ശേ! അവൾ കണ്ടു ഞാൻ അവളെ സ്കാൻ ചെയ്യുന്നത് നാണക്കേടായല്ലോ.അമ്മമ്മ കണ്ടോ എന്നു നോക്കിയപ്പോ ആള് ഇതൊന്നും നോക്കാതെ സ്വന്തം പണിയിൽ മുഴുകിയിരിക്കുവാ.ആശ്വാസം .ഞാൻ വീണ്ടും അവളെ നോക്കിയപ്പോ ആഹ് കണ്ണുകളും എന്റെ ശരീരത്തിൽ ഓടിനടക്കുവാ.ജിമ്മിൽ പോയി അത്യാവശ്യം നല്ല ബോഡി ഒക്കയാ എനിക്കുള്ളതു.ഫാറ്റ് ഒട്ടും ഇല്ല .ഞാൻ അവളുടെ കണ്ണിൽ തന്നേ നോക്കി നിന്നു.എന്റെ ശരീരത്തിൽ ഓടിനടന്ന ആ കണ്ണ് അവസാനം എന്റെ മുഖത്ത് എത്തി.അപ്പോഴാണ് അവൾക്കു ഞാൻ അവളെ തന്നേ നോക്കിനില്ക്കുവാണെന്നു മനസ്സിൽ ആയതു.ആഹ് കണ്ണുകൾ ഒന്നു പിടച്ചു പെട്ടന്ന് തന്നേ എന്റെ മുഖത്തുനിന്നും കണ്ണുമാറ്റി.എനിക്കു ചിരിയാണ് വന്നതു.ഞാൻ നോക്കുന്നോണ്ടോന്നു അറിയാൻ അവൾ ഇടങ്കണ്ണിട്ട് എന്നെ നോക്കി അതു കൃത്യം ഞാൻ കാണുകയും ചെയ്തു.പെട്ടന്ന് തന്നേ നോട്ടം മാറ്റി കളഞ്ഞു.
‘കള്ളി ‘
എനിക്കു നന്നായി ഇഷ്ട്ടപെട്ടു ആളെ പേര് എന്തരിക്കുവോ എന്തോ.ആഹ് അതെന്തേലും ആകട്ടെ എവിടെ എവിടാ അതിനു കൃഷിഓഫീസ് ;ആ ഇനി എപ്പോ പുതുതായി തുടങ്ങി കാണും.
“നിന്റെ ഫോൺ എവിടാ ചെക്കാ”
“ങേ”
അമ്മമടെ ചോദ്യത്തിലാണ് ഞാൻ അവളിൽ നിന്നും നോട്ടം മാറ്റി അമ്മമ്മയെ നോക്കിയതു.
“”ആടാ മാലു വിളിച്ചിട്ടു നീ എടുത്തില്ലന്നും പറഞ്ഞു പെണ്ണ് ഭയങ്കര ശല്യമാരുന്നു.ഞാൻ വിളിച്ചിട്ടൊട്ടു നീ കേട്ടതുമില്ല””
എന്റെ നോട്ടം മനസിലായത് പോലെ അമ്മമ്മ പറഞ്ഞു.
“”അതു ഞാൻ വിളിക്കാൻ നോക്കിട്ടു ഫോണിൽ റേഞ്ച് ഇല്ലാരുന്നു. പിന്നെ അങ്ങ് ഉറങ്ങിപ്പോയി””
എളിച്ചോണ്ട് മറുപടി പറയുന്നകൂട്ടത്തിൽ അവളെ ഒന്നു നോക്കാനും ഞാൻ മറന്നില്ല.എന്നാൽ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല.
“”ആഹ്””
എന്നെ നോക്കിചിരിച്ചോണ്ട് അമ്മമ്മ ഒന്നു മൂളി.ഇവൾ ആരാന്നു അറിഞ്ഞില്ലാലോ അമ്മമ്മയോട് ചോദിക്കാം.
“” അല്ല ലച്ചൂ ഇതു “”
പറഞ്ഞു മുഴുവിപ്പിക്കുന്നെന്ന് മുന്നേ അവളുടെ ഫോൺ ബെൽ ചെയ്തു.ഞാനും അമ്മമ്മയും ഒന്നിച്ചു അവളെ നോക്കി എന്നാൽ അവൾ ഫോൺ സ്‌ക്രീനിലും എന്നെയും മാറി മാറി നോക്കി.ഇതെന്താ സംഭവമെന്നു ആലോചിച്ചപ്പോഴേക്കും അവൾ ഫോൺ അറ്റന്റ് ചെയ്തു എന്നാൽ കണ്ണുകൾ എന്നിൽ തന്നെ ആരുന്നു.അപ്പുറത്തുള്ള ആൾ എന്തോ പറയുന്നുണ്ട്.എന്നാൽ ഇവൾ മൂളുന്നത് മാത്രെ ഉള്ള്.ഇവളുടെ ശബ്ദം കേൾക്കാൻ പറ്റിയില്ലല്ലൊ എന്ന നിരാശയിൽ നിൽക്കുമ്പോൾ അവൾ ഫോൺ എന്റെ നേരെ നീട്ടി.