രേണുകേന്ദു 3 [Wanderlust]

Posted by

: അമ്മായി ഇങ്ങനെ കരഞ്ഞിട്ട് കാര്യമില്ല…. ധാ ഈ നമ്പറിൽ വിളിക്ക്, ആയിഷയാണ്. ഈ സമയത്ത് നമ്മളെ സഹായിക്കാൻ അവൾക്കുമാത്രമേ പറ്റൂ..ഞാൻ ഇവിടുള്ളത് പറയണ്ട…

: ഞാനെങ്ങനെ അവളെ..

: സമയംകളയാതെ ഒന്ന് വിളിക്ക് അമ്മായീ..

ഇന്ദു ഉടനെ ആയിഷയെ വിളിച്ചു. കൃഷ്ണന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപ് അവൾ ഫോൺ കട്ടാക്കി.

: ആദീ.. അവൾ കട്ടാക്കിയല്ലോ…

: അമ്മായി പേടിക്കണ്ട… കൂടിപ്പോയാൽ 5 മിനിറ്റ് അതിനുള്ളിൽ അവളവിടെ എത്തും.. ഇപ്പൊ മാമനെ ആരെക്കാളും ആവശ്യം അവൾക്കാണ്

: അതുനുള്ളിൽ..

: ഒന്നും സംഭവിക്കില്ല….

ആദി പറഞ്ഞ സമയത്തേക്കാൾ മുൻപ് ആയിഷ കൃഷ്ണന്റെ മുറിയുടെ ജനൽപാളികൾ തല്ലിത്തകർത്തു. ശബ്ദംകേട്ട് തിരിഞ്ഞുനോക്കിയ കൃഷ്ണൻ അമ്പരപ്പോടെ ആയിഷയെ നോക്കി..

: ഐഷു… നീ..

: നിങ്ങളങ്ങനെ ഒറ്റയ്ക്ക് എങ്ങും പോവണ്ട…. അകലെയാണെങ്കിലും എനിക്കിങ്ങനെ കണ്ടോണ്ടിരിക്കണം മരിക്കുവോളം..

: നീയെങ്ങനെ…

: നിങ്ങളെ ഇന്ദൂട്ടി വിളിച്ചു എന്നെ… ഓള എന്നെയിവിടെ എത്തിച്ചത്..

ആയിഷയുടെ സംസാരം കേട്ട ഇന്ദു പൊട്ടിക്കരഞ്ഞു.. ഉടനെ ആദി ഇന്ദുവിനോട് വീണ്ടും ആയിഷയെ വിളിക്കാൻ പറഞ്ഞു. അല്പം മടിയോടെ ആണെങ്കിലും ഇന്ദു അവളെ വിളിച്ചു…

: ഇന്ദൂ…നീ പറഞ്ഞപോലുന്നും ഉണ്ടായില്ല.. മൂപ്പര് ഉഷാറായിരിക്കണ്…നീ നേരിട്ട് സംസാരിച്ചോ നിന്റെ കൃഷ്ണനോട്.. ( ആയിഷ ഫോൺ സ്‌പീക്കറിലിട്ടു)

: കൃഷ്ണേട്ടാ…

: എന്നാലും ഇന്ദു.. ഇത്തിരി കടന്ന കൈയ്യായിപ്പോയി…

: അതിലും കടന്ന കൈയല്ലേ കൃഷ്ണേട്ടൻ ചെയ്യാൻ നോക്കിയത്.. എന്തിനാ ഞങ്ങളെയിങ്ങനെ തീ തീറ്റിക്കുന്നേ..ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചൂടെ

: ഇന്ദൂ.. നീ

: എന്നോടൊന്നും പറയണ്ട.. രണ്ടാളും ഈ നാടുവിട്ട് എവിടെങ്കിലുംപോയി സന്തോഷത്തോടെ ജീവിക്ക്.. അതിനല്ലേ ഞാൻ ആ നോട്ടീസ് അയച്ചത്. എനിക്കറിയാം കൃഷ്ണേട്ടന്റെ അവസ്ഥ.. ഇന്ദു മനസറിഞ്ഞു പറയുന്നതാ… നിങ്ങളാ ഒരുമിക്കേണ്ടത്.. എന്നെയും മോളെയുമോർത്ത് വിഷമിക്കണ്ട..

കൃഷ്ണൻ മറുപടി പറയുന്നതിന് മുൻപായി ഇന്ദു ഫോൺ വച്ചു. ആദിയുടെ നെഞ്ചിലേക്ക് തലചായ്ച്ചുകൊണ്ട് ഇന്ദു അവനെ കെട്ടിപിടിച്ച് കരഞ്ഞു. ഈ സമയം രേണു അച്ഛന്റെ കതകിൽ തട്ടിവിളിച്ചു. കതക് തുറന്ന കൃഷ്ണനെ കെട്ടിപ്പിടിച്ചവൾ പൊട്ടിക്കരഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *