അവൾ എന്താണ് നടക്കാൻ പോകുന്നതെന്ന് ആലോചിച്ച് പേടിച്ചുകൊണ്ട് എന്നെ നോക്കി ഒപ്പം സുരേഷും.
” തുണിയെല്ലാം പെറുക്കിയെടുത്തു കൊണ്ട് പെട്ടെന്ന് നിങ്ങൾ രണ്ടുപേരും ബാത്റൂമിൽ കേറി ഒളിക്ക് ” ഞാൻ വളരെ ദൃഢനിശ്ചയത്തോടെ അവരോട് പറഞ്ഞു. പെട്ടെന്ന് തന്നെ സുരേഷിന് കാര്യം മനസ്സിലായി. അവൻ അവിടെ ഉണ്ടായിരുന്ന അവരുടെ തുണികൾ എല്ലാം വാരി എടുത്ത് അപ്പോഴും ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ആഷിയെയും വലിച്ചുകൊണ്ട് ബാത്റൂമിലേക്ക് ഓടിക്കയറി. അതോടൊപ്പം ഞാനും എന്റെ വസ്ത്രങ്ങൾ തിരയാൻ തുടങ്ങി. ടീഷർട്ട് കൗച്ചിനടിയിൽ കിടന്നു കിട്ടി. ബർമുഡ കതകിന് അടുത്തായിട്ടാണ് കിടക്കുന്നത്. ഞാൻ വേഗം തന്നെ ടീഷർട്ട് എടുത്ത് ധരിച്ചു. എന്നിട്ട് ധൈര്യം സംഭരിച്ച കതകിന് അടുത്തേക്ക് നടന്നു.
അജിത്ത് അപ്പോഴും ഫോണിൽ തന്നെയാണ്. ഏതുനിമിഷവും അജിത്ത് അകത്തേക്ക് കയറി വരാം അതുമല്ലെങ്കിൽ തിരിഞ്ഞു അകത്തേക്ക് നോക്കാം. എന്തായാലും ഞാൻ പതുക്കെ ചെന്ന് ബർമുഡ കയ്യിലെടുത്തു. ഒട്ടും തന്നെ സമയം പാഴാക്കാതെ ഞാൻ അത് എടുത്ത് ധരിച്ചു. എന്നിട്ട് പഴയതുപോലെതന്നെ ഞാനൊരു കൈകൊണ്ട് അത് ഊർന്നുപോകാതെ മുറുക്കി പിടിച്ചു. വീണ്ടും ഉറപ്പുവരുത്താനായി ഞാൻ മുറിയാകെ ഒന്ന് കണ്ണോടിച്ചു. ” ഇല്ല ഒരു കുഴപ്പവുമില്ല”ഞാൻ എന്നോട് തന്നെ പറഞ്ഞു.
അജിത്ത് ഫോൺ സംഭാഷണം അവസാനിപ്പിച്ച് അകത്തേക്ക് കയറി വന്നു. എന്നെ അടിമുടി ഒന്നു നോക്കിക്കൊണ്ട് അത്ഭുതത്തോടെ പറഞ്ഞു.
” നീയെന്താ ഈ കോലത്തിൽ ഈ ടീഷർട്ടും ബർമുഡയും എന്റെ അല്ലേ. നീയെന്താ ഇതെടുത്തിട്ടിരിക്കുന്നത്? നീയെന്താ വല്ല ജോലിയിലും ആയിരുന്നോ ആകെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ? ”
“അത്…. ഞാൻ….. ഞാൻ ചെറുതായിട്ട് ഒന്ന് ആവി പിടിച്ചതാ…. എന്നിട്ട് കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ് അജിത്ത് വിളിച്ചത്. അതുകൊണ്ട് പെട്ടെന്ന് കയ്യിൽ കിട്ടിയത് എടുത്ത് ഇട്ടു അത്രയേ ഉള്ളൂ ” ഞാൻ ശബ്ദം ഇടാറാതെ ഒരുതരത്തിൽ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.
” നീയെന്താ അമൃതാ ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ. വിയർപ്പ് മാറാതെ കുളിച്ചു കഴിഞ്ഞാൽ പനി കൂടുകയല്ലേ ഉള്ളൂ ” അജിത്ത് പറഞ്ഞു.
” ഞാനൊരു ഫയൽ രാവിലെ മറന്നു വെച്ചിട്ടാണ് പോയത് ഇന്ന് ബോഡ് മീറ്റിംഗ് ഉള്ളതല്ലേ ഞാൻ അതങ്ങ് മറന്നു പോയിരുന്നു. അതാണ് ഇത്ര തിടുക്കപ്പെട്ടു വന്നത്. എന്തായാലും നീ റസ്റ്റ് എടുക്ക്”. അതും പറഞ്ഞ് അജിത്ത് ബെഡ്റൂമിലേക്ക് ഫയൽ എടുക്കാനായി പോയി.