രേണുകേന്ദു 2 [Wanderlust]

Posted by

: അതൊന്നും പറ്റില്ല

: എന്ന നീ എന്തെങ്കിലും ആക്ക്.. ഞാൻ ഉറങ്ങാൻ പോകുവാ

പെട്ടെന്ന് തിരിഞ്ഞു കിടന്നുകൊണ്ട് ഇന്ദു പറഞ്ഞു. തിരിഞ്ഞു കിടക്കുന്ന അവളുടെ കണ്ണുകൾ തുറന്നിരുന്നു. ചുണ്ടുകൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. കണ്ണുകൾ രണ്ടും ഒരുകോണിലേക്കാക്കി ആദിയുടെ വിളികേൾക്കാൻ അവൾ കാതോർത്തിരുന്നു. നിശബ്ദതയിൽ ആദിയുടെ ഹൃദയമിടിപ്പ് കൂടുന്നത് ഇന്ദുവിന്റെ കാതുകളെ പുളകംകൊള്ളിച്ചു.

: അമ്മായീ….

: ഉം… ( മനസ്സിൽ ചിരിച്ചുകൊണ്ട് ഇന്ദു അൽപ്പം സ്വരം കടുപ്പിച്ചു മൂളി)

: പിണങ്ങല്ലേ…. എനിക്ക് താങ്ങാൻ പറ്റില്ല

: ഞാൻചോദിച്ചത് പറ ആദ്യം

: വർണിക്കാനൊന്നും എനിക്കറിയില്ല. പക്ഷെ ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും സുന്ദരിയാണ്. ഏത് വേഷത്തിൽ വന്നാലും, അലങ്കാരങ്ങളൊന്നുമില്ലാതെ വന്നാലും നോക്കിനിന്നുപോകും.. അതുപോലെ സുന്ദരി. ശരീരം അളക്കാനൊന്നും ഞാൻ പോയിട്ടില്ല കാരണം ആ മുഖത്തേക്ക് നോക്കിയാൽ മനസ് നിറയും. മറുത്തൊന്നും ആഗ്രഹിച്ചിട്ടില്ല ഇതുവരെ

: കൊള്ളാലോ… അതേതാടാ അത്രയ്ക്ക് സൗന്ദര്യമുള്ളവൾ.. പേര് പറ

: അമ്മായിക്ക് എന്നോട് ഇഷ്ടവും വിശ്വാസവുമൊക്കെ ഇല്ലേ…അഥവാ എന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നെ തിരുത്തി നേർവഴിക്ക് കൊണ്ടുവരുമോ.. അതോ ആണുങ്ങളൊക്കെ കണക്കാണെന്ന് പറഞ്ഞു എന്നെ അകറ്റി നിർത്തുമോ

: എന്നേക്കാൾ വിശ്വാസവും ഇഷ്ടവുമാണ് എനിക്കിപ്പോ ആദിയെ.. നീ ധൈര്യമായിട്ട് പറയെടാ. ഞാനുണ്ടാവും കൂടെ

: പേര് ഇന്ദു. ഇതാ ഫോട്ടോ.. ഈ ഫോട്ടോയിൽ ഉള്ളതാണെന്റെ മാലാഖ. കാമം എന്താണെന്ന് അറിയാത്ത പ്രായത്തിൽ മനസ്സിൽ കയറിയതാ. ഇതുവരെ അങ്ങനെയേ കണ്ടിട്ടുമുള്ളു. വേറൊരു കണ്ണിലൂടെ നോക്കിയിട്ടില്ല. ഇവരോട് എനിക്ക് പ്രണയമല്ല, എന്റെ ശ്വാസമാണ്. അത് നിലച്ചാലോ എന്നുകരുതി ഇതുവരെ ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ ഈ മനസ്സിൽ ആദി മോശമാണെന്ന് തോന്നാൻ ഇടവരുത്തിയിട്ടില്ല. തെറ്റാണെങ്കിൽ പൊറുക്കണം. എന്നോട് ദേഷ്യപ്പെടുകയുമരുത്..

തന്റെ ഫോൺ ആദി ഇന്ദുവിന് നേരെ വച്ചുനീട്ടി. ആദി പറഞ്ഞ പേര് കേട്ടപ്പോൾ ഇന്ദുവൊന്ന് ഞെട്ടിയെങ്കിലും അവന്റെ ഫോണിലെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് ചിരിയും നാണവും ഒരുമിച്ചുവന്നു… ഒരുപക്ഷെ അവൾ ഓർമകളിലേക്ക് പോയിരിക്കാം

: നിനക്കിതെവിടുന്ന് കിട്ടി..

: ആൽബത്തിൽനിന്നും…

Leave a Reply

Your email address will not be published. Required fields are marked *