രേണുകേന്ദു 3 [Wanderlust]

Posted by

: എന്തെങ്കിലും സങ്കടം ബാക്കിയുണ്ടോ മനസ്സിൽ എവിടെങ്കിലും

: എന്താ ആദീ… മോനങ്ങനെ തോന്നിയോ

: ഹേയ്… എന്ത് വിഷമം വന്നാലും ഞാനുണ്ടാവും കൂടെ..

: ഉമ്മ… എനിക്കുവേണം ഇനിയെന്നും ഈ കള്ളനെ

: ഇന്ദൂട്ടി അറിയേണ്ട ഒരു കാര്യമുണ്ട് എന്റെ ഉള്ളിൽ കുറച്ചു ദിവസമായി കിടന്ന് തിളയ്ക്കുന്നു…

: എന്താ ആദീ… നീയെന്തെങ്കിലും തെറ്റ് ചെയ്തതാണെങ്കിൽ എന്നോട് പറയണ്ട.. അറിഞ്ഞാൽപ്പിന്നെ വിഷമമാകും എനിക്ക്

: അതൊന്നുമല്ല… റസിയ ആരാണെന്ന് അറിയണ്ടേ

: വേണം…. പക്ഷെ നമ്മളെങ്ങനെ കണ്ടെത്തും

: എല്ലാം എനിക്കറിയാം.. സമാധാനത്തിൽ കേൾക്കണം എന്റെ ഇന്ദൂട്ടി.. ഇതോർത്ത് സങ്കടപ്പെടാനൊന്നും പാടില്ല കേട്ടോ

: എനിക്കൊരു സങ്കടവുമില്ല… അതിപ്പോ നിന്റെ മാമന്റെ മോളാണെന്ന് പറഞ്ഞാലും എനിക്കൊന്നുമില്ല

: എന്ന ആദ്യം ആയിഷ ആരാണെന്നറിയണം ഇന്ദൂട്ടി…

കൃഷ്ണന്റെ സുഹൃത്ത് ബാബു പറഞ്ഞതൊക്കെ തന്റെ ഫോണിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന ആദി ആ ഫയൽ ഇന്ദുവിനെ കേൾപ്പിച്ചു. എല്ലാം ക്ഷമയോടെ കേട്ട ഇന്ദുവിന്റെ മുഖം വാടി. മുഴുവൻ കേട്ടുകഴിഞ്ഞു ഇന്ദു കിടക്കയിൽ എഴുന്നേറ്റിരുന്നു.

: ഇന്ദൂട്ടീ….

: ഉം…

: എന്തിനായിപ്പോ വിഷമിക്കുന്നേ.. ഇതൊക്കെ വർഷങ്ങൾക്ക് മുൻപ് നടന്നതല്ലേ..

: അപ്പൊ ഇവർതമ്മിൽ അത്രയ്ക്ക് ഇഷ്ടത്തിലായിരുന്നോ…

: അവർ രണ്ടും ശരീരവും ഒരു മനസുമുള്ള ജോഡികളായിരുന്നു. ഇതിൽ പറഞ്ഞപോലെ അവർ അകന്നതല്ല.. അകറ്റിയതാണ്..

: ആരാ അത് ചെയ്തത്..

: ആയിഷയുടെ ഇക്കാക്ക… അയൂബ്. പെങ്ങളുടെ രഹസ്യ ബന്ധം മനസിലാക്കിയ അയാൾ അവളോടൊന്നും ചോദിച്ചില്ല. പകരം നാട്ടിൽ നടക്കാൻ പോകുന്ന വർഗീയ ചേരിതിരിവിനെക്കുറിച്ച് മാമനെ പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കൗമാരക്കാരനായ കൃഷ്ണന് എന്തുചെയ്യാൻ പറ്റും. പെങ്ങളെ നീയായിട്ട് ഉപേക്ഷിക്കണമെന്ന് അയൂബ് പറഞ്ഞപ്പോൾ എതിർത്ത കൃഷ്ണനെ അയാൾ വർഗീയ ലഹളയുടെ പേരുപറഞ്ഞു വിരട്ടി, താനീ നാടുവിട്ട് പോകണമെന്ന് പറഞ്ഞ അയൂബ് കൃഷ്ണനെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു നിർബന്ധിച്ച് ആയിഷയിൽനിന്നും അകറ്റി. ആയിഷയുടെ കല്യാണം കഴിഞ്ഞിട്ടും അയാൾ കൃഷ്ണനുകൊടുത്ത വാക്കുപാലിച്ചില്ല. അവസാനം ആയിഷ കൃഷ്ണനെ കാണുകയും തന്റെ ഭർത്താവ് ഇല്ലാത്തപ്പോഴൊക്കെ അവനെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതറിഞ്ഞ അയൂബ് ഉടനെ കൃഷ്ണന് വിസ ശരിയാക്കി ഗൾഫിലേക്ക് നാടുകടത്തി. 5 വർഷക്കാലം ലീവിന് വിടാതെ ഗൾഫിൽത്തന്നെ കൃഷ്ണനെ പിടിച്ചുനിർത്താൻ അയാൾക്കായി. പക്ഷെ പാവം കൃഷ്ണൻ അറിഞ്ഞില്ല, 5 വർഷത്തിനുശേഷം ലീവിന് നാട്ടിലേക്ക് വരുമ്പോൾ ആയിഷയുടെ മോൾക്ക് 4 വയസായെന്ന്. അതും തന്റെ സ്വന്തം ചോരയിൽ പിറന്ന റസിയക്ക്. നാട്ടിലെത്തിയ കൃഷ്ണൻ പലതവണ ആയിഷയെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. അപ്പോഴേക്കും അയൂബ് അവളെ ഭർത്താവിന്റെ കൂടെ ഗൾഫിലേക്ക് പറഞ്ഞയച്ചിരുന്നു. ഇത്രയും വർഷം തന്റെ ഭർത്താവിന്റെ മുന്നിൽ എല്ലാം മറച്ചുപിടിച്ച് ആയിഷ ജീവിച്ചു. റസിയയുടെ കല്യാണസമയത്ത് ആയിഷക്ക് അവകാശപ്പെട്ട സ്വത്ത് വേണമെന്ന് പറഞ്ഞ വേളയിൽ അയൂബ് ആയിഷയ്ക്കായി ഒന്നും നൽകില്ലെന്ന നിലപാടെടുത്തതോടെ അവിടൊരു കലഹം നടന്നു. ഒടുവിൽ അയൂബിന്റെ വായിൽനിന്നും റസിയ തന്റെ മോളല്ലെന്ന സത്യം കേട്ടതും ആയിഷയുടെ ഭർത്താവിന് താങ്ങാനായില്ല. ആ പാവത്തിന്റെ ഹൃദയം നിലച്ചതും ആയിഷ കാണേണ്ടിവന്നു. അതുവരെ സത്യമൊന്നും അറിയാതിരുന്ന ആയിഷയുടെ ഉമ്മയും അവളെ തള്ളിപ്പറഞ്ഞു. അങ്ങനൊരു അവസരത്തിലാണ് അവൾ ഒരു ഗതിയുമില്ലാതെ കൃഷ്ണനെ പരതിയിറങ്ങിയത്. കഥകൾ മുഴുവനറിഞ്ഞ കൃഷ്ണന് തന്റെ മകളുടെ വിവാഹം നടക്കാനായി തന്റെ പേരിലുള്ള സ്വത്ത് ഇഷ്ടദാനം കൊടുക്കേണ്ടിവന്നു. തന്റെ പേരിലിരിക്കുന്ന സ്വത്ത് വിറ്റാൽ ആളറിഞ്ഞാലോ എന്ന് പേടിച്ചാണ് മാമൻ അത് ആയിഷയുടെ പേരിലേക്ക് മാറ്റിയത്. പക്ഷെ അവിടെ മാമന് പിഴച്ചു. എല്ലാം അമ്മായിയറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *