അമ്മ തമ്പുരാട്ടി ഒന്നു ഞെട്ടി അവർ അത് വാങ്ങി നോക്കി
വാര്യർ… അത് എങ്ങനെ മനസ്സിൽ ആയി നിനക്ക്
ഗോപാലൻ… അത് ആ മോളു വിളക് നെയ് നിറയിക്കാൻ തന്നപ്പോൾ അത് നിറച്ചു വെച്ച് കൊടുത്തു കൂടെ ഇതും നിറച്ചു വെച്ചിരുന്നു അപ്പൊ ആ കുട്ടി തറവാട്ടിലെ വിളക് മാറി എടുത്തു പോയി അതാ..
വാര്യർ…. ഇപ്പൊ നിനക്ക് എങ്ങനെ മനസ്സിൽ ആയി ഇത് താറാവിട്ടിലെ ആണ് എന്ന്
അമ്മതബുരാട്ടി വിളക്കിലെ പേര് നോക്കി
ഗോപാലൻ…. തായേവീണ വിളക് പുറത്തേക്ക് കൊണ്ടു പോയപ്പോ ഞാൻ ഒന്നു വെറുതെ നോക്കിയതാ അപ്പോഴാ സീതകുട്ടിയുടെ പേര് അതിൽ കൊത്തി വെച്ചത് കണ്ടു ഇവിടെ കുട്ടിയുടെ പേരിൽ നടക്കുന്ന ഏതോ പൂജയിക് വേണ്ടി എന്നും സീതാതബുരാട്ടിയുടെ പേരിൽ വിളക് കൊടുക്കാറുണ്ടാലോ അതു എല്ലാത്തിന്റെയും മുകളിൽ പേര് കൊത്തിട്ട് ഉണ്ടാലോ അതാ…. പറഞ്ഞു തീർന്നതും വിളകും നെഞ്ചോട് അടുപ്പിച്ചു തമ്പുരാട്ടി കരഞ്ഞു കൊണ്ട് നിലത്തു ഇരുന്നു പോയി അപ്പോയെക്കും വാര്യരും നമ്പൂതിരിയും കുടി തബുരാട്ടിയെ പിടിച്ചു എഴുന്നേൽപ്പിച്ചു അവിടെ ഉള്ള ഒരു കസേരയിൽ ഇരുത്തി
അമ്മ തബുരാട്ടി… എന്റെ കുഞ്ഞിന് ആപത്തു ഒന്നു വരുത്തല്ലേ എന്റെ വീരപ്പൂരത്താമേ . അവർ നടയിലേക്ക് നോക്കി തോയ്ത് കൊണ്ടു പറഞ്ഞു
നമ്പൂതിരി…. തമ്പുരാട്ടി ഇ വിളക് വിഴുക എന്നതൊക്കെ സമയം മോശം ആകുബോൾ സംഭവിക്കുനത് ആണ് അതൊരു ദുസുചന തന്നെയാണ് തബുരാട്ടിയെ സങ്കടപെടുത്താൻ പറയുക അല്ല കുട്ടിയുടെ സമയം ഇപ്പൊ അത്ര നല്ലത് അല്ല മോളുടെ പേരിൽ പൂജ ചെയുമ്പോൾ അത് ഒന്നും അങ്ങട് ശെരി ആകാറില്ല … ഇതൊന്നു പറയണം എന്നു ഉണ്ടായിരുന്നു പക്ഷേ തബുരാട്ടിയുടെ മുഖത്തു നോക്കി പറയാൻ ഒരു വിമ്മിഷ്ടം അതാ പറയെതെ ഇരുന്നത് മാളു തബുരാട്ടിയോട് പറയാം എന്ന് കരുതി ഇരിക്കുക ആയിരുന്നു ഇപ്പൊ ഇങ്ങനെ ഓക്കേ കുടി കണ്ടതോടെ പറയാതെ ഇരിക്കാനും പറ്റിയില്ല
അപ്പോയെക്കും അമ്മ തബുരാട്ടി എഴുനേറ്റും പോകാൻ തുടങ്ങി… എനിക്കു എന്റെ മോളെ കാണണം വാര്യരെ ഞാൻ പോകുന്നു