: നിന്റെ അമ്മയെങ്ങാൻ വീഡിയോ കോൾ ചെയ്താൽ കുഴപ്പമാവില്ലേ
: അങ്ങനെ ചെയ്യാറില്ലാ… ചെയ്താലും അതൊക്കെ ഞാൻ നോക്കിക്കോളാം
: ആരതിക്ക് എന്തോ ഡൌട്ട് ഉണ്ട്.. എന്നോട് കുത്തികുത്തി ചോദിച്ചു ആരുടെകൂടെയാ പോകുന്നതെന്ന്
: എന്നിട്ട് പറഞ്ഞോ
: ഹേയ്…
: ഇതെന്താ ട്രൗസറാണോ ഇട്ടത്…
: ആഹ്… ഇതാവുമ്പോ നിനക്ക് സുഖായിട്ട് തുടയിലൊക്കെ തടവിക്കൂടെ
: ആഹാ… കൊള്ളാലോ പൂതി
യാത്രകളെന്നും ഹരമാണ്. കാമുകിയുടെ കൂടെയുള്ള യാത്രയാണെങ്കിൽ പറയേണ്ട. അതിനൊരു പ്രത്യേക സുഖമാണ്. നഗര വീഥികൾ പിന്നിട്ട് കാനന പാതയിലൂടെ ചുരം കയറി തുടങ്ങിയതും പ്രകൃതിയുടെ സൗന്ദര്യ രൂപങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു. കോടയിറങ്ങുന്ന താഴ്വരയും ചാറ്റൽമഴയേറ്റ് ഹരിതാഭ ചൂടിനിൽക്കുന്ന മരമുത്തശ്ശിമാരെയും താണ്ടി പച്ചപ്പട്ടണിഞ്ഞ തേയിലക്കാടുകൾക്കിടയിലൂടെ അവർ മുന്നോട്ട് കുതിച്ചു.
: ഓരോ ചായ കുടിച്ചാലോ രേണു..
: കുടിക്കാം… ആളൊഴിഞ്ഞ കടയുണ്ടെങ്കിൽ നിർത്തിക്കോ
: കാലാവസ്ഥ ആകെ മാറി അല്ലെ… ചെറിയ തണുപ്പുണ്ട് പുറത്ത്
: ദേ ഒരു കട… നിർത്ത് നിർത്ത്
ഒറ്റപെട്ടുകിടക്കുന്ന ചെറിയൊരു ചായക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്തി. ആവി പറക്കുന്ന ചായയുവായി രണ്ടുപേരും വെളിയിൽ ഇട്ടിരിക്കുന്ന മരപ്പലകയിലിരുന്നു. റോഡിന് എതിർ വശം മുഴുവൻ വെട്ടിയൊതുക്കിയ തേയില ചെടികളാണ്. അതിന്റെ ഓരത്തുകൂടി ഒഴുകുന്ന ചെറിയ നീർച്ചാലിൽ നിന്നുള്ള കളകള നാദം ശ്രവിച്ചുകൊണ്ട് ചൂടുചായ ഊതികുടിക്കാൻ പ്രത്യേക സുഖമാണ്. തണുത്ത കാറ്റ് രേണുവിനെ തഴുകിക്കൊണ്ട് കടന്നുപോകുമ്പോൾ അവളുടെ മുടിയിഴകൾ പാറിപ്പറന്ന് ആദിയുടെ കവിളിൽ തലോടി. ചായ കുടിച്ച് വീണ്ടും അവർ യാത്ര തുടർന്നു. ലക്ഷ്യ സ്ഥാനത്ത് അടുക്കുംതോറും ടാർ റോഡുകൾ മൺപാതകൾക്ക് വഴിമാറി. മനുഷ്യവാസം ഒട്ടുമില്ലെന്ന് തോനുന്നു. കാടിനുള്ളിൽ പടുത്തുയർത്തിയ സത്രങ്ങളിലേക്ക് മിഴിതുറക്കുന്ന പടിവാതിൽ കടന്ന് വണ്ടി ലക്ഷ്യത്തിലെത്തി. മൃഗങ്ങളുടെ ശല്യമൊഴിവാക്കാനായി വലിയ കിടങ്ങുകളുണ്ട് പോരാത്തതിന് വൈദ്യുതി പ്രസരിക്കുന്ന കമ്പി വേലികളും. അങ്ങിങ്ങായി തൂണുകളിൽ ഉയർന്നു നിൽക്കുന്ന ചെറു വീടുകൾ. അവയിലേക്കൊക്കെ വേർപിരിഞ്ഞുപോകുന്ന നടവഴികളിൽ കല്ലുപാകി വെടിപ്പാക്കിയിട്ടുണ്ട്. കുറ്റിയായി നിർത്തിയിരിക്കുന്ന പനീർ ചാമ്പ ചെടികൾ നിറയെ കായ്ച്ചു നിൽക്കുന്നു. ബഹുവർണങ്ങളായ പൂച്ചെടികളാൽ അലംകൃതമാണ് ചുറ്റുപാടും. ചെക്കിൻ നടപടികൾ കഴിഞ്ഞ് രണ്ടുപേരും റൂമിലെത്തി. ബാൽക്കണിയിലിരുന്നാൽ മരച്ചില്ലകൾക്കിടയിലൂടെ ജലാശയത്തിന്റെ ഭംഗിയാസ്വദിക്കാം. ബാഹ്യ ഇടപെടലുകളൊന്നുമില്ലാതെ സ്വകാര്യതയിൽ രണ്ടുദിവസം ആസ്വദിക്കാനുള്ള നല്ലൊരിടം. രേണുവിന് ഭയങ്കര സന്തോഷമായി. വെള്ള വിരിയിട്ട വലിപ്പമുള്ള കിടക്കയിലേക്ക് അവൾ മലർന്നു വീണു. ബാഗൊക്കെ ഒതുക്കിവച്ച് ആദിയും അവളുടെ കൂടെ കൂടി. മലർന്ന് കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് കയറിക്കിടന്ന രേണു തന്റെ പ്രിയതമന്റെ ഹൃദയമിടിപ്പുകൾക്ക് കാതോർത്തു…