു റോഡിൽ നിന്നും വടിച്ചെടുത്തത് ആണ് എന്ന കേട്ടതും പിന്നെ പോസ്റ്റ്മോർട്ടം ചെയ്യാൻ മാത്രം ഒന്നും ഇല്ല എല്ലാം റോഡിൽ ഉണ്ട് പോലും ഒരു 2 രൂപയുടെ പ്ലാസ്റ്റിക് കവറിൽ ആക്കി അങ്ങ് തൂക്കി പിടിച്ചു കൊണ്ടുവരനെ ഉള്ളു പോലും
ബാലു…. അല്ല മെമ്പറേ അവന്റെ വീട്ടിലേക്ക് പോയയിരുന്നോ
മെമ്പർ… ഞാൻ പോയിരുന്നു അവിടെ കരച്ചിലും പിയിച്ചിലും മാത്രം ആ അവന്റെ കുറേ കൊല്ലം കോടതിയും ജയിൽ ഓക്കേ ആയിട്ട് അങ്ങനെ പോയിലേ ആ തബുരാകന്മാരുടെ വിയിപ് എടുത്തു തലയിൽ വെച്ചത് അല്ലായിരുന്നോ ശിക്ഷ കയിഞ്ഞ് ഇറങ്ങി ബാക്കി കാലം സുഖം ആയി ജീവിക്കമ് എന്ന് കരുതിയത് ആയിരിക്കും ഇറങ്ങിയപ്പം തോ അവനെ കാലനും കൊണ്ട് പോയ്
ശങ്കരൻ… മെമ്പറെ ദൈവം ഉണ്ട് അല്ലെ ഇങ്ങനെ ഓക്കേ നടക്കുമോ ആ തബുരാക്കന്മാർ ആ പാവം പയ്യനെ കൊന്നു എന്നിട്ട് ഇവൻ കൂലിക്ക് സ്വന്തം തലയിൽ ഏറ്റടുത്തു എന്നിട്ട് ഇ നാറി കോടതിയിൽ പറഞ്ഞതോ ആ മരിച്ചു പോയ മീനാക്ഷിയും ഇവനും ബന്ധത്തിലാണ് എന്നു അവൾ മരിച്ചത് ഇവൻ കാരണം ആണ് എന്നു പറഞ്ഞു വഴക്ക് ആയിരുന്നു എന്നും അങ്ങനെ ഒരു വഴക്കിൽ അച്ചുവിനെ അബദ്ധത്തിൽ കൊന്നത് ആണ് എന്നൊക്കെ പന്നിടെ മോൻ