നമ്പുതിരി… തമ്പുരാട്ടി പാങ്ങോട്ട് ഇല്ലത്തെ ദേവദത്തൻ നമ്പുതിരിപടിനെ വിളിച്ചു ഒന്നു പ്രശ്നംവേപ്പിക്കുന്നത് നല്ലത് ആണ്
വാര്യർ… അതെ തമ്പുരാട്ടി ഞാൻ ഒന്നു പോയി നോകാം
തമ്പുരാട്ടി…. വാര്യർ വേണ്ടേത് ചെയ്തോളൂ എനിക്കു ഇപ്പൊ എന്റെ കുഞ്ഞിനെ ഒന്നു കാണണം ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല അവർ അവിടെ നിന്ന് വളരെ വേഗത്തിൽ നടന്നു അമ്പലത്തിനു മുന്നിൽ നിർത്തി ഇട്ട കാറിൽ കയറി അവർ തറവാട്ടിലേക്ക് പോയി
ഡ്രൈവർ ശ്രീധരൻ …. എന്ത് പറ്റി തമ്പുരാട്ടി എന്തിനാ കരയുന്നത്
തമ്പുരാട്ടി… ശ്രീധര വേഗം വീട്ടിലേക് പോകു എനിക്കു ഇപ്പൊ തന്നെ കുഞ്ഞുവിനെ കാണണം
ശ്രീധരൻ… മോളു ഇപ്പൊ ശ്രീഹള്ളിയിൽ അല്ലേ
തമ്പുരാട്ടി…. എന്നാ വണ്ടി അങ്ങോട്ട് പോട്ടെ എനിക്ക് ഇപ്പൊ എന്റെ കുഞ്ഞിനെ കാണണം
ശ്രീധരൻ… അയ്യോ തമ്പുരാട്ടി ശ്രീഹളിയിലോട്ട് കാറിലോ പത്താ…. ആറുന്നൂർ കിലോമീറ്റർ ഉണ്ട് തബുരാട്ടിക് കാറിൽ ഓക്കേ പോയാൽ ആകെ വയ്യാതെ ആകും
തമ്പുരാട്ടി…. ഒരു പ്രശ്നവും ഇല്ല താൻ പോകാൻ നോക് എനിക്കു എന്റെ കുഞ്ഞിനെ കാണണം ….. ഇനി ചോദിയം ഇല്ല വണ്ടി ശ്രീഹള്ളിയിലേക്ക് പോട്ടെ
ശ്രീധരൻ ആകെ കുടുങ്ങി അയാൾ വണ്ടി മുന്നോട്ട് എടുത്തു വീരപൂരത്തു അങ്ങാടിയിൽ എത്തിയപ്പോൾ വണ്ടി ബ്ലോക്ക് ആയി വണ്ടികൾ മുന്നോട്ടെക് പോകുന്നേ ഇല്ല
ശ്രീധരൻ…. എന്താ ഇത്ര രാവിലെ തന്നെ ബ്ലോക്ക് അത് 8 മണി ആകുന്നേ ഉള്ളു
തമ്പുരാട്ടി… എന്താ വണ്ടി നിർത്തിയത്
ശ്രീധരൻ…. തമ്പുരാട്ടി വണ്ടികൾ ഓക്കേ ബ്ലോക്ക് ആണ് ഇ വഴി ബ്ലോക്ക് ഒന്നു ഉണ്ടാവാറില്ല ഇത് എന്താ പറ്റിയത് ആവോ ഞാൻ മുന്നോട്ട് ഒന്നു പോയി നോക്കട്ടെ അതു പറഞ്ഞു അയാൾ വണ്ടിയിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടന്നു കൂടെ രാമനെ ഫോണിൽ വിളിച്ചു തമ്പുരാട്ടി ശ്രീഹളിയിലേക്ക് പോകണം എന്ന് പറഞ്ഞത് പറയാൻ വണ്ടിയിൽ ഇരുന്നു ഒരു സ്വസ്ഥതയും കിട്ടാതെ അവർ ഗ്ലാസ് തായ്‌തി അപ്പോയെക്കും ആളുകൾ ഓക്കേ റോഡിൽ കൂടെ മുന്നോട്ടു സ്പീഡിൽ നടന്നു നീങ്ങി മുന്നിലേക്ക് തിക്കും തിരക്കും കുട്ടി ഓടുന്നു അപ്പോൾ ആണ് തമ്പുരാട്ടി എതിരെ വരുന്ന അച്യുതൻ വൈദ്യരെ കണ്ടത്