: എങ്ങനുണ്ട് യാത്രയൊക്കെ
: ഇരുന്ന് മനുഷ്യന്റെ നടുവൊടിഞ്ഞു… നീയൊക്കെ എങ്ങനെ വരുന്നു ഇവിടേക്ക്.. ആട്ടെ രേണു എന്തിയേ
: അവൾ കോളേജിൽ പോകാൻ റെഡിയാകുവാ… ഞാൻ പറയാം (രേണുവിനെ നോക്കി കണ്ണിറുക്കികൊണ്ട് ആദി പറഞ്ഞു)
: എടാ ഞാൻ ഇപ്പൊ റൂമിൽ എത്തിയതേ ഉള്ളു.. നീ കുറച്ചു കഴിഞ്ഞു വിളിക്കുമോ. നിന്റെ കൂട്ടുകാരൻ വൈഫൈ ഉണ്ടെന്ന് പറഞ്ഞിരുന്നു.. ഞാൻ മെസ്സേജ് അയക്കാം നിനക്ക്
: ശരി ശരി…. അമ്മായി ഫ്രീയാവുമ്പോ വിളിച്ചാമതി. ഞാൻ പറയാം എല്ലാവരോടും
ഇന്ദുവിനോട് സംസാരിച്ച ശേഷം കുളിച്ചു ഫ്രഷായി രേണുവിനെയും ബൈക്കിലിരുത്തി ആദി കോളേജിലേക്ക് വിട്ടു. നാട്ടിൽ നിന്നും വളരെ മാന്യമായി ഒരകലത്തിൽ ഇരുന്ന രേണു നാട് വിട്ടതോടെ ആദിയുടെ മുതുകിലേക്ക് ചാഞ്ഞു. കൈകൾ മുന്നോട്ടിട്ട് ആദിയുടെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് രേണു അവനിലേക്ക് അലിഞ്ഞുചേർന്ന് കോളേജ് ഗേറ്റുവരെയെത്തി.
: രേണൂ… ഇന്ന് ക്ലാസ്സിന് പോണോ.. കറങ്ങാൻ പോയാലോ
: അയ്യോ പറ്റില്ല… ഇന്ന് കുറേ പണിയുള്ളതാ പോയിട്ട്. വേറൊരു ദിവസം കറങ്ങാം
: ആഹ് ഓക്കേ.. ഞാൻ അകത്തേക്ക് വരണോ അതോ ഇവിടെ ഇറക്കിയാൽ മതിയോ
: അകത്തോട്ട് കേറ്റ് മോനെ ആദിക്കുട്ടാ..നാലാള് കാണട്ടെ എന്റെ കെട്ടിയോനെ
: അപ്പൊ കെട്ടും കഴിഞ്ഞോ
: പിന്നില്ലാതെ.. ഇന്നലെയല്ലേ നമ്മുടെ ഫസ്റ്റ് നൈറ്റ്
………………….
ഉച്ചകഴിഞ്ഞ് ഉണ്ണാൻ ഇരിക്കുമ്പോഴാണ് കൃഷ്ണൻ ആദിയുടെ വീട്ടിലേക്ക് വരുന്നത്. ലളിതാമ്മ ഉടനെ കൃഷ്ണനെ വിളിച്ചിരുത്തി എല്ലാവർക്കും ഊണ് വിളമ്പി. കഴിച്ചുകൊണ്ടിരിക്കുമ്പോൾ കൃഷ്ണൻ ഇടയ്ക്ക് ആദിയെ നോക്കുന്നുണ്ട്..
: എന്താ മാമാ.. എന്നോട് എന്തെങ്കിലും പറയാനുണ്ടോ
: ഡാ മോനെ.. നിനക്ക് എന്നോട് ദേഷ്യമാണോ
: അയ്യേ എന്തിന്… മാമൻ വേറെന്തെങ്കിലും പറ
: നിന്നോട് ഞാനന്ന് എന്തൊക്കെയോ പറഞ്ഞില്ലേ…. നീ മാമനോട് ക്ഷമിക്ക്..
: അതൊന്നും ഞാൻ മനസിൽപോലും കൊടുത്തിട്ടില്ല…. വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ മാമന്
: വേറെ എന്ത്.. ഹേയ് ഒന്നുമില്ല
ഉടനെ ലളിതയ്ക്ക് കാര്യം മനസിലായി. അവൾ ആരതിയെനോക്കി ചെറുതായൊന്ന് ചിരിച്ചു.
: ആദീ, ഇന്ദു നേരത്തെ വിളിച്ചത് റൂമിൽ എത്തിയിട്ടാണോ