രാവണ ഉദയം 7 [Uncle jhon]

Posted by

സായി… സാർ പെട്ടെന്ന് ഒരു മീറ്റിംഗ് വിളിച്ചു ചർച്ച ചെയ്യാൻ പ്രൊജക്റ്റിൽ ഉള്ള ആളുകൾ ഒന്നും ഇവിടെ ഇല്ലാലോ

വിശ്വൻ… ഇന്ന് 11 മണിക്ക് മുന്നേ മീറ്റിംഗ് ഉണ്ടാകണം ഇല്ലെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് പോലും അറിയില്ല ഡൂ വാട്ട്‌ ഐ സെ…. തനിക് മുന്നേ ഇവിടുത്തെ കാര്യംങ്ങൾ നോക്കി ഇരുന്ന എനിക്ക് അതിന് ഉള്ള പവർ ഉണ്ട്

സായി…. ഓക്കേ സാർ സായി അപ്പോൾ തന്നെ എല്ലാവരെയും ഇൻഫോം ചെയ്തു

വിശ്വൻ മീറ്റിംഗ് ഹാളിൽ എല്ലാവർക്കും വേണ്ടി കാത്തിരുന്ന് 11 മണി കഴിഞ്ഞിട്ടു ആരും വരുന്നില്ല വല്ലാത്ത ഒരു അപമാനം ഫീൽ ചെയ്തു കൊണ്ടു വിശ്വൻ അവിടെ ടേബിളിൽ ഇരുന്ന ഒരു വൈറ്റ് പേപ്പറിൽ തന്റെ റെസിഗേനേഷൻ എഴുതി അയാൾ എഴുന്നേറ്റത്തും ഹാൾ ഡോർ തുറന്നു ഭദ്രനും ശേഖരനും അവിടെ ഉള്ള കുറച്ചു വേറെ ഹെഡ് ഡിപ്പാർട്മെന്റ് മാനേജർസ് പിന്നെ സായി കയറി വന്നു അവർ എല്ലാം വിശ്വനെ നോക്കി അവിടെ ഉള്ള കസേരകളിൽ ഇരുന്നു ഭദ്രനും ശേഖരന് ഒരു പുച്ഛം ഉണ്ടായിരുന്നു വിശ്വനോട്

ശേഖരൻ… സാറെ ഞങ്ങൾ കുറച്ചു വൈകി പോയി ക്ഷെമിക്കണം

വിശ്വൻ…. ഞാനും കുറച്ചു വൈകി പോയി പക്ഷെ ഇപ്പൊ എന്റെ ടൈം റെഡി ആയി പക്ഷേ ശേഖര നിന്റെ ടൈം അത് തെറ്റു ഓർത്തോ നീ

ഭദ്രൻ… ശേഖരന്നോ എന്തടോ ഒരു മര്യാദയില്ലാതെ

വിശ്വൻ…. കിട്ടുന്ന മര്യാദയെ തിരിച്ചും പ്രതീക്ഷിക്കവും

അപ്പോയെക്കും സായി ഇടപെട്ടു

സായി…. സാർ പ്ലീസ്……. നമ്മൾ ഇപ്പോൾ ഒരു മീറ്റിംഗ് റൂമിൽ ആണ് വിശ്വൻ സാറിന് എന്തോ പറയാൻ ഉണ്ട് അത് കഴിഞ്ഞിട് ആകാം ബാക്കി കാര്യംങ്ങൾ ഓക്കേ പ്ലീസ്

വിശ്വൻ…. ഇവിടെ എന്താണ് നടക്കുന്നത് അത് എനിക്ക് അറിയണം കേശവ വർമ തബുരാൻ ആണ് എനിക്ക് ഇവിടെ ജോലി തന്നത് അദ്ദേഹം എന്നോട് കാണിച്ച സ്നേഹത്തിനും വിശ്വാസത്തിന്റെയും ഭാഗം ആയി ആണ് ഞാൻ അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും ഇവിടെ ജോലി ചെയ്തു കൊണ്ടിരുന്നത് അല്ലാതെ വേറെ ഒരാളുടെയും മൂപ് കണ്ടിട്ട് അല്ല.. മംഗലത്ത് ഗ്രൂപ്പ്‌ വലിയ തബുരാന്റെ ഒരാളുടെ പ്രയത്നഫലം കൊണ്ടു ആണ് ഇത്രയും വളർന്നു പന്തലിച്ചത് അല്ലാതെ വലിയ തബുരാൻ ഉള്ളിടത്തോളം കാലം മംഗലത്ത് ഗ്രൂപ്പിന്റെ പടി കയറാത്തവർ ഇപ്പോൾ അതിന്റെ തലപ്പത്തു ഇരുന്നു അത് അവർ ഉണ്ടാക്കി എടുത്ത സാമ്രാജ്യം ആണ് എന്ന വല്ല ധാരണയും ഉണ്ടങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്

Leave a Reply

Your email address will not be published. Required fields are marked *