ട്രെയ്നീ [Flash]

Posted by

 

 

ആദ്യമൊക്കെ എനിക്ക് അതിൽ കുഴപ്പം ഇല്ലായിരുന്നു…

പിന്നീട് ഓഫീസിൽ ഓവർടൈം ഉള്ള സമയങ്ങളിൽ ഹോസ്റ്റൽ ഒരു പ്രശനം ആയി മാറി…

വേറെ ഒരു ഹോസ്റ്റലിൽ താമസിക്കാൻ എനിക്ക് ധയ്ര്യം ഇല്ലായിരുന്നു…

 

 

ഇത് അറിഞ്ഞ ഫ്രാൻസീസ് സർ അഞ്ജലി ചേച്ചിയോട് പറഞ്ഞു എൻ്റെ താമസം ചേച്ചിയുടെ ഫ്ലാറ്റിലേക്ക് മാറ്റിപ്പിച്ചു…

 

 

സത്യത്തിൽ ഇതേപ്പറ്റി ഞാൻ ഒരിക്കലും ചേച്ചിയോട് പറഞ്ഞിരുന്നില്ല… ഏകാകി ആയി ഫ്ളാറ്റിൽ താമസിച്ചിരുന്ന ചേച്ചിക്ക് ഒരു കൂട്ട് കിട്ടിയതിൽ വലിയ സന്തോഷം ആയിരുന്നു…

 

 

അതിനിടക്ക് വികാസ് ചേട്ടൻ എന്നെ പ്രോപോസ് ചെയുതിരുന്നൂ.

ഞാൻ റിജക്ട് ചെയ്തു… എങ്കിലും ഇപ്പൊ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി വികാസ് ചേട്ടൻ…

അഞ്ജലി ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ എന്നെ ഫ്ളാറ്റിൽ കൊണ്ടാകിയിരുന്നത് ചേട്ടൻ ആയിരുന്നു…

 

പതിയെ പതിയെ എനിക്കും അവനോട് ഫീലിംഗ്സ് തോന്നി തുടങ്ങി…

 

അങ്ങനെ ക്രിസ്മസ് ദിവസം എൻ്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.

 

ഓഫീസിൽ ക്രിസ്മസ് പാർട്ടി ആയിരുന്നു അന്ന്…

 

എല്ലാ ഡിപ്പർട്മെൻ്റിൽ ഉള്ളവരും ഉണ്ടായിരുന്നു… അത്യാവശ്യം വലിയ ഒരു പാർട്ടി തന്നെ ആയിരുന്നു.

 

അഞ്ജലി ചേച്ചി വീട്ടിൽ അമ്മക്ക് വയ്യതിരുന്നതിനാൽ പാർട്ടിക്ക് നിൽക്കാതെ നാട്ടിൽ പോയി,

 

ഇന്ന് 23. നാളെ അവനോട് ഇഷ്ടം പറഞ്ഞ് നാട്ടിലേക്ക് പോകാൻ ആയിരുന്നു എൻ്റെ പ്ലാൻ.

 

ചേച്ചി ഇല്ലാതിരുന്നതിനാൽ ഞാൻ മുഴുവൻ സമയവും വികാസിൻ്റെ ഒപ്പം ചിലവഴിച്ചു… അവൻ എന്നെ വളരെ നന്നായി കെയർ ചെയ്തു.

 

ബാക്കി ഉള്ളവർ മദ്യപിക്കൻ പോയപ്പോൾ ഞാൻ ഒറ്റക്കാകുമല്ലോ എന്നോർത്തുകൊണ്ട് വികാസ്ചേട്ടാൻ എൻ്റെ ഒപ്പം തന്നെ നിന്നു…

 

 

ഇതൊക്കെ എൻ്റെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം ഉണ്ടാക്കി… ആദ്യം ആയി ആണ് അമ്മ അല്ലാതെ ഒരാൾ ഇതുപോലെ എന്നോട് പെരുമാറുന്നത് എന്ന് പറഞ്ഞാല് തെറ്റകും…

 

 

അമ്മ പോലും എന്നോട് ഇത്ര അടുത്ത് പെരുമാറിയിട്ടില്ല എന്ന് തോന്നി…

Leave a Reply

Your email address will not be published. Required fields are marked *