: എന്താണ് ഇന്ദുപ്പെണ്ണേ.. ഭയങ്കര സന്തോഷത്തിലാണല്ലോ
: എന്നെ വേണ്ടാത്തവരെയോർത്ത് ഞാനെന്തിനാടാ ജീവിതകാലം മുഴുവൻ ദുഖിച്ചിരിക്കുന്നത്..നീ മുൻപ് പറഞ്ഞതാ ശരി, ഇനി ഇന്ദുവിന്റെ മുഖം വാടരുത്.. സന്തോഷത്തോടെ ഇങ്ങനെയങ്ങ് ജീവിക്കണം..
: അല്ലപിന്നെ…ഈ ഇന്ദുവിനെയാ എനിക്കിഷ്ടം..
: ഇന്ദു ഇന്ന് ചിരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റ് നിനക്കുള്ളതാ..
: ക്രെഡിറ്റൊന്നും വേണ്ട…എന്റെകൂടെ എപ്പോഴും ഇങ്ങനെ ജോളിയായി ഉണ്ടായാൽ മതി
: നിന്റെ കല്യാണംവരെയല്ലേ…
: എന്ന ഞാൻ കെട്ടുന്നില്ല…..
: അയ്യടാ.. അതൊന്നും പറ്റില്ല. ഈ ജോളിയെക്കാളൊക്കെ സുഖമുള്ളൊരു ജീവിതമുണ്ട് കല്യാണശേഷം. അതൊക്കെ അറിയാതെ ഈ കിഴവിയുടെ കൂടെ ഇങ്ങനെ ചുറ്റിയടിച്ചാൽ മതിയോ..
: എന്ന ഈ കിഴവിയെത്തന്നെ കെട്ടിയാലോ… അപ്പോപ്പിന്നെ ഈ പറഞ്ഞതെല്ലാം ഒരുമിച്ച് കിട്ടില്ലേ
: കളിയാക്കാതെ ആദീ…നിന്നെപ്പോലൊരു നല്ല മനസുള്ളവനെ ആരും ആഗ്രഹിച്ചുപോകും. നിനക്ക് കിട്ടുന്ന പെണ്ണിന്റെ ഭാഗ്യം.
നിലാവെളിച്ചത്തിൽ ഇരുവരും ടെന്റിന് വെളിയിലിരുന്നുകൊണ്ട് എത്രനേരം സംസാരിച്ചെന്നറിയില്ല. അവസാനം തണുപ്പ് കൂടിവന്നതോടെ ഇരുവരും കിടക്കാൻ തീരുമാനിച്ചു. രണ്ടുപേർക്ക് അധികം ആർഭാടമില്ലാതെ കിടക്കാൻ പറ്റിയ കിടക്കയിൽ ഇരുവരും മലർന്നുകിടന്നു.
: അമ്മായീ.. പുതപ്പ് ഒന്നേയുള്ളു. അമ്മായി ഇത് പുതച്ചോ ഞാൻ ജാക്കറ്റ് ഇട്ടോളാം
: ആദിക്ക് പേടിയുണ്ടോ..
: എന്തിന്
: എന്റെ ആദീ.. നമ്മൾ ഇപ്പൊ ഒരുമിച്ചല്ലേ കിടക്കുന്നത്. ഇനിയിപ്പോ ഒരു പുതപ്പിനുള്ളിൽ കഴിഞ്ഞാലെന്താ. ചാരിത്ര്യം നഷ്ടപ്പെടുമോ
: അതല്ല.. എന്നാലും
: എന്ന നീ പുതച്ചു കിടന്നോ. ഞാൻ ജാക്കറ്റ് ഇട്ട് താഴെ കിടന്നോളാം
: എങ്കിൽ രാവിലേക്ക് തണുപ്പുകയറി മരവിച്ചു എഴുന്നേൽക്കാൻ വയ്യാതെ കിടപ്പുണ്ടാവും. വാ.. അകത്തോട്ട് കയറിക്കോ
ഒരു പുതപ്പിനുള്ളിൽ ഇന്ദുവിന്റെ ശ്വാസോഛ്വാസങ്ങൾക്ക് കാതോർത്തുകൊണ്ട് അതേതാളത്തിൽ ആദിയുടെ ഹൃദയമിടിച്ചു. താൻ സ്വപ്നത്തിലാണോ എന്ന സംശയം ആധിയെ വിട്ടുമാറിയില്ല. അവന് തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കണമെന്നുണ്ട്. എന്നാൽ അറിയാതെയെങ്ങാൻ ഇന്ദുവിനെതട്ടിയാൽ അവൾ തെറ്റിദ്ധരിച്ചെങ്കിലോ എന്നോർത്ത് അവൻ പ്രതിമപോലെ ശ്വാസമടക്കി കിടന്നു. ഇന്ദുവാണെങ്കിൽ ഒരു കൂസലുമില്ലാതെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടക്കുന്നുണ്ട് കാരണം അവളുടെയുള്ളിൽ കള്ളത്തരങ്ങളൊന്നുമില്ലല്ലോ… കിടന്നിട്ട് സമയമൊത്തിരി ആയെങ്കിലും ആദിയുടെ കൺപോളകൾ തുറന്നുതന്നെയിരുന്നു. അവന് ഉറങ്ങാൻ കഴിയുന്നില്ല. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വന്ന ഇന്ദുവിന്റെ ശബ്ദത്തിൽ അവൻ ഞെട്ടി