രാവണ ഉദയം 7 [Uncle jhon]

Posted by

അയ്യോ രക്ഷിക്കണേ ഞാൻ ഒരു പാവം അണ്ണേ ആ പെണ്ണ് എന്നെ പറ്റിച്ചു കൊണ്ടുവന്നത് ആണെ ഞാൻ അവൾക് മൊത്തം പറഞ്ഞതിലും കൂടുതൽ കൊടുത്തത് ആണെ എന്നെ ഒന്നും ചെയ്യരുതേ

അപ്പോൾ അവിടേക്കു കുറച്ചു പേർ വന്നു ബ്ലാക്ക് പാന്റ് ബ്ലാക്ക് ബനിയൻ വിത്ത്‌ ലെദർ ഓവർ കോട്ട് അവരെ കണ്ടതും അവൻ പേടിച്ചു കരച്ചിൽ ഒച്ചത്തിൽ കരഞ്ഞു അത്‌ കണ്ടു അവർ അവന്റെ മുഖത്തെക് തന്നെ നോക്കി നിന്നും

രാജു… ചേട്ടൻമാരെ ഞാൻ ഒരു പാവം ആണ് നിങ്ങൾക് ആൾ മാറി പോയതാ അവൻ കൈ കുപ്പി കരയാൻ തുടങി നിങ്ങൾ ഓക്കേ ആരാ എന്തിനാ എന്നെ പിടിച്ചു വെക്കുന്നത് എന്റെ പേരിൽ ഒന്നും ഇല്ല എന്നെ കിഡ്നാപ് ചെയ്തത് ആണ് എങ്കിൽ എന്റെ കൈയിൽ ഒന്നും ഇല്ല ഞാൻ ഒരു തെണ്ടിയാ ഞാൻ തന്നെ കണ്ട തിണ്ണയിൽ ഓക്കേ ആണ് കിടക്കാർ നിങ്ങൾക് ആള് മാറി പോയത് ആയിരിക്കും എന്നെ വിട് അവൻ കരഞ്ഞു

അപ്പോൾ അവിടെ ഒരു ഉച്ചത്തിൽ ഉള്ള ചിരിക്കുന്ന ശബ്ദം അവൻ കേട്ടു അവൻ അവിടേക്കു പേടിയോടെ നോക്കി അവിടെ നിന്ന് വരുന്ന ആളെ കണ്ടു അവൻ പേടിച്ചു മൂത്രം ഒഴിച്ചു പോയി അവൻ കൈ കുപ്പി കരഞ്ഞു അവിടെ മുട്ട് കുത്തി നിന്ന് തല അവിടെ കുമ്പിട്ടു ഇരുന്നു നെറ്റി തായേ കുത്തി നിലവിളിച്ചു കരഞ്ഞു

അയ്യോ സാറെ എന്നോട് ക്ഷമിക്കണമേ അയ്യോ സാറെ എന്നെ ഒന്നും ചെയ്യാലേ അയ്യോ

അവന്റെ മുന്നിൽ വന്നു നിന്ന് അവൻ ആ ബോക്സിൽ ഒന്നും തട്ടി…..

😈😈😈മനോജ്‌ 😈😈😈

മനോജ്‌….. എന്നെ ഓക്കേ മറന്നു എന്ന് കരുതി ഓർമ ഉണ്ട് അല്ലെ

രാജു…. അയ്യോ സാറെ എന്നോട് ക്ഷെമിക്കണെ അന്ന് അങ്ങനെ ഓക്കേ പറ്റി പോയതാ അതൊക്കെ ഓർത്തു ഞാൻ പിന്നെ സങ്കടപെട്ടിട്ടു ഉണ്ട് ആ തബുരാക്കന്മാർ എന്നെ കൊണ്ടു ചെയ്യിച്ചതാ

മനോജ്‌…. ഞാൻ കേട്ടു നിന്റെ സങ്കടപറച്ചിൽ കവലയിലെ ടീ ഷോപ്പിൽ നീ നിന്റെ തെറ്റു ഏറ്റു പറയുന്നത് കേട്ടപ്പോൾ വലിയ സങ്കടം തോന്നി ഇപ്പോഴും നിനക്ക് അതൊക്കെ പറയുബോൾ നല്ല സങ്കടം ഉണ്ട് അല്ലെ അത്‌ പറഞ്ഞു മനോജ്‌ ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *