രേണുകേന്ദു 2 [Wanderlust]

Posted by

: അതേ.. അമ്മായി രാവിലെ എത്തിയല്ലോ. റൂമിൽ വൈഫൈ ഉണ്ട്. എല്ലാം അടിപൊളിയാണെന്ന പറഞ്ഞത്. പിന്നെ എന്റെ കൂട്ടുകാർ ഉണ്ടല്ലോ അവിടെ. എന്തെങ്കിലും ആവശ്യംവന്നാൽ അവർ നോക്കിക്കോളും

: നിങ്ങളെന്തിനാ അവളുടെ കാര്യം ഇപ്പൊ ഇവിടെ പറയുന്നേ.. പോയവൾ പോയി

: നീയെന്റെ നേരെ അനിയൻ അല്ലേടാ… എനിക്കറിയാം നീ എന്തിനാ വന്നതെന്ന്…

: ലളിയേച്ചീ.. ഞാൻ എഴുന്നേറ്റ് പോകുമേ

: എന്ന നീ പോടാ.. അവൾക്ക് ഒരു കുഴപ്പവും ഇല്ല. നല്ല സ്ഥലത്ത് തന്നെയാ എത്തിയത്. ഇനി നീ അതറിയാഞ്ഞിട്ട് വിഷമിക്കണ്ട. എന്നിട്ട് എന്റെ മുൻപിൽ നാടകം കളിക്കാൻ വന്നേക്കുന്നു

: അതല്ല … ഞാൻ

: മതി നീയൊന്നും പറയണ്ട. നീ എന്തോ വലിയ ഊരാക്കുടുക്കിൽ പെട്ടുപോയി. അതെന്താണെന്ന് നീയൊട്ടും പറയുന്നുമില്ല. പോട്ടെ.. ഇനി ഞങ്ങൾ ഇതുചോദിച്ച് നിന്നെ ബുദ്ദിമുട്ടിക്കുന്നില്ല. കഴിക്ക്

: അതല്ല ചേച്ചി.. ഞാൻ സന്തോഷത്തോടെ ജീവിക്കുവാണെന്നാണോ നിങ്ങൾ കരുതിയത്. സത്യം പറഞ്ഞാൽ എനിക്കിപ്പോ അറിയില്ല ഏതാ ശരിയെന്നും തെറ്റെന്നും. ഇന്ദുവിനോട് ഞാൻ ചെയ്തത് തെറ്റുതന്നെയാ പക്ഷെ അതിലും വലിയൊരു തെറ്റാണ് ആയിഷയോട് ഞാൻ ചെയ്തത്. അതിനുള്ള പ്രായശ്ചിത്തം ചെയ്തുതുടങ്ങിയപ്പോഴേക്കും ഇന്ദു കൈവിട്ടുപോയി..

: നീയെന്നോട് തുറന്നുപറ… എന്തെങ്കിലും പരിഹാരമുണ്ടാവും നിന്റെയീ അവസ്ഥയ്ക്ക്

: അത് പോട്ടെ.. ചേച്ചി വെറുതെ ടെൻഷനാവണ്ട.. ആദി, നീയിനി തിരിച്ചു പോണില്ലേ.. വന്നിട്ട് കുറെയായില്ലേ

: പോകും മാമാ.. ഈയിടെ പോയി വിസയൊക്കെ പുതുക്കി വന്നതല്ലേ. ഇപ്പൊ അവർ വിളിക്കുണ്ട്. മിക്കവാറും ഈ മാസം തന്നെ പോകും

കഴിച്ചു കഴിഞ്ഞ് എല്ലാവരും ഓരോവഴിക്ക് പിരിഞ്ഞു. ഉച്ചകഴിഞ്ഞു ജോലിയിൽ മുഴുകിയ ആദി വൈകുന്നേരം രേണുക വന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അവൾ കൊണ്ടുവന്ന ചായയും കുടിച്ച് രണ്ടുപേരും സംസാരിച്ചിരുന്നു. കൃഷ്ണന്റെയും ആയിഷയുടെയും ഫോണിൽ നിന്നും ചോർത്തിയ ശബ്ദ സന്ദേശങ്ങൾ രണ്ടുപേരും ഇരുന്ന് കേട്ടു. ഞെട്ടിക്കുന്ന കുറേ വിവരങ്ങൾ അതിലുണ്ടെങ്കിലും കഥയുടെ പൂർണരൂപം രണ്ടുപേർക്കും പിടികിട്ടിയില്ല.

: ഏട്ടാ.. നമുക്കൊന്ന് എന്റെ വീടുവരെ പോയാലോ, മറ്റേത് ശരിയാക്കണ്ടേ

: മാമൻ ഉണ്ടാവുമോ അവിടെ.

Leave a Reply

Your email address will not be published. Required fields are marked *