രേണുകേന്ദു 3 [Wanderlust]

Posted by

(ഇതുംപറഞ്ഞു ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ ചേർത്തുപിടിച്ച ആദിയുടെ നെഞ്ചിൽ തലചായ്ച്ച് ഇന്ദു തേങ്ങിക്കരഞ്ഞു.)

: ഇന്ദൂട്ടീ… മതി കരഞ്ഞത്.. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. ഇന്ദൂട്ടിക്കും മോൾക്കും ഒരു കുറവും വരാതെ നോക്കാൻ ഞാനില്ലേ

: ഉം… എന്നാലും.. ഓർക്കുമ്പോത്തന്നെ നാണക്കേടാവുന്നു. ഇതൊക്കെ പുറംലോകമറിഞ്ഞാൽ എന്റെ മോളുടെ ഭാവിയെന്താവും

: ആരുമറിയാതെ നോക്കാം.. അത്രയേ പറയാൻ പറ്റൂ.. എല്ലാത്തിനും വഴിയുണ്ടാവും… മതി സങ്കടപ്പെട്ടത്..

: എന്നാലും എന്റെ മോളുടെ അവസ്ഥ ഓർക്കുമ്പോൾ

: രേണുവിന് നല്ലൊരു ബന്ധംകിട്ടാത്ത അവസ്ഥ എന്തായാലും വരില്ല.. കണ്ണുതുടച്ചേ

: ഉം… നീ കണ്ടിട്ടുണ്ടോ അവരുടെ മോളെ..

: കാണണോ ഇന്ദൂട്ടിക്ക്..

: ഉം..എങ്ങനുണ്ടെന്ന് നോക്കാലോ..

: അസൂയ.. രേണുവിനേക്കാൾ ഗ്ലാമറാണോ എന്ന് നോക്കാനാണോ

: പോടാ… രേണു നിന്റെ മാലാഖയുടെ മോളല്ലേ.. അത് മോശമാവുമോ

: ആയിഷയും ഒട്ടും മോശമല്ല കേട്ടോ…

: എന്ന ഇനിമുതൽ മോൻ ആയിഷയെ കെട്ടിപിടിച്ചു കിടന്നാമതി, ഞാൻ പോകുവാ

: പിണങ്ങല്ലേ… ഇവിടെ കിടക്കെടി അമ്മായിപ്പെണ്ണേ

ആദി ഫോണെടുത്ത് റസിയയുടെ ഫോട്ടോ ഇന്ദുവിനെ കാട്ടി. റസിയ സുന്ദരിയാണ്. കൃഷ്ണന്റെ മുഖച്ഛായയാണ് അവൾക്ക്. ആ കണ്ണുകളും പുഞ്ചിരിയുമെല്ലാം കൃഷ്ണന്റേത് തന്നെ.

: ഇത് നിന്റെ മാമന്റെ മോളുതന്നെ… എവിടൊക്കെയോ ആയിഷയുടെ ചായയുമുണ്ട്

: അവളുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ എനിക്കുവേണ്ടി ആലോചിക്കാമായിരുന്നു അല്ലെ… എന്റെ മുറപ്പെണ്ണല്ലേ…

: നീ എന്റെ കയ്യീന്ന് വാങ്ങിക്കും…അങ്ങനെ വളഞ്ഞവഴിക്കുള്ള മുറപ്പെന്നൊനും വേണ്ട എന്റെ ചെക്കന്

: ആഹാ.. എന്ന നേരായവഴിക്ക് ഇന്ദൂട്ടിത്തന്നെ കണ്ടെത്തിക്കോ

: ആദീ.. ഞാനൊരു കാര്യംപറയട്ടെ…

: പറ…

: നീ വക്കീലിനോട് പറ ഡിവോഴ്‌സിനുള്ള കാര്യങ്ങൾ ചെയ്യാൻ…

: ഒന്നുകൂടി ആലോചിച്ചിട്ട് പോരെ

: വേണ്ടടാ.. എനിക്കിപ്പോ ആരൊക്കെയോ ഉള്ളപോലുരു തോന്നൽ.. ആരുമില്ലാത്തത് അവൾക്കല്ലേ. കൃഷ്ണേട്ടൻ കാരണം തകർന്നത് ആയിഷയുടെ ജീവിതമല്ലേ.. എനിക്ക് ഒന്നുമില്ലേലും രേണുവും, വീട്ടുകാരും, പിന്നെ എല്ലാത്തിലുമുപരി ആദിയില്ലേ.. എനിക്കിപ്പോ മനസിലാവും കൃഷ്ണേട്ടന്റെ അവസ്ഥ… നീ വേണ്ടത് ചെയ്യ്.. അവരെങ്കിലും ഒരുമിച്ച് ജീവിക്കട്ടെ…

: ഇന്ദൂട്ടി പറഞ്ഞതാ ശരി…ഞാൻ വേണ്ടതു ചെയ്യാം…

Leave a Reply

Your email address will not be published. Required fields are marked *