തമ്പുരാട്ടി… വൈദ്യരെ എന്താ അവിടെ ഒരു ആൾ കുട്ടം എന്താ വണ്ടികൾ ഒന്നു മുന്നോട്ടു പോകാത്തത് തബുരാട്ടിയെ കണ്ടതും വൈദ്യർ കാറിന്റെ അടുത്തേക്ക് എത്തി ബഹുമാനത്തിൽ ഒന്നു കുനിഞ്ഞു
തമ്പുരാട്ടി… അവിടെ അങ്ങാടിയുടെ നടുവിൽ ആയി ഒരു ആൾ മരിച്ചു കിടക്കുവാ
തമ്പുരാട്ടി ഒന്നു ഞെട്ടി… ആര് നമ്മുടെ നാട്ടിലെ ആരെങ്കിലും ആണോ
വൈദ്യർ…. നമ്മുടെ നാട്ടുകാരൻ ഓക്കേ തന്നെ ആണ് തമ്പുരാട്ടി ചിലപ്പോൾ അറിയുകയും ചെയ്യും തറവാട്ടിലെ ഒരു പണിക്കാരൻ ഓക്കേ ആണ്
തമ്പുരാട്ടി… തറവാട്ടിലെയോ അതാരാ
വൈദ്യർ….. നമ്മുടെ ഭദ്രന് തബുരാന്റെ ഒരു കൈകാരൻ ഓക്കേ ആയിരുന്നു പേര് രാജു
പേര് കേട്ടതും തബുരാട്ടിക് ആളെ പെട്ടെന്ന് മനസ്സിൽ ആകാതെ ഒന്നു ചിന്തിച്ചു.. എനിക്ക് ഓർമയിൽ വരുന്നില്ലാലോ വൈദ്യരെ
വൈദ്യർ… ഭദ്രന്റെ ഒരു ശിങ്കിടി ആയിരുന്നു അവൻ ഒരു തല്ല്കൊള്ളി ആയിരുന്നു
തബുരാട്ടി… അവൻ എങ്ങനാ മരിച്ചത്
വൈദ്യർ… വിഷം തീണ്ടിയത് ആണ് തമ്പുരാട്ടി
അത് കേട്ടതും പെട്ടെന്ന് തബുരാട്ടിയുടെ കാൽ മുട്ടിൽ ഒരു സുചി കുത്തി ഇറക്കിയ വേദന വന്നു പെട്ടെന്ന് അവർക് ആഘോരി സ്വാമികളുടെ മുഖം മനസ്സിൽ വന്നു അദ്ദേഹത്തിന്റെ വാക്കുകൾ പെട്ടെന്ന് തന്നെ അവർ കാറിൽ നിന്ന് ഇറങ്ങി അത് കണ്ടതും വൈദ്യർ ഒന്നു പരിഭ്രമിച്ചു
വൈദ്യർ…. അയ്യോ തമ്പുരാട്ടി അങ്ങോട്ടേക് ഒന്നു പോകേണ്ട അത് കാണുകയൊന്നും ഒന്നും വേണ്ട
അത് കേട്ടതും തമ്പുരാട്ടി…. അത് എന്താ വൈദ്യരെ
വൈദ്യർ ഒന്നു തല ഓക്കേ തായ്‌തി… അത് ചിലപ്പോൾ കണ്ടാൽ തമ്പുരാട്ടി ഒന്നു പേടിക്കും അതുകൊണ്ടാ
പക്ഷേ തബുരാട്ടിക് എന്തോ ഒരു ഉൾഭയം വന്നു തുടങ്ങി അവർ ഇറങ്ങി മുന്നോട്ടു നടന്നു അപ്പോയെക്കും വൈദ്യർ വേണ്ട തമ്പുരാട്ടി എന്ന് പറഞ്ഞു പിന്നിൽ വന്നു മംഗലത്തമയുടെ വരവ് കണ്ടു അവിടെ ഉള്ള ആളുകൾ ഓക്കേ മാറിക്കൊടുത്തു അവർക്ക് പോകാൻ വഴി ഒരുക്കി അവർ നടന്നു ആളുകൾ കുടി നില്കുന്നിടത് എത്തി തബുരാട്ടിയെ കാണുന്നവർ ഓക്കേ അവരെ തോയ്ത് മാറി നിന്ന് കൊണ്ടേ ഇരുന്നു ചന്തയുടെ നടുവിലെ റോഡിൽ കിടക്കുന്ന രാജുവിന്റെ അടുത്തേക് അവർ നടന്നു എത്തി ആളുകൾ ഓക്കേ തബുരാട്ടിയെ കണ്ടു മാറിയതും തബുരാട്ടി കണ്ടു തുണി ഒന്നു ഇല്ലാതെ കിടക്കുന്ന ഒരു ശരീരം അവർ അടുത്ത് എത്തിയതും പേടിച്ചു ഞെട്ടി പോയി ശരീരം മുഴുവൻ ആയും കടും നീല കളറിൽ ചത്തു കിടക്കുന്ന രാജു…. അവന്റെ ശരീരം മുഴുവൻ ആയും നീലത്തിൽ മുക്കിയ പോലെ ആയിട്ട് ഉണ്ട് അത് കണ്ടു തമ്പുരാട്ടിയുടെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ പൊടിഞ്ഞു പോയി… പെട്ടെന്ന് തന്നെ മുട്ടിന്റെ വേദന ശക്തിയിൽ വന്നു അവർ കുനിഞ്ഞു മുട്ടിൽ കൈ വെച്ച് പോയി അപ്പോൾ ആഘോരി സ്വാമിയുടെ വാക്കുകൾ അവരുടെ ചെവിയിലേക് അലയടിച്ചു….