: അപ്പൊ റസിയ…
: അതെ മാമന്റെ മൂത്ത മകളാണ്.. പക്ഷെ ഇന്നും ഈ കാര്യം റസിയ അറിഞ്ഞിട്ടില്ല… സത്യം പറഞ്ഞാൽ ഇതൊന്നും ആരും വേണമെന്നവച്ചു ചെയ്തതല്ല. അങ്ങനൊക്കെ സംഭവിച്ചുപോയി
: എന്താ ഉറപ്പ് അവൾ നിന്റെ മാമന്റെ മോളാണെന്നുള്ളതിന്… ആയിഷയുടെ ഭർത്താവിന്റേതും ആയിക്കൂടെ
: ഇത് ഞാനും ചോദിച്ചിരുന്നു… റസിയക്ക് ശേഷം ഒരു കുഞ്ഞിനുവേണ്ടി അവർ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോഴാണ് അവർ ഡോക്ടറെ കാണുന്നത്. അങ്ങനെ തന്റെ ഭർത്താവിന് കുഞ്ഞുണ്ടാവില്ലെന്ന് മനസിലാക്കിയ ആയിഷ അത് ആദ്യ പ്രസവത്തിന് ശേഷം തന്റെ ശരീരത്തിലുണ്ടായ ഹോർമോൺ കുഴപ്പംകൊണ്ടാണെന്ന് കള്ളംപറയാൻ ഡോക്ടറെ നിർബന്ധിച്ചു. അവൾക്ക് ഡോക്ടറുടെ മുന്നിൽ തന്റെ ജീവിതകഥ വിവരിക്കേണ്ടിവന്നു. ഈ കാര്യങ്ങളറിഞ്ഞാൽ തന്റെ ഭർത്താവ് തളർന്നുപോകുമെന്ന് ഡോക്ടറെ വിശ്വസിപ്പിച്ച അവൾക്ക് ആദ്യമേ സംശയമുണ്ടായിരുന്നു റസിയയുടെ കാര്യത്തിൽ. മോളുടെ മട്ടും ഭാവവും പ്രകൃതവുമൊക്കെ മാമന്റേതിന് തുല്യമായിരുന്നു.. ഇതേ സംശയം കുഞ്ഞുണ്ടായി കുറച്ചുകഴിഞ്ഞപ്പോൾത്തന്നെ അയൂബും അവളോട് ചോദിച്ചിരുന്നു..
: കഴിഞ്ഞത് കഴിഞ്ഞു പക്ഷെ ഇപ്പോഴും അയാൾ കാണിച്ചുകൂട്ടുന്നത് നീ തന്നെയല്ലേ എനിക്ക് കാണിച്ചുതന്നത്…രണ്ടുപേരും കമിതാക്കളെപോലെയല്ലേ ഓരോന്നും ചെയ്യുന്നത്
: ഇന്ദൂട്ടീ… ഈ സമൂഹമാണ് അവരെ അകറ്റിയത്. അല്ലെങ്കിൽ സമൂഹത്തോടുള്ള ഭയം. ആദ്യമായി പ്രണയിച്ച ഒരാളെ അങ്ങനെ മറക്കാൻ പറ്റുമോ ആർക്കെങ്കിലും..പോരാത്തതിന് തന്റെ ചോരയിൽ ഉണ്ടായ ഒരു മോളുമില്ലേ… ഇന്ദുവും ഇട്ടെറിഞ്ഞു പോയപ്പോൾ അയാൾ ആകെ തകർന്നുകാണും. അപ്പൊ ഒരു താങ്ങായി നിന്നത് ആയിഷയായിക്കൂടെ..
: ഞാൻ വീടുവിട്ടിറങ്ങിയതാണ് തെറ്റ് എന്നാണോ ആദി പറഞ്ഞുവരുന്നത്.. ശരിയാ ഞാനിപ്പോ അരുതാത്തൊരു ബന്ധം നീയുമായി തുടങ്ങി പക്ഷെ അത് ഏത് സാഹചര്യത്തിലാണെന്ന് നിനക്കറിയില്ലേ…എന്റെ ഭർത്താവ് കൂടെയുള്ളകാലംവരെ ഇന്ദു ആരെയും തേടിപോയില്ലല്ലോ.. എനിക്ക് താങ്ങായി ആരുമില്ലാത്തപ്പോൾ കൈതന്നു സഹായിച്ച ആളോട് ഇഷ്ടംതോന്നിപ്പോയി അതല്ലേ നമുക്കിടയിൽ ഉണ്ടായത്..
: എന്റെ ഇന്ദൂട്ടി തെറ്റൊന്നും ചെയ്തിട്ടില്ല.. ഇന്ദുവിന്റെ കണ്ണിലെ തെറ്റ് കൃഷ്ണന്റെ ശരിയായിരുന്നു. നേരെ തിരിച്ചും. ഇവിടെ ആരും കുറ്റക്കാരല്ല.. ഒക്കെ പറ്റിപോയതാണ്..
: നീയെന്തൊക്കെ ന്യായീകരിച്ചാലും എന്റെ മനസ്സിൽ പഴയ ഭർത്താവില്ല.. ഞാൻ മറന്നുതുടങ്ങി അയാളെ.. എല്ലാം സംഭവിച്ചു പോയതായിരിക്കും പക്ഷെ ഒന്നുമറിയാത്ത ഞാനും മോളും എന്ത് തെറ്റുചെയ്തിട്ടാ…