എനിക്ക് നേരെ ഓടിയടുത്ത അഭിരാമിയുടെ കയ്യിലവൻ പിടുത്തമിട്ടു.
“” ഹാ…! ഇതെങ്ങോട്ടാന്നെ. അവനവിടെ കിടക്കട്ടെ. നമുക്ക് പോവാം. “”
അവളെ നോക്കി ഒരു വികടച്ചിരിയോടെ അവൻ പറഞ്ഞു.
അവളുടെ കയ്യിലവന്റെ പിടുത്തം മുറുകി.
“” വിട്…! വിടാൻ..! “”
എന്നൊക്കെ പറഞ്ഞ് താടക അവന്റെ കൈ വിടുവിക്കാൻ കുതറിക്കൊണ്ടിരുന്നു.
ഞാൻ ഒരുകണക്കിന് എണീറ്റ് നിന്നു.
ഇപ്പോഴാ വേദന അത്ര ശരീരത്തിൽ അറിയാനില്ല.
ഞാൻ അവന്റെ നേരെ ഓടി. അവനത് കണ്ട് അഭിരാമിയുടെ കയ്യിലെ പിടുത്തം ഒന്നുകൂടെ മുറുക്കി.
പക്ഷേ തികച്ചും അപ്രതീക്ഷിതമായ അടുത്തനീക്കം കണ്ട് ഞാനവിടെ തറഞ്ഞു നിന്നുപോയി.
അഭിരാമിയുടെ കയ്യും പിടിച്ച് നിന്നവൻ നിലത്ത് കിടന്നുരുളുന്നു. അവന്റെ ശ്രെദ്ധ അവളിൽ നിന്നും എന്നിലേക്ക് മാറിയ ഒരു നിമിഷം ആ ഒരു നിമിഷനേരം കൊണ്ട് ആയിരുന്നു തടകയുടെ കൽമുട്ടവന്റെ മിഡിൽ സ്റ്റമ്പ് തെറുപ്പിച്ചത്.
അവിടം പൊത്തിപ്പിച്ച് അലറിക്കൊണ്ട് കുറച്ച് നേരമവൻ അവിടെക്കിടന്നുരുണ്ടു.
അവനെ അവിടെയുപേക്ഷിച്ച് മിഴിച്ചുനിന്നയെന്റെ അടുത്തേക്കായി അവളോടിയെത്തി.
“” വല്ലോമ്പറ്റിയോ…! “”
എന്നെ ചേർത്തുപിടിച്ചു അവൾ തിരക്കി.
ഇല്ലായെന്ന അർത്ഥത്തിലൊന്ന് തലയിളക്കാൻ മാത്രമാണ് എനിക്കായത്. ഒന്നാലോചിച്ചാ മിഴിച്ചു നിൽക്കുമ്പോ അത്രയെങ്കിലും ചെയ്തല്ലോ എന്നത് തന്നെ വല്യ ആശ്വാസം.
“” വാ… പോവാം. “”
എന്നുമ്പറഞ്ഞ് അവളെന്നേം വലിച്ചു കാറിനടുത്തേക്ക് നടന്നു.
പക്ഷേ അപ്പോഴേക്ക് അവൻ എണീറ്റിരുന്നു.
അവന്റെ മുഖമാകെ ചുവന്നിരുന്നു.
അവന്റെ തുറിച്ച് നോട്ടം അഭിരാമിയിൽ ആയിരുന്നു.
ഞാൻ അവളെ എന്റെ പിന്നിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ കൈ വിടുവിച്ചു അവൾ അവന്റെ അടുത്തേക്ക് നടക്കുകയാണ് ചെയ്തത്.’ ഇവളിതെന്ത് ഭാവിച്ചാ ‘ എന്നൊരു ആന്തലോടെ ഞാനും അവൾക് പിന്നാലെ നടന്നു.
അവന്റെ മുഖത്ത് ചിരിയായിരുന്നു.
“” നീയാള് കൊള്ളാലോ പെണ്ണേ…! അവിടൊക്കെ അങ്ങനെയിടിക്കാവോ. ആവിശ്യം ഉള്ളതല്ലേ അതൊക്കെ… “”
ആ തൊലിഞ്ഞ ചിരി വീണ്ടുമവന്റെ മുഖത്ത് തിരിച്ചുവന്നു.