രാജീവൻ…. അപ്പോ നാളെ രജിസ്റ്റർ ചെയണോ
ഫിറോസ്… ഞാൻ പറയാം സാറെ ഒരു പേപ്പർ കുടി ശെരി ആയി വരാൻ ഉണ്ട് അത് കഴിഞ്ഞു രജിസ്റ്റർ
രാജീവൻ…. ഓക്കേ വേഗം വേണം കേട്ടോ
ഫിറോസ്… ഓക്കേ സാർ…..
റോയൽ ഹോസ്പിറ്റലിൽ
ശേഖരൻ തന്റെ ക്യാബിനിൽ ഇരിക്കുകയാണ് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ പെട്ടെന്ന് ആണ് ഒരു കാൾ വരുന്നത് മനു അയാൾ ഫോൺ എടുത്തു
മനു… ഡാഡി എന്താ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയതു ആരാ വിശ്വനെ ഇതിൽ ഉൾപെടുതിയത്
ശേഖരൻ…. മോനെ ആ നായിന്റെ മോൻ എല്ലാം മണത്തു പിടിച്ച് വന്നത് ആണ് എന്ത് ചെയ്യാനാ എല്ലാം തകിടം മറിഞ്ഞു അവനെ പണ്ടേ ചവിട്ടി പുറത്തു ആകേണ്ടത് ആയിരുന്നു
മനു…. ഡാഡി ഇപ്പൊ എന്താ അവസ്ഥ തെ പ്രൊജക്റ്റ് നമ്മുടെ കൈ വിട്ട് പോകാൻ പാടില്ല
ശേഖരൻ… അറിയട മോനെ പക്ഷെ പെട്ടെന്ന് ഇങ്ങനെ ഓക്കേ ആയാൽ
മനു… ആ സായി എന്ത് പറയുന്നു അവൻ റെഡി ആകാം എന്ന് പറഞ്ഞത് അല്ലായിരുന്നോ
ശേഖരൻ… ഇല്ല അവൻ അന്നു ഇത് ഇങ്ങനെ ആവാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞിരുന്നു അല്ല ഇപ്പൊ ഞാൻ അവനോട് സംസാരിച്ചപ്പോൾ അവൻ ഇ പ്രൊജക്റ്റ് വേണോ എന്ന് ചോദിച്ചു കൂടെ നമ്മൾക്കു പൈസ ഇറക്കാൻ ഉണ്ടാകുമോ എന്നു ചോദിച്ചു
മനു… ഡാഡി നമ്മൾ ഇല്ലാതെ ഇ ബിസ്സിനെസ്സ് മംഗലത്ത്കർ മാത്രം ആയി നടത്താൻ കൊടുത്താൽ പിന്നെ നമ്മൾ ഒന്നും ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടാവില്ല തെ എന്റെ ഒരു വാക്കിന്റെ പുറത്തു ആണ് ഇ ബിസ്സിനെസ്സ് ഇപ്പൊ നികുന്നത് അത് കൈ വിട്ട് പോയാൽ നമ്മൾ സീറോ ആയി പോകും വേറെ പാർട്ടിസ് അറിഞ്ഞാൽ ഞാൻ പറയണ്ടാലോ
ശേഖരൻ… മോനെ നീ വിഷമിക്കാതെ ഇരിക്കും ഞാൻ സായിയോട് പറഞ്ഞു നമുടെ ഫുൾ പ്രോപ്പർട്ടി വാല്യൂ എടുക്കാൻ പറഞ്ഞിട്ട് ഉണ്ട് അത് കഴിഞ്ഞു നമ്മൾ കുറച്ചു വേറെ ലോൺ കൂടെ എടുത്തു നമ്മൾ ഇത് ചെയുന്നു ഓക്കേ അല്ലെ