തമി 2 [Maayavi]

Posted by

‘കടവുളേ നീ തന്നെ തുണ’

രണ്ടും കല്പ്പിച്ചു മാലു ന്റെ പേരിൽ തൊട്ടിട്ടു ഫോൺ ചെവിയിൽ വെച്ചു.പറയുന്ന തീറി മുഴുവനും കേൾക്കാനുള്ള മനസോടെ .

ങേ ഇതെന്റാ ഒന്നും കേൾക്കുന്നില്ലലോ അന്തം വിട്ടു ഫോൺ സ്‌ക്രീനിൽ നോക്കിയപ്പോഴാ ഊമ്പി എന്നു മനസിലായത് റേഞ്ച് ഇല്ല മൈര്. അല്ല എവിടെപ്പോയാലും നല്ല റേഞ്ച് ആണെന്നു അല്ലേ അംബാനിയണ്ണൻ പറഞ്ഞത് അന്നിട്ടു അങ്ങേരും തേച്ചല്ലോ.ഇവനെ ഒക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ പുല്ല്.ഇനി എന്നാ ചെയ്യും ന്നു ഗഹനമായി ആലോചിച്ചപ്പോഴാണ് വയറ്റിൽ ആരോ വിളിക്കുന്ന പോലെ തോന്നിയത്.ഏഹ് ഞാനും ഇനി ഗർഭിണി ആയോ ഏഹ് അങ്ങനെ വരൻ ചാൻസ് ഇല്ലാലോ, എന്നാലും ഇത് എന്തോന്നാ.വയറ് മൊത്തത്തിൽ ഒരു ഉരുണ്ടുകയറ്റം നല്ല പച്ച കുരുമുളകിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറുന്നു,കണ്ണടച്ചു ആ മണം ആഞ്ഞു വലിച്ചു, അതേ അതുതന്നെ ചിക്കൻ! അതു ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു ചുമ്മാതല്ല വയറിനൊരു ചാഞ്ഞാട്ടം. രാവിലെ ഒന്നും കഴിച്ചില്ല.ഇങ്ങോട്ട് വരുന്നേനുള്ള കലിപ്പിൽ ഒന്നും കഴിച്ചില്ല എന്നതാണ് സത്യം.ഈ മണം അടിച്ചപ്പോളാണു ഞാൻ എന്റെ വിശപ്പിനെ കുറിച്ചു അറിഞ്ഞത് തന്നെ.എന്നാ പോയി ഒരു പിടി പിടിക്കാം.പിന്നെ ഒന്നും നോക്കില്ല ഫോൺ ബെഡിൽ ഇട്ടു ടവ്വൽ അവിടെ കണ്ട ചെയറിലും വിരിച്ചു റൂമിൽ നിന്നും ഇറങ്ങി ഒന്നും നോക്കില്ല സ്റ്റെപ്പ് ചാടി ഇറങ്ങി നേരെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു.നല്ല കുരുമുളകിന്റെയും ഗരംമസാലയുടേയും മനംകവരുന്ന മണമാണ് എന്നെ അവിടേക്കു എത്തിച്ചത്.പുറംതിരിഞ്ഞുനിന്നു കറിയിളക്കുവാരുന്നു അമ്മമ്മ.ഒന്നും നോക്കില്ല പുറകിൽ നിന്നും കെട്ടിപിടിച്ചു ആ തോളിലേക്ക് താടി മുട്ടിച്ചു കറി നന്നായി തന്നേ ആഞ്ഞു മണത്തു. എന്റെ കോപ്രായം കണ്ടു അമ്മമ്മ നല്ല ചിരിച്ചിരിക്കുന്നുണ്ട്.

ഗ്ലും ഗ്ലും ശബ്ദത്തിൽ ചിക്കൻ കിടന്നു തിളയ്ക്കുന്നതും നോക്കി ഞാൻ ആ നിൽപ്പുനിന്നും.

“”കാപ്പ വേണോ ചോറു വേണോ””

എന്റെ മുഖത്ത് നോക്കി അമ്മമ്മ ചോദിച്ചതിനു

“”എന്തായാലും ചിക്കൻ കിട്ടിയാൽ മതി””

“”ഓ ഇങ്ങനെ ഒരു ചിക്കൻ കൊതിയൻ””

അതിനു ഞാൻ നന്നായി ഒന്നു ഇളിച്ചു.അമ്മമ്മ കറി ഒരു മൂടക്കൊണ്ട് മൂടി ഗ്യാസ് ഓഫാക്കി.

Leave a Reply

Your email address will not be published. Required fields are marked *