” ഹേയ്…! നിങ്ങള് പോയിട്ട് വാ. ഞാൻ വരുന്നില്ല.!””
“” ഹാ..! അതെന്ത് പറ്റി. വാടോ… ഒന്ന് കറങ്ങീട്ടൊക്കെ വരാന്നെ! “”
“” എന്തോ ഒരു മൂഡില്ലടാ. നിങ്ങള് പോയിട്ടുവാ…! “”
എന്തോ അത് കേട്ടപ്പോ എനിക്കിത്തിരി സങ്കടം തോന്നി.
“” മോളൂടെ ചെല്ല്. ഇവിടെ ചടഞ്ഞുകൂടിയിരുന്നിട്ട് എന്ത്കിട്ടാനാ!””
അതും കേട്ടോണ്ട് വന്ന അമ്മയും അവളെ നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസോടെ അവൾ വരാന്ന് പറഞ്ഞു. അവള് ഡ്രസ്സ് മാറാൻ പോയ ഗ്യാപ്പിൽ ഞാനൊന്ന് ജിൻസിയെ വിളിച്ചു. രാവിലെത്തന്നെ അവളുടെ മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ടായിരുന്നു.
കാര്യങ്ങൾ ഒക്കെ അവൾക്ക് വിവരിച്ചുകൊടുത്തപ്പോൾ അവൾക്ക് പേടിയാവാണു എന്ന്.
“” എന്നിട്ട് നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ അല്ലേ..?!””
“” ഹാ…! ഇല്ലാന്നേ. നിങ്ങള് തത്കാലം അവിടെത്തന്നെ നിക്ക്. ഞങ്ങള് അങ്ങുവന്നിട്ട് ബാക്കി തീരുമാനിക്കാം. “”
“” എടാ എന്നതാ ഇതൊക്കെ. അവരെന്തിനാ അഭിക്ക് പിന്നാലെ വരണേ.? കേട്ടിട്ട് തന്നേ തലകറങ്ങാണ്.!””
“” നീ വെറുതേ ടെൻഷൻ അടിച്ച് ഓരോന്ന് വരുത്തിവെക്കേണ്ട. അവനെ കയ്യിൽ കിട്ടിയതാ. മുഴുവൻ ഞാൻ പറയിപ്പിച്ചേനെ. പക്ഷേ അതവരുടെ ട്രാപ് ആണെന്ന് മനസിലാവാൻ കുറച്ച് വൈകിപ്പോയി. “”
“” ഹ്മ്മ്…! സൂക്ഷിക്ക് കേട്ടോ.!””
“” ശെരിടാ…! എങ്കി വച്ചോ. “”
അവളോട് പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോഴാണ് അഭിരാമി റൂമിൽനിന്ന് ഇറങ്ങിവന്നത്.
അമ്മയുടെ സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. അപ്പോഴാണ് അവൾക്ക് മാറിയിടാൻ വേറെ ഡ്രസ്സ് ഒന്നും ഇല്ലല്ലോ എന്ന് ഞാൻ ഓർക്കണത് തന്നേ. ഓഫീസിന്ന് നേരെയിങ്ങുവരേണ്ടി വന്നല്ലോ.
അമ്മയുടെ പഴയ ബ്ലൗസ് ആണ് അവൾക്ക് കൊടുത്തേക്കുന്നത്. പിന്നേ അമ്മ ഒന്നൊരണ്ടോ വട്ടമ്മാത്രം ഇട്ട ഒരു ഡിസൈനർ സാരിയും. ഉള്ളത് പറയാലോ…! സാരിയിൽ അവളെക്കാണാൻ കിടുവാണ്.
അവളുടെ സൗന്ദര്യോം ആസ്വദിച്ചു നിന്ന എന്നെ ഉണർത്തിയത് അല്ലിയുടെ മുരടനക്കൽ ആണ്.
അവൾടെ മുഖത്തു ആക്കിയ ഒരുചിരിയും ഫിറ്റ് ചെയ്ത് വച്ചിട്ടുണ്ട്.