വീരപ്പൂരം പാളയംബസ്സ്സ്റ്റാന്റ്
സമയം..9.47
രവി പതുകെ നടന്നു സ്റ്റാൻഡിന്റെ ഷെഡിലേക്ക് കയറി അവിടെ മൊത്തം ഇരുട്ട് അപ്പോൾ മുലയിൽ ഒരു സിഗരറ്റ് എരിയുന്നത് അവൻ കണ്ടു അങ്ങോട്ടെക് നടന്നു കൈയിലെ ഫോൺ ടോർച് ഓൺ ആക്കി എന്നിട്ട് കൈയിലെ കവർ അവൻ അവിടെ വെച്ച് അവിടെ ഇരിക്കൻ ഉള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നു അവൻ കവർ തുറന്നു രണ്ടു ഗ്ലാസ് എടുത്തു വെച്ച് ചിപ്സ് എടുത്തു അവിടെ വെച്ച്
രവി… എന്താടാ ഞാൻ പോകുബോൾ ഇവിടെ ലൈറ്റ് കത്തി കിടന്നിരുന്നാലോ ഇപ്പൊ എങ്ങനെ ലൈറ്റ് പോയി
അപ്പോൾ സിഗരറ്റ് പുക ഊതി കൊണ്ട് രാജു ഞാൻ ബൾബ് ഊരി വെച്ചതാ ഇപ്പൊ വെളിച്ചം എനിക്ക് ഇഷ്ടം ഇല്ലാതെ ആയി
രവി… എടാ നീ ബൾബ് എടുത്ത് ഇട്ടേ തെ സാദനം ഒഴികുബോൾ എപ്പോഴും ഫോൺ ടോർച് പിടിച്ചു ഇരിക്കാൻ ഒന്നും എനിക്ക് പറ്റില്ല
അപ്പൊ രാജു ബൾബ് എടുത്തു ഇട്ടു ആ ഷെഡിൽ ലൈറ്റ് വന്നു മുഖത്തെ നീര് കുറഞ്ഞു ഇപ്പോൾ കണ്ണിന്റെ തായേ ഒരു കറുപ്പ് മാത്രം ആയി
രവി… എടാ നീ ഇങ്ങനെ പുറത്തു ഇറങ്ങാതെ നടന്നത് കൊണ്ടോ ഇരുട്ടത് നിന്നത് കൊണ്ടോ ഒന്നും കിട്ടിയ അടി ഇല്ലാതെ ആവുന്നില്ല നാണക്കേട് പോവുകയും ഇല്ല എടാ നമുക്ക് ഇതൊക്കെ സാദാരണ അല്ലെ നീ അത് വിട് പഴയ വലിയ ഒരു റൗഡിയുടെ കൈയിൽ നിന്ന് അല്ലെ ലോക്കൽ ഒന്നും അല്ലാലോ അപ്പൊ നീ അത് വിട്ടേര്
രാജു മുഖം ഒന്നും തടവി ഒരു ദീർഘശ്വാസം വിട്ടു പതുകെ അവിടെ ഇരുന്നു സാധനം എവിടെടാ നീ കുറെ നേരം ആയാലോ പോയിട്ട്
രവി അരയിൽ നിന്ന് മദ്യക്കുപ്പിയെടുത്ത് ബെഞ്ചിൽ വെച്ചു പൊട്ടിച്ചു ഗ്ലാസിൽ ഒഴിച്ചു വെച്ചു അവർ അത് എടുത്തു കഴിച്ചു അങ്ങനെ സമയം കുറച്ചു പോയി
രാജു…. എന്നാലും നീ ഓടി കളഞ്ഞല്ലോഡാ രവിയേ
രവി…. വീരവാദവും മുഴക്കി പുറത്തു ഇറങ്ങിയ നിന്നെ അനുഗമിച്ച ഞാൻ കാണുന്നത് ആ ചന്തുവിനെയാണ് അപ്പൊ നീ അവനെ പൊട്ടാ എന്ന് വിളിച്ചതെ ഞാൻ കേട്ടു ഉള്ളു ഓഹ് എന്റെ രാജു…. എത് വഴിക്ക് ആണ് ഞാൻ ഓടി രെക്ഷപെട്ടത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിൽ ആയില്ല… നിനക്ക് ഇപ്പോഴും ചെവി കേൾക്കുനുണ്ടാലോ എന്ന് ഓർക്കുബോ എനിക് അൽഭുതം ആണ് ഒരു ഒന്നൊന്നര അടിയായിരുന്നു അത്