: ആദ്യം ഞാൻ കരുതിയത് അവനെന്നെ ഭീഷണിപ്പെടുത്തിയതാണെന്ന.. പിന്നെയാ മനസിലായത് മാമനോടും കുടുംബത്തോടുമുള്ള സ്‌നേഹംകൊണ്ടാണെന്ന്..
: അച്ഛാ…. ഈ കാര്യങ്ങളൊക്കെ അമ്മയ്ക്കും അറിയാം… ആദിയേട്ടൻ എല്ലാം അമ്മയോട് പറഞ്ഞിട്ടുണ്ട്. അപ്പോഴാ അമ്മയ്ക്ക് അച്ഛന്റെ അവസ്ഥ മനസ്സിലായതും സന്തോഷത്തോടെ പിരിയാനുള്ള തീരുമാനമെടുത്തതും.. ഇതുവരെ അമ്മയ്ക്ക് ദേഷ്യമായിരുന്നു നിങ്ങൾ രണ്ടാളോടും.. പക്ഷെ ഇപ്പൊ സഹതാപമാണ്.. ഇനി നിങ്ങൾ രണ്ടാളും അടിച്ചുപൊളിച്ച് ജീവിക്കെന്നേ…
: എന്നാലും എന്റെ രേണൂ… നീയും ആ തെമ്മാടിയുംകൂടി എന്തൊക്കെയാ ഒപ്പിച്ചത്…
: അതുകൊണ്ട് എല്ലാർക്കും സമാധാനമായില്ലേ… അല്ലെങ്കിൽ ഇങ്ങനെ നീറി നീറി കഴിയണ്ടേ.. അമ്മപറഞ്ഞപോലെ നാടുവിട്ടൊന്നും പോകണ്ട.. നിങ്ങളിവിടെത്തന്നെ നിന്നാമതി…
: അത് വേണ്ട മോളെ…. അതിന്റെ നാണക്കേട് മോൾക്ക… പിന്നെ നമ്മുടെ കുടുംബത്തിനും…എന്റെ മോൾക്ക് നല്ലൊരു ജീവിതം വേണ്ടേ… അച്ഛനായിട്ട് അത് തകർക്കില്ല.
: എന്നെയോർത്ത് അച്ഛൻ വിഷമിക്കണ്ട.. ഈ ലോകത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ചെക്കനെത്തന്നെ എനിക്ക് കിട്ടും…അതൊക്കെ സമയമാകുമ്പോൾ നടക്കും.. നിങ്ങൾ ഇനിയെങ്കിലും ജീവിക്കാൻ നോക്ക് മാഷേ…
: എന്നാലും ഇങ്ങനുണ്ടാവുമോ ഒരു മോള്…
………………………
ഇന്ദുവിനെ ഹാളിൽ പിടിച്ചിരുത്തി ആദി നല്ലൊരു ചായയുമായി വന്നു.
: ഇന്ദൂട്ടീ.. ആ കണ്ണൊക്കെ തുടച്ചേ.. പോയി മുഖം കഴുകി വാ..
: ഉം.. എന്നാലും രേണു അവിടുള്ള കാര്യം നീയെന്നോട് പറഞ്ഞില്ലല്ലോ..
: അതൊരു സേഫ്റ്റിക്കുവേണ്ടി ഞാൻ പറഞ്ഞുവിട്ടതല്ലേ അവളെ…. അതേ.. എനിക്ക് അമ്മായിപെണ്ണിനോട് മാത്രമല്ല സ്നേഹം, എന്റെ മാമനോടുകൂടിയുണ്ട് കേട്ടോ….
: ഓഹ്.. ഒരു മാമനും മോനും… ഒന്ന് പോടാ. ഇനി ഇതൊക്കെ നീയും ആയിഷയുംകൂടി മെനഞ്ഞ പ്ലാനാണോ…
: മതി.. ഇനിയൊരു നല്ല കാര്യം ഞാൻ ചെയ്യില്ല… എനിക്ക് ഇങ്ങനെത്തന്നെ വേണം…
: ചൂടാവല്ലേ മുത്തേ…
: പോ അവിടുന്ന്…
: ഇപ്പൊ ഭയങ്കര ആശ്വാസം തോനുന്നു… വലിയൊരു ഭാരം ഇറക്കിവച്ചതുപോലൊരു തോന്നൽ..
: ഇനിയിപ്പോ ഇന്ദൂട്ടിയുടെ ഇഷ്ടംപോലെ ജീവിക്കാലോ..
: എന്നാലും ടെന്ഷനുണ്ടെടാ…. ഇനി രേണുവിന്റെകാര്യം എന്താവും.. നല്ല കുടുംബത്തിൽനിന്നും ആരും വരില്ലെന്ന് ഉറപ്പായി
: നമുക്ക് നോക്കാന്നെ.. ഞാനില്ലേ കൂടെ