രാജേന്ദ്രൻ രണ്ടുപേരുടെയും മുഖത്തുനോക്കിക്കൊണ്ട് പറഞ്ഞു,
അവർ രണ്ടുപേരും കുറച്ചുനേരം ആലോചിച്ചു
“നീ പേടിക്കണ്ട… അവളെ ഞങ്ങളുടെ കയ്യിക്കിട്ടിയാ ഞങ്ങളവളെ ഹൈദരാബാദിലേക്ക് കൊണ്ട് പോകും… ഞങ്ങൾ നല്ലപോലെ അവളെ ആസ്വദിക്കും… ഹൈദരാബാദിലെ എന്റെ ബംഗ്ലാവ് ഈശ്വരിയക്കന്റെ കസ്റ്റഡിയിലാണ്, അക്കനെ വെട്ടിച്ച് ഒരീച്ചപോലും രക്ഷപെടില്ല, പോരാത്തതിന് കാളിയനും,
പിന്നീട് എപ്പോഴൊക്കെ ഞങ്ങൾക്ക് അവളെ അനുഭവിക്കണമെന്ന് തോന്നുന്നോ അപ്പോഴെല്ലാം ഞങ്ങൾ അവിടെത്തിക്കോളാം…”
മഹി പറഞ്ഞു നിർത്തി
“മ്… അപ്പൊ കാവിലെ ഉത്സവത്തിന് ശേഷമോ ഉത്സവം നടക്കുമ്പോഴോ കാര്യം നടക്കണം….”
രാജേന്ദ്രൻ പറഞ്ഞു
“അത് താൻ പേടിക്കണ്ട നാളേക്കഴിഞ്ഞു ഈശ്വരിയ്ക്കനും കാളിയനും ഇവിടെത്തും മറ്റേ വിഗ്രഹത്തിന്റെ കാര്യത്തിനായി… അതിന്റെ കൂട്ടത്തിൽ അവളെയും പൊക്കും… എല്ലാം ഞാനേറ്റു….”
മഹി പറഞ്ഞു, രാജേന്ദ്രൻ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു
••❀••
ആശുപത്രിയിലേക്ക് പോകാൻ വൃന്ദ കയ്യിലൊരു കവറുമായി ഉമ്മറത്തേക്ക് വന്നു, അവളുടെ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നെങ്കിലും ആരും അവളെ ശ്രദ്ധിച്ചുകൂടിയില്ല
അപ്പോൾ രുദ്രും റെഡിയായി അവിടേക്ക് വന്നു,
പച്ച നിറത്തിലുള്ള പാവാടയും ബ്ലൗസും ഓറഞ്ച് നിറത്തിലുള്ള ഹാഫ്സാരി,
കുളിച്ചീറനായ സമൃദ്ധമായ മുടി കുളിപ്പിന്നൽ ചെയ്ത് വിടർത്തിയിട്ടിരിക്കുന്നു, നെറ്റിയിൽ ഒരു ചുവന്ന പൊട്ടും ഭസ്മക്കുറിയും മൂക്കിലെ മൂക്കുത്തി അവളുടെ മുഖത്തെ ഭംഗി കൂട്ടുന്നു, താനിന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരി ഇവളാണെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു,
അവൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിന്നു.
രുദ്ര് ലൈറ്റ് ബ്ലൂ കളർ ജീനും ബ്ലാക്ക് കളർ വീ നെക്ക് റ്റി ഷർട്ടുമാണ് ഇട്ടിരുന്നത് അവനാ വേഷം നന്നായിണങ്ങുന്നുണ്ടായിരുന്നു
അവിടേക്ക് വന്ന ശില്പ അവനെ നോക്കി കുറച്ചുനേരം നിന്നു.
അവനെക്കണ്ട അവളുടെ കണ്ണുകളിൽ ഒരു തിളക്കം വരുന്നുണ്ടായിരുന്നു, തന്റെ കീഴ്ച്ചുണ്ട് പതിയെ കടിച്ച് അവനരികിലേക്ക് നടന്നു,
“രുദ്രേട്ടൻ ഹോസ്പിറ്റലിലേക്കാണോ…?”
അവൾ അവനരികിലെത്തി ചോദിച്ചു
“അതേ…”
അവൻ വാച്ച് കെട്ടുന്നതിനിടയിൽ പറഞ്ഞു
“എന്നാ ഞാനൂടെ വരട്ടെ ഹോസ്പിറ്റലിൽ….??”
അവൾ ആവേശത്തോടെ ചോദിച്ചു
അവനൊന്ന് അമ്പരന്ന് അവളെ നോക്കി
“വേണ്ട… കുറച്ചു കഴിഞ്ഞ് നമുക്കൊരുമിച്ചു പോകാം…”
അപ്പോൾ അവിടേക്ക് വന്ന നളിനി ശില്പയോട് പറഞ്ഞു