വളരെ മിതമായി മാത്രം സംസാരിക്കുന്ന പെണ്ണ് എന്ന എന്റെ സങ്കല്‍പ്പത്തില്‍ നിന്നും അവള്‍ വാചാലയായി മാറിയപ്പോള്‍ എനിക്ക് അത്ഭുതം കൂറാന്‍ മാത്രമേ സാധിച്ചുള്ളൂ.
“പണവും ജോലിയും ഇല്ലാത്ത അയാളെ ഞാന്‍ ആത്മാര്‍ഥമായി സ്നേഹിച്ചാണ് അച്ഛനമ്മമരെപ്പോലും ധിക്കരിച്ച് ഒളിച്ചോടിയത്. അയാളെ പ്രേമിക്കുന്ന സമയത്ത് അച്ഛന്‍ പലവട്ടം പറഞ്ഞതാണ് അവന്റെ ഒപ്പം നിനക്ക് സമാധാനം കിട്ടില്ലെന്ന്. ചോരത്തിളപ്പില്‍ ഞാനത് ഗൌനിച്ചില്ല. അവര്‍ വിവാഹം നടത്തിത്തരില്ല എന്ന് കണ്ടപ്പോള്‍ വേറെ വഴി ഇല്ലാതെ ഞാന്‍ അയാളുടെ ഒപ്പം ഒളിച്ചോടി. പിന്നെയാണ് അയാളുടെ തനിനിറം ഞാന്‍ കാണുന്നത്. അയാള്‍ക്ക് എന്നോട് പ്രേമമുണ്ട്. പക്ഷെ പ്രേമം കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. എന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണം ഒന്നൊന്നായി വിറ്റാണ് ഇത്ര നാളും ജീവിച്ചത്. ഇനി എന്റെ ദേഹത്ത് ബാക്കിയുള്ളത് ഈ കമ്മലുകള്‍ മാത്രം. താലിമാല വരെ അയാള്‍ വിറ്റ് കുടിച്ചു. ഇനി പണത്തിനു വേണ്ടി എന്റെ ശരീരവും അയാള്‍ വില്‍ക്കുമെന്ന് എനിക്ക് ഇന്നോടെ മനസ്സിലായി. അതിനെന്നെ കിട്ടില്ല. ഇനി ഒരുത്തനെയും ഞാന്‍ വിവാഹം ചെയ്യുകയുമില്ല. നിങ്ങളെന്റെ ഉള്ളില്‍ നിക്ഷേപിച്ച ബീജം എനിക്കൊരു കുഞ്ഞിനെ തരുമെങ്കില്‍, അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കും..ഇല്ലെങ്കില്‍ ഇങ്ങനെതന്നെ തുടരും..ഇങ്ങനെതന്നെ..”
അവിശ്വസനീയതയോടെ അവളെ നോക്കി നിന്നുപോയി ഞാന്‍. ഉറച്ച തീരുമാനങ്ങള്‍ എടുത്ത ഇവളാണ് സ്വമേധയാ എനിക്ക് വഴങ്ങിത്തന്നത്. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവള്‍ ഇതെല്ലാം മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. സ്ത്രീ അബലയാണ് എന്ന് ഏതു പൊട്ടനാണ് പറഞ്ഞത്? സ്ത്രീയ്ക്കുള്ള കരുത്തിന്റെ നൂറില്‍ ഒന്ന് പുരുഷനില്ല. ഇവള്‍, ഇവള്‍ എത്ര ധീരയാണ്! ഒപ്പം സമര്‍ത്ഥയും!
“ഞാന്‍ ഒറ്റ മകളാണ്. ഇഷ്ടംപോലെ പണം അച്ഛനുണ്ട്. അടുത്തിടെ ഞാന്‍ വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് നീ തിരിച്ചു വാ, പക്ഷെ അവന്‍ കൂടെ കാണരുത് എന്നാണ്. ഇന്ന് ഞാനത് അനുസരിക്കുകയാണ്. നിങ്ങള്‍, നിങ്ങള്‍ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകണം. പ്ലീസ്..അവിടെത്തി ആരെയും കാണണ്ട. എനിക്കൊരു കൂട്ടായി അവിടെ വരെ വന്നാല്‍ മതി. ഇപ്പോള്‍ യാത്ര തിരിച്ചാല്‍, നാളെ രാവിലെ അവിടെത്താന്‍ സാധിക്കും. വരില്ലേ..”
കാതരയായി അവളെന്റെ കണ്ണുകളിലേക്ക് നോക്കി.