തണുപ്പുകാലം മാറിയതോടെ ന്യൂസിലാന്റിൽ ആൾക്കാർ മൃഗങ്ങളെ നായാടി രസിക്കുന്ന ഒരുതരം വിനോദമുണ്ട്. അങ്ങനെയൊരു സമയത്താണ് ആദിയുടെ കൂട്ടുകാർ ഒരുദിവസം ഒത്തുകൂടിയത്. ആദിയുടെ സുഹൃത്ത് സിജുവിന്റെ കൂടെ ജോലിചെയ്യുന്ന സ്വദേശി പൗരന് വലിയ ഫാമും അതിനോട് ചേർന്ന് കാടും അവിടെ ടെന്റുകളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ടെന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും ഭയങ്കര ഉത്സാഹം. പക്ഷെ ഒരു കുഴപ്പമുണ്ട്, ആദിയും ഇന്ദുവുമൊഴിച്ച് ബാക്കിയുള്ളവർ ഭാര്യാഭർത്താക്കന്മാരാണ്. അവർക്കൊക്കെ ഓരോ ടെന്റ് വീതം മതിയാവും. ആദിക്കും ഇന്ദുവിനുമായി രണ്ടെണ്ണം ഇല്ലതാനും. അവസാനം ആദി പതുക്കെ പിൻവലിഞ്ഞതോടെ മറ്റുള്ളവർ നിലപാടെടുത്തു. പോകുന്നെങ്കിൽ എല്ലാവരും ഒരുമിച്ച് അല്ലെങ്കിൽ ട്രിപ്പ് ക്യാൻസൽ. അങ്ങനെ പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഇന്ദു അവളുടെ അഭിപ്രായം പറഞ്ഞത്
: ഞാൻ കാരണം നിങ്ങളുടെ സന്തോഷം വേണ്ടെന്ന് വയ്ക്കണ്ട. ഇവിടെ ഇപ്പൊ എന്താ പ്രശ്നം. നമ്മൾ രണ്ടുപേർക്കും വെവ്വേറെ മുറി കിട്ടില്ല, അത്രയല്ലേ ഉള്ളു, ഞാൻ എന്റെ മരുമകന്റെ കൂടെ താമസിച്ചാൽ എന്താ, അനാശാസ്യം ആവുമോ.. എനിക്കറിയാം എന്റെ ആദിയെ. നിങ്ങൾ പോവാനുള്ള ഒരുക്കങ്ങൾ നടത്തെടാ പിള്ളേരെ
അമ്മായിയുടെ സംസാരം കേട്ട് ആദിയൊന്ന് ഞെട്ടി. ബാക്കിയുള്ളവർ എല്ലാവരും കൈയ്യടിച്ച് സന്തോഷത്തോടെ ഇന്ദുവിനെ നോക്കി. സിജു തന്റെ സുഹൃത്തിനെവിളിച്ച് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്യാൻ പറഞ്ഞു. ഉച്ചകഴിഞ്ഞു പുറപ്പെടാമെന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു. ആദിയും ഇന്ദുവും യാത്രയ്ക്കുവേണ്ട തയ്യാറെടുപ്പിലാണ്. ആദിയേക്കാൾ സന്തോഷത്തിലാണ് ഇന്ദു. ജീവിതത്തിൽ ഇതുവരെ വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിച്ചിരുന്ന ഇന്ദുവിന് പുതുജീവൻ നൽകുന്ന കാര്യങ്ങളാണ് ഇപ്പോഴവളുടെ ജീവിതത്തിൽ നടക്കുന്നത്.
: ആദി.. നിന്റെ ഡ്രെസ്സൊക്കെ എടുത്തോ.
: എല്ലാം ഈ ബാഗിലുണ്ട്. ആഹ് പിന്നേ ജാക്കറ്റ് എടുക്കാൻ മറക്കണ്ട
: തണുപ്പ് ഉണ്ടാവുമോ..
: കാടും മലയുമൊക്കെ കടന്ന് പോകണം.. അവിടെ ഈ സമയത്തും തണുപ്പുണ്ടാവും
: ശരിക്കും അവിടെ മൃഗങ്ങളെയൊക്കെ കിട്ടുമോ.. അതോ നീ ചുമ്മാ തള്ളിയതാണോ
: കാട്ടുപന്നി, മാൻ, വരയാട്, മയിൽ, കാട്ടിലുള്ള ഒരുതരം ആട് അങ്ങനെ എന്തൊക്കെയോ ഉണ്ടാവും. ഞാൻ ഇതുവരെ പോയിട്ടില്ല പക്ഷെ സിജു ഇടയ്ക്ക് ഇറച്ചി കൊണ്ടുവരാറുണ്ട്. അവന്റെ കയ്യിൽ ലൈസൻസും തോക്കും ഉണ്ടയുമെല്ലാമുണ്ട്. എന്തായാലും കിട്ടും. അതുറപ്പ്