: അവിടെപ്പോയി എടുത്താൽ പോരെ
: അപ്പൊ അവരും വരണമെന്ന് പറയും… ആ വൃന്ദയൊക്കെ ഉണ്ടാവും
: എല്ലാരും വരട്ടെടാ… ഒരു രസമല്ലേ.
: എന്റെ ബുദ്ദൂസേ… അവരൊക്കെ ഉണ്ടാവുമ്പോ നമുക്ക് ഒരുമിച്ച് കിടക്കാൻ പറ്റുമോ
: ഓഹ് അങ്ങനെ…
: ഒരു കാര്യം ചെയ്യാം, എല്ലാവരെയും കൂട്ടി പോകാം. മീനൊക്കെ പിടിച്ച് ഗ്രിൽ ചെയ്യാം എന്തേ.. ഉറക്കം വരുമ്പോൾ തിരിച്ചു വന്നാൽ പോരെ
ആദി ഉടനെ കൂട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. കേൾക്കേണ്ട താമസം എല്ലാവരും ഒരുങ്ങിയിറങ്ങി. ഇന്ദുവും ആദിയും പെട്ടെന്ന് റെഡിയായി അവരുടെ അടുത്തേക്ക് പുറപ്പെട്ടു. അവിടെനിന്നും സന്നാഹങ്ങളുമായി ബീച്ചിലേക്ക്. തെളിഞ്ഞ വെള്ളവും തിരകളുടെ അതിപ്രസരവുമില്ലാത്ത വൃത്തിയുള്ള ബീച്ചിൽ അവിടവിടായി ഓരോ കൂട്ടങ്ങളുണ്ട്. റോഡും റീലുമായി ഓരോരുത്തർ ചൂണ്ടയെറിഞ്ഞു. കുറച്ചുപേർ ഗ്രിൽ ശരിയാക്കുന്ന തിരക്കിലാണ്. ഇന്ദുവിന് പുതിയ അനുഭവമാണ് ഇതൊക്കെ. അവളും എറിഞ്ഞു ഒരു ചൂണ്ട. ആദിയുടെ അടുത്തുതന്നെ വൃന്ദയുമുണ്ട്. അവൾ ആദിയോട് സംസാരിക്കുമ്പോൾ ഇന്ദുവിന് ചിരിയാണ് വരുന്നത്. ആദിയാണെങ്കിൽ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിക്കുന്നുണ്ട്..വൃന്ദയുടെ മുന്നിൽകിടന്ന് ആദിയൊന്ന് വിയർക്കട്ടെയെന്നുകരുതി ഇന്ദു അല്പം മാറിനിന്നു.
: അമ്മായി അടുത്തുള്ളത്കൊണ്ടാണോ ആദിക്കൊരു ടെൻഷൻ പോലെ
: ഹേയ്..
: അതേ.. ഞാൻ അടുത്തമാസം നാട്ടിൽ പോകും.. ചിലപ്പോഴേ തിരിച്ചു വരൂ
: ഉം.. വേറെ ജോബ് ശരിയായോ
: ഇല്ല.. നോക്കണം. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
: ഉം.. ( ആദിയുടെ നെഞ്ചിടിപ്പ് കൂടി… ദൈവമേ ഇവളെന്ത് തേങ്ങയാണോ ചോദിയ്ക്കാൻ പോകുന്നത്)
: എന്നെ എപ്പോഴെങ്കിലും ആദിക്ക് ശല്യമായി തോന്നിയിട്ടുണ്ടോ
: ഇല്ല.. എന്തേ അങ്ങനെ ചോദിക്കാൻ
: പോട്ടെ… എനിക്ക് ആദിയോട് ഒരു പ്രത്യേക താൽപര്യമുണ്ടെന്ന് തോന്നിയിട്ടുണ്ടോ
: ഉം…. അതുണ്ട്
: അപ്പൊ അറിയാമായിരുന്നു അല്ലെ…
: നമുക്ക് ഒരാളുടെ നോട്ടവും പെരുമാറ്റവുമൊക്കെ കാണുമ്പോൾ മനസിലാവുമല്ലോ
: ശരിയാ…. ഞാൻ വന്ന സമയത്തൊക്കെ ആദി ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ടല്ലോ അങ്ങനെ ശ്രദ്ധിച്ചുതുടങ്ങിയതാണ്. പിന്നെ കൂടെയുള്ളവർ ഓരോന്ന് പറയാൻ തുടങ്ങിയപ്പോൾ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാൻ ഇഷ്ടപ്പെട്ടു പോയിരുന്നു