വിശ്വൻ…. ശെരി എന്ന അത് കഴിഞ്ഞിട് ആകാം ബാക്കി
ശേഖരൻ ഒന്നും പറയാതെ വേഗം പുറത്തേക്ക് പോയി ഭദ്രൻ അവിടെ തന്നെ ഇരുന്നു സായി വിശ്വന്റെ അടുത്തേക്ക് വന്നു ഒരു താങ്ക്സ് പറഞ്ഞു വിശ്വൻ അവന്റെ മുഖത്തേക്ക് നോക്കി എന്താ എന്ന പോലെ ചോദിച്ചു
സായി… ചിരിച് കൊണ്ടു എല്ലാത്തിനും അവൻ പുറത്തേക് പോയി
വിശ്വൻ ഡോർ തുറന്നു പുറത്തേക്ക് വന്നു അപ്പോൾ അയാളെ കത്തു തോമസ് അവിടെ നിൽക്കുന്നു അയാൾ വിശ്വന്റെ അടുത്തേക് വന്നു
തോമസ്…. എന്താ സാറെ എന്താണ് ഇവിടെ നടക്കുന്നത്
വിശ്വൻ ആകെ കൺഫ്യൂഷനിൽ ആണ് അയാൾ
വിശ്വൻ… എടോ തോമസേ എനിക്കു ഒന്നും മനസ്സിൽ ആവുന്നില്ല
തോമസ്… പുതിയ പ്രൊജക്റ്റ് ആണോ
വിശ്വൻ… അതൊന്നു അല്ല ഇ സായി നമ്മൾ ഉദേശിച്ചത് പോലെ അല്ല
തോമസ്… എന്താണ് സാറെ
വിശ്വൻ… എടോ അവൻ ആർക്കു വേണ്ടി ആണ് നില്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല എല്ലാം അറിയാം അവന്ന് പക്ഷേ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു തന്റെ കൂടെയു ഉണ്ടാവും എന്റെ കൂടെയും ഉണ്ടാവു പക്ഷേ……
തോമസ്… സാറെ അകത്തു നടന്ന കാര്യം എന്താണ് പുതിയ പ്രൊജക്റ്റ് എന്താണ്
വിശ്വൻ… അത് പറയാൻ പറ്റില്ല…. പക്ഷേ സായി അവൻ…… അയാൾ ആകെ തല പുകഞ്ഞു നിന്നും
തോമസ്…. അല്ല ശേഖരൻ സാർ പോയാലോ ഭദ്രൻ സാർ കൂടെ പോകണ്ടത് അല്ലെ
വിശ്വൻ… അത് ഒരു തീ പൊരി വീണിട്ട് ഉണ്ട് അത് കത്തി പടർന്നാൽ മതി ആയിരുന്നു അങ്ങനെ ആണെങ്കിൽ മംഗലത്ത് ഗ്രൂപ്പ് നമുക്ക് രക്ഷിച്ചു എടുകാം ഇല്ലെങ്കിൽ പായും തലണയും പൊതിഞ്ഞോ……
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
മാർട്ടിയുടെ കണ്ണ് പതുക്കെ തുറന്നു അവന്റെ തല വേദന കൊണ്ടു വെട്ടി പൊളിക്കുന്നുണ്ട് അവൻ കൈ കണ്ടു തലയിൽ തൊടാൻ നോക്കിയതും അവന്റെ കൈ രണ്ടു പിറകോട്ടു ആക്കി ഹാൻഡ് കഫ് കൊണ്ടു ഒരു ഇരുമ്പ് തൂണിൽ ഇടയിൽ കുടി അവനെ ഇരുത്തി ഇരിക്കുകയാണ് അവൻ ഇരിക്കുന്ന സ്റ്റീൽ ചെയർ ഒന്നിനും കാൽ ഇല്ല അത് കൊണ്ടു തന്നെ അത് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്നു അവന്ന് അവന്റെ നടുവ് വേദന എടുക്കാൻ ആരംഭിച്ചു കൈയും തോളും വേദന കൊണ്ടു പുളയാൻ തുടങ്ങി കാലും ഒന്നും മടങ്ങിയും ഒന്നും മൊത്തം ബോഡിയെ സപ്പോർട്ട് ചെയ്തു അവന്റെ മൊത്തം ശരീരം വേദന കൊണ്ടു വിറയ്ക്കാൻ തുടങി അവന്റെ ശരീരം അവൻ ബോധത്തിൽ വന്നതും വേദനകൾ കാണിച്ചു തുടങി അവൻ വേദനകൾ കൊണ്ട് അലറി വിളിച്ചു പെട്ടെന്ന് അവിടെ ആകെ വെളിച്ചം വന്നു അവൻ എല്ലായിടത്തേക്കും നോക്കുബോൾ അവന്റെ മുന്നിൽ തന്നെ ഒരു സ്റ്റീൽ കസേരയിൽ അവന്റെ പെങ്ങളുടെ ഭർത്താവ് ഫ്രഡി ഇരിക്കുന്നു ബോധം ഇല്ല അവന്റെ ദേഹത്തു മുഴുവൻ തുണി കൊണ്ടു കെട്ടി വെച്ചിരിക്കുന്നു മാർട്ടി അവനെ കണ്ടതും അവന്റെ പേര് എടുത്തു വിളിച്ചു