മംഗലത്ത് ഗ്രൂപ്പ്
വിശ്വാൻ രാവിലെ തന്നെ തിരക്ക് പിടിച്ചു ഓഫീസിലേക്ക് കയറിവന്ന് സായി ഉള്ള ക്യാബിനിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി പെട്ടെന്ന് തന്റെ റൂമിലേക്ക് കയറി വന്ന വിശ്വനെ കണ്ടു സായി ഒന്നും ആശ്ചര്യപ്പെട്ടു
വിശ്വാൻ…. എന്താ സായി ഇവിടെ നടക്കുന്നത് തന്നെ അവർ കണ്ണും പുട്ടി വിശ്വസിക്കുന്നു എന്ന് കരുതി തനിക് എന്തും ചെയാം എന്നാണോ അത് കേട്ടതും സായി വിശ്വന്റെ മുഖത്തേക്ക് നോക്കി
സായി…. എന്താ സാർ ഒരു റൂമിലേക്കു വരുബോൾ കുറച്ചു മര്യാദ ഒക്കെയുണ്ട്
വിശ്വാൻ…. അതൊക്കെ തരാം… താൻ ആദിയം എനിക്ക് അറിയേണ്ട കാര്യംങ്ങൾക്ക് കറക്ട് ഉത്തരം താ
സായി… എന്താ സാറിന് ഇപ്പൊ അറിയേണ്ടത്
വിശ്വാൻ… താൻ എന്ത് കണ്ടിട്ടാ മംഗലത് ഗ്രൂപ്പിന്റെയ്യും അതിന്റെ പാർട്ണർസ് ഗ്രൂപ്പ് ആയ റോയൽ മംഗലത്തിന്റെയും പേരിൽ ഉള്ള എല്ലാം സ്ഥാപനകളുടെയും പേരിൽ പട്ടാല ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെ ലോൺ എടുക്കുന്നത് തനിക്കു ആര് തന്നു ഇതിന് ഓക്കേ ഉള്ള പവർ
സായി…. ഓഹ് ഇതായിരുന്നോ കാര്യം സാർ പുതിയ പ്രൊജക്റ്റ് വേണ്ടി ആണ് അറിയിക്കണ്ടവരെ അറിയിച്ചിട്ടുണ്ട് ഉണ്ട്
വിശ്വന് ദേഷ്യം അരിച്ചു കയറി അയാൾ
എടോ ആ പൊട്ടൻ ഭദ്രൻ ആണോ തനിക് ഇ വിവരക്കേട് കാണിക്കാൻ ഉള്ള ധൈര്യം തന്നത് അതോ ആ കള്ളകുറുക്കാൻ ശേഖരനോ എടോ താൻ ഇ കളിക്കുന്നത് തീ കൊണ്ടു ആണ് അത് താൻ ഓർത്തോ ഒരുപാട് കുടുബംങ്ങൾ താൻ ഓക്കേ കാരണം പെരുവഴിൽ ആവും ഇ ശാപം ഓക്കേ താൻ എങ്ങനെ തീർകുമെടോ
സായി…. സാർ ഇത് എന്ത് അറിഞ്ഞിട്ടാ സാർ ഞാനും സാറിനെ പോലെ ഇവിടുത്തെ വെറും സ്റ്റാഫ് ആണ് മുതലാളിമാർ പറയുന്നു ഞാൻ അനുസരികുന്നു സാർനേ അറിയിച്ചില്ല ആ ഒരു തെറ്റേ ഞാൻ ചെയ്തു ഉള്ളു ബാക്കി എല്ലാം ഓഡറും മുകളിൽ നിന്ന് തന്നെയാ
വിശ്വൻ… സായി ഒരു മീറ്റിംഗ് വിളിക് എല്ലാവരും വേണം വേഗം വേണം