“”ബാങ്കിൽ നിന്നും ഇറങ്ങിയതേ ഉള്ള് ,കിച്ചു ഇല്ലാത്തോണ്ട് അച്ചനെ വെയിറ്റ് ചെയ്തു നിക്കുവാ””
ഞാനാ എന്നും മാലുനെ ബാങ്കിൽ നിന്നും കൂട്ടികൊണ്ട് വരുന്നത്.വീടിനു കുറച്ചു ദൂരെയാ ബാങ്ക്, ബാങ്കിന് ഒരു അൽപ്പം മാറിയാ വില്ലേജ് ഓഫീസ്.നന്ദുട്ടി പിന്നെ സൈക്കിളിലാ സ്കൂളിൽ പോന്നത്.
“”ഓഹോ ഞാൻ ഇല്ലാത്തോണ്ട് പ്രിയതമനും പ്രിയതമന്റെ പ്രീയപ്പെട്ടവളും പ്രേമിച്ചു നടക്കാ””
കളിയാക്കിയാ ചോദിച്ചത്.അമ്മക്ക് അതു നന്നായി രസിച്ചു കാണും അപ്പറത്തുനിന്നും നല്ല ചിരികേൾക്കാം
“”പോടാ തെണ്ടി ഞങ്ങൾ എങ്ങനേം നടക്കട്ടെ നിനക്കു എന്താ””
നല്ല അസ്സൽ ചിരിയോട്കൂടി മാലു ചോതിച്ചു.
“”ആഹാ നിങ്ങക്ക് കൊഴപ്പം ഇല്ലാരിക്കും എന്നാൽ കെട്ടിക്കാൻ പ്രായവായ ഒരു ചെക്കനുള്ളപ്പോ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് എനിക്കു നാണക്കേടാ””
ഞാനും വിട്ടുകൊടുത്തില്ല.
“”ഓ ഒരു പുരുഷൻ വന്നിരിക്കുന്നു എന്നലയും നീ കിടന്നു മുള്ളില്ലെടാ””
“അമ്മേ”
മനുഷ്യനെ കളിയാക്കുന്നെന്ന് ഒരു പരിധിയില്ല ഹും
“”അച്ചോടാ, അമ്മേടെ കണ്ണനു കല്യാണം കഴിക്കാറാമ്പോ അമ്മ പറയാട്ടോ””
ഞാൻ അതിനു കുഞ്ഞുപിള്ളാരെപോലെ ചുണ്ടും പിളർത്തി തലയാട്ടി.എന്റെ കോപ്രയം ഒക്കെ കണ്ടു ആഹ് പെണ്ണ് ചിരിക്കുന്നുണ്ട് എന്നാൽ മാസ്ക് ഒള്ളോണ്ട് കാണാൻ പറ്റുന്നില്ല.അമ്മയോട് ചോയ്ച്ചാലോ ഇവൾ ആരാണ്
“” അമ്മേ ഇത്””
“” ആഹ് കിച്ചു ദേ സച്ചിയേട്ടൻ വന്നൂട്ടോ അമ്മ രാത്രി വിളികാവേ ഹാ പിന്നെ ആഹ് പെണ്ണിനോട് ചോയ്ച്ചൽ വൈഫൈയുടെ പാസ്സ്‌വേർഡ് പറഞ്ഞു തരും കേട്ടോ അപ്പോ രാത്രി വിളിക്കാവേ “”
എനിക്കു പറയാനുള്ളത് കേൾക്കുന്നതിനു മുന്നേ മറുപടി പോലും കേൾക്കാതെ അമ്മ ഫോൺ കട്ട് ചെയ്തു.ഇതാ മാലു ന്റെ സ്വഭാവം ഇടക്ക് എടുത്തു കിണറ്റിലിടാൻ തോന്നും.എന്നാലും ഇവൾ ആരാരിക്കും അമ്മടെ നമ്പർ ഒക്കെ അറിയാൻ.അമ്മമ്മയോട് ചോയ്ക്കാം
“”ലെച്ചു കൃഷിഓഫീസ് എവിടെ അടുത്തന്നോ”‘
എന്റെ ചോദ്യം കേട്ടു എന്തോ ചെയ്തോണ്ടിരുന്ന അമ്മമ്മ എന്നെ മിഴിച്ചു നോക്കി അവൾക്കും അതെ എക്സ്പ്രേഷൻ ഇവന് എന്താ വട്ടാണോ എന്ന പോലെ അല്ല പെട്ടന്ന് അങ്ങനെ ചോയ്ച്ചൽ ആർക്കായാലും അങ്ങനെ തോന്നും.
“”കുറേ പോണം എന്താ കിച്ചുട്ടാ””
എന്റെ മുഖത്തോട്ടു നോക്കി അമ്മമ്മ ചോദിച്ചു .